Image

എആർ റഹമാൻ ഷോ വിവാദം - കേസെടുത്ത് പൊലീസ്

Published on 24 September, 2023
എആർ റഹമാൻ ഷോ വിവാദം - കേസെടുത്ത് പൊലീസ്

 ചെന്നൈയിലെ വിവാദമായ എആര്‍ റഹ്മാന്‍ സംഗീത നിശയുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘടകരമായ ഈവന്‍റ് മാനേജ് മെന്‍റ് കമ്പനിക്കെതിരെ കേസ് എടുത്ത് പൊലീസ്. തമ്പറം പൊലീസാണ് എ.സി.ടി.സി ഈവന്‍റ് എന്ന സംഘടകര്‍ക്കെതിരെ കേസ് എടുത്തത്. സെപ്തംബര്‍ 10 നായിരുന്നു ചെന്നൈയില്‍ 'മറക്കുമാ നെഞ്ചം' എന്ന് പേരില്‍ എആര്‍ റഹ്മാന്‍ സംഗീത നിശ നടത്തിയത്. 

പരിപാടിയെക്കുറിച്ച് വലിയ പരാതികളാണ് പിന്നാലെ എത്തിയത്. ഇസിആറിലെ സ്വകാര്യ ഇടത്ത് നടന്ന പരിപാടിക്ക് ടിക്കറ്റ് എടുത്ത പലര്‍ക്കും ഷോ കാണാന്‍ കഴിഞ്ഞില്ല. ആവശ്യമായ സൌകര്യം ഒരുക്കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഒപ്പം തിക്കും തിരക്കും ഉണ്ടായി. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടന്നതായി പോലും പരാതി ഉയര്‍ന്നു. 

 

പ്രതീക്ഷിച്ചതിലും കൂടുതൽ 15,000 പേർ വേദിയിൽ കൂടുതല്‍ എത്തിയതായി താമ്പറം സിറ്റി പോലീസ് കമ്മീഷണർ എ അമൽരാജ്  അറിയിച്ചു.  25,000 കസേരകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും 35,000 മുതൽ 40,000 വരെ ആളുകൾ എആര്‍ റഹ്മാന്‍ സംഗീത നിശ കാണുവാന്‍ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഇസിആറിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് വേദിയിലെത്താൻ കഴിയാത്തതിരുന്ന വന്‍ തുക ചിലക്കാക്കി ടിക്കറ്റ് എടുത്ത പലര്‍ക്കും പരിപാടി കാണാന്‍ സാധിച്ചില്ല. അവരുടെ കൈയ്യില്‍ ടിക്കറ്റ് ഉണ്ടായിട്ടും അവരെ പരിപാടിക്ക് കയറ്റിവിട്ടില്ല എന്നതാണ് പ്രധാന ആരോപണം.   

അതേ സമയം പരിപാടി കാണാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റ് പണം തിരിച്ചു നല്‍കും എന്ന് പരിപാടിക്ക് അടുത്ത ദിനം തന്നെ എആര്‍ റഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഗീത നിശയിലെ പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയാകുകയും റഹ്മാന്‍ വലിയതോതില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക