
നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്.
അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകൻ. അഖില്‍ അക്കിനേനിയുടെ കരിയറില്‍ ഏറ്റവും പ്രതീക്ഷ നല്‍കിയ ചിത്രം കൂടിയായിരുന്നു ഏജന്റ്. ഈ വര്‍ഷം ഏപ്രില്‍ 28 ന് ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആക്ഷൻ സ്‌പൈ വിഭാഗത്തില്‍പെട്ട ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും ബോക്‌സോഫീസില്‍ വൻ പരാജയമായിരുന്നു.