
ന്യൂയോര്‍ക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക് പ്രൊവിൻസിന്റെ ഓണാഘോഷം സെപ്റ്റംബർ പതിനേഴ് ഞായറാഴ്ച്ച ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ അരങ്ങേറി. മഹാബലി ഉദ്ഘാടനം നിർവഹിച്ച ആഘോഷ ചടങ്ങിൽ പ്രൊവിൻസ് പ്രസിഡന്റ് ജോർജ് കെ . ജോൺ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് സെക്രട്ടറി പ്രൊഫ. സാം മണ്ണിക്കരോട്ട് എല്ലാവരെയും സ്വാഗതം ചെയ്തു. മുഖ്യ അതിഥി സുപ്രസിദ്ധ ചലച്ചിത്ര താരം ജോസ് കുരിയൻ തിരുവോണ സന്ദേശം നല്കി. WMC അമേരിക്കൻ റീജിയൻ ചെയർമാൻ ചാക്കോ കോയ്ക്കേലേത് , പയനിയർ ക്ലബ് പ്രസിഡന്റ് ജോണി സക്കറിയ , KCANA പ്രസിഡന്റ് രാജു ഏ ബ്രഹാം , ഇന്ത്യൻ ഓവർസീസ് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് എന്നിവർ ആശംസാ പ്രസംഗ ങ്ങൾ നടത്തി. പ്രൊവിൻസ് ജോയിന്റ് സെക്രട്ടറി ഡോളമ്മ പണിക്കർ നന്ദി പ്രകാശനം നടത്തി .

ഡോ. അന്ന ജോർജിൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയും , ജയ മണ്ണൂരംപറമ്പിലിന്റെ മേൽ നോട്ടത്തിൽ നടന്ന കുട്ടികളുടെ സംഘ നൃത്തവും റയാൻ ജേക്കബ് , കാർത്തി മണ്ണിക്കരോട്ട് എന്നിവരുടെ നൃത്തങ്ങളും നയന ശ്രവണ സുന്ദരമായിരുന്നു. ഗ്രേസ് ജോൺ , ഡോ. മോഹൻ ഏബ്രഹാം , ഹീര പോൾ . ടോബിൻ സണ്ണി എന്നിവരുടെ ഗാനങ്ങളും , നക്ഷത്ര ജുബി വെട്ടത്തിന്റെ കീ ബോർഡിൻറെ അകമ്പടിയോടു കൂടിയ ഓണപ്പാട്ടും ആസ്വാദ്യകരമായിരുന്നു.
പ്രൊവിൻസ് വൈസ് പ്രസിഡന്റ് മോൻസി വര്ഗീസിന്റെ നേതൃത്വത്തിൽ റാഫിൾ ടിക്കറ്റ് വിതരണവും നറുക്കെടുപ്പും നടത്തി.

WMC അമേരിക്കൻ റീജിയൻ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ലിസി മോൻസി , അമേരിക്കൻ റീജിയൻ വൈസ് പ്രസിഡന്റ് ജോൺ കെ. ജോർജ്, പ്രൊവിൻസ് ജോയിന്റ് ട്രഷ റർ ഏലിയാമ്മ മാത്യു , കമ്മറ്റി അംഗങ്ങളായ റേച്ചൽ ഡേവിഡ്, കെ.കെ . കുര്യാക്കോസ് ,ജെയിംസ് മാത്യു, മാത്യു ഈപ്പൻ, ഉമ്മൻ ജോൺ (ഫുഡ് കോഓർഡിനേറ്റർ ) എന്നിവർക്ക് പുറമെ ന്യൂയോർക്കിലെ പ്രമുഖ സാംസ്കാരിക സംഘടന പ്രധിനിധികളും പ്രവർത്തകരും ഈ ആഘോഷത്തിൽ ഭാഗഭാക്കായി . മാവേലിയായി അരങ്ങത്തെത്തിയ അപ്പുക്കുട്ടൻ പിള്ള പ്രത്യേക അഭിനന്ദനം അർഹിക്കുന്നു . എംസി യായി കാർത്തി മണ്ണിക്കരോട്ട് മികച്ച പ്രകടനം കാഴ്ച വെച്ചു.
