Image

കാനഡയില്‍ ട്രക്ക് അപകടത്തില്‍ മരിച്ച മലയാളി യുവാവ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു

Published on 23 September, 2023
കാനഡയില്‍ ട്രക്ക് അപകടത്തില്‍ മരിച്ച മലയാളി യുവാവ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു

വിന്നിപെഗ് (കാനഡ): കാനഡയിലെ തണ്ടര്‍ബേയില്‍ ട്രക്ക് അപകടത്തില്‍ മരിച്ച കോട്ടയം സ്വദേശി ആല്‍ബര്‍ട്ടിനായി ഗോഫണ്ട് സമാഹരിക്കുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവറായിരുന്ന ആൽബർട്ടും സഹ​ഡ്രൈവറും തൽക്ഷണം മരിച്ചു. നോവ സ്കോഷയിൽ നിന്ന് വിനിപെ​ഗ് ഭാ​ഗത്തേക്ക് പോവുകയായിരുന്ന ട്രക്കിൽ വെസ്റ്റ് ബൗണ്ട് ഭാ​ഗത്തു നിന്നെത്തിയ മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് പൂർണമായും കത്തി നശിച്ചു. ‍‍

മൂന്നുവർഷമായി കാനഡയിൽ ജോലി ചെയ്യുകയാണ് ആൽബർട്ട്. ഭാര്യയും കുഞ്ഞും കാനഡയിൽ കൂടെയുണ്ട്. കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിനായി വീട്ടിലെക്ക് എത്താനിരിക്കെയാണ് ദുരന്തം. 
കോട്ടയം വള്ളോപ്രയിൽ െഎസക്കിന്റേയും ലൗലിയുടേയും മകനാണ് ആൽബർട്ട്. 

മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനും മറ്റും ആയാണ് ഗോഫണ്ട് സമാഹരിക്കുന്നത്.

കഴിഞ്ഞ സെപ്തംബർ 17 ഞായറാഴ്ച പുലർച്ചെ തണ്ടർ ബേയ്ക്ക് അടുത്ത് ട്രാക്ടർ ട്രെയിലറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് ആൽബർട്ട് മരിച്ചത്. ആൽബർട്ടും ഭാര്യയും 2 വയസ്സുള്ള മകളോടൊപ്പം വിന്നിപെഗിൽ ആയിരുന്നു താമസം.

മലയാളി അസോസിയേഷൻ ഓഫ് മാനിറ്റോബ (MAM), മലയാളി ട്രക്കേഴ്‌സ് അസോസിയേഷൻ ഓഫ് കാനഡ (MTAC), കേരള ട്രക്കേഴ്‌സ് ഇൻ കാനഡ (KTC), വിന്നിപെഗിലെ സെന്റ് ജൂഡ് സീറോ മലബാർ ഇടവക എന്നിവരുടെ സഹകരണത്തോടെ ആണ് ഈ ഫണ്ട് സമാഹരണം.

ഗോഫണ്ട് ലിങ്ക് : https://gofund.me/ea0fe8bc

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക