Image

മുറിവേറ്റും മുറിവേല്പിച്ചും  (ദേവു ഉമ പട്ടേരി)

Published on 28 September, 2023
മുറിവേറ്റും മുറിവേല്പിച്ചും  (ദേവു ഉമ പട്ടേരി)

മുറിവേറ്റും മുറിവേല്പിച്ചും
പ്രണയം നിഴൽ ചില്ലകളിൽ
തൂങ്ങിയാടുന്നു...
മനസ്സിലെ ഉണങ്ങാത്ത മുറിവ്
വ്രണമായ് പൊട്ടിയൊലിക്കുന്നു...
തുടച്ചു നീക്കിയിട്ടും
നിലയ്ക്കാതെ
ഹൃദയം നിണം വാർന്നൊഴുകുന്നു  ...
പുറകോട്ടു തള്ളുന്തോറും
പോകാൻ കൂട്ടാക്കാതെ
ആർത്തലച്ചു വരുന്ന
ഓർമ്മക്കൂമ്പാരങ്ങൾ...
ഒരു മഴ പോലെ
നീയെന്നിൽ നനഞ്ഞു
പെയ്തിറങ്ങിയെങ്കിൽ...
ഞാനെല്ലാം മറന്നൊന്നുറങ്ങിയേനെ....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക