
ചരിത്രത്തിലെ ഏറ്റവും വലിയ മെഗാമില്ലിയൻസ് ജാക്ക്പോട്ട് അടിച്ചയാൾ ഫ്ലോറിഡയിൽ പ്രത്യക്ഷപ്പെട്ടു. തുക $1.58 ബില്യൺ.
എന്നാൽ മഹാഭാഗ്യവാന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താൻ ലോട്ടറി ഉദ്യോഗസ്ഥർ ബുധനാഴ്ച തയാറായില്ല. ഫ്ലോറിഡയിൽ വിജയിക്കു സമ്മാനം വാങ്ങി 90 ദിവസം വരെ മറഞ്ഞിരിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. അതു കഴിഞ്ഞാൽ പേരു പുറത്തു വിടണം എന്നാണ് സംസ്‌ഥാനത്തെ ചട്ടം.
നെപ്ട്യൂൺ ബീച്ചിലെ പബ്ളിക്സ് സൂപ്പർമാർക്കറ്റിൽ സെപ്റ്റംബർ 25നു വിറ്റതാണ് ടിക്കറ്റ്. ഒന്നിച്ചു $783.3 മില്യൺ വാങ്ങുകയാണോ 30 ഇൻസ്റ്റാൾമെന്റായി വാങ്ങുകയാണോ ചെയ്യുന്നതെന്നും വ്യക്തമായിട്ടില്ല. ഒന്നിച്ചു വാങ്ങുമ്പോൾ സമ്മാന പ്രഖ്യാപനം വന്നു 60 ദിവസത്തിനകം വാങ്ങണം. ഇൻസ്റ്റാൾമെന്റ് ആണെങ്കിൽ 180 ദിവസം വരെ സാവകാശമുണ്ട്.
ജാക്‌പോട്ടിനു ഫെഡറൽ നികുതിയുണ്ട്. എന്നാൽ ഫ്ലോറിഡയിൽ സംസ്ഥാന നികുതി ഇല്ല.
സൗത്ത് കരളിനയിൽ 2018ൽ $1.537 ബില്യൺ ജാക്ക്പോട്ട് അടിച്ചിരുന്നു. കലിഫോർണിയയിലെ എഡ്വിൻ കാസ്ട്രോ കഴിഞ്ഞ നവംബറിൽ $2.04 ബില്യൺ പവര്ബാൾ നേടി. അദ്ദേഹം ഒന്നിച്ചു $997.6 മില്യൺ വാങ്ങിയ ശേഷം പണം വാരിയെറിഞ്ഞു ഹോളിവുഡിൽ വലിയൊരു വീടും വിലപിടിച്ച കാറുകളും വാങ്ങി.
Mega Millions $1.6B jackpot winner claims in Florida