
ഫിലാഡല്‍ഫിയ: ആസന്നമായിരിക്കന്ന തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ മേയര്‍ സ്ഥാനാര്‍ത്ഥി ഡേവിഡ് ഒ സെപ്റ്റംബര്‍ 24-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
ഫിലാഡല്‍ഫിയ നഗരത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന കൊലപാതകം, മോഷണം, കൊള്ള, മയക്കുമരുന്ന് ഉപയോഗം എന്നിവയ്‌ക്കെതിരേ ശക്തമയ നിലപാടുകള്‍ സ്വീകരിക്കുന്ന ഡേവിഡ് ഒ.യുടെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഫിലാഡല്‍ഫിയ നഗരത്തിലെ ഒരു പാസ്റ്ററുടെ പുത്രനായി ജനിച്ച ഡേവിഡ് നിയമ പഠനത്തിനുശേഷം അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. പ്രമുഖ അഭിഭാഷന്‍കൂടിയായ അദ്ദേഹം 11 വര്‍ഷക്കാലം ഫിലാഡല്‍ഫിയ നഗരസഭാംഗമാണ്.
അക്രമരഹിതമായ തെരുവുകളും, ഭയരഹിതരായ സമൂഹവും എന്ന തന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ജോര്‍ജ് മാത്യു (267 549 1196), ജോജോ കോട്ടൂര്‍ (610 308 9829), നിക്ക് ഷേണായി (610 960 6605) എന്നിവരാണ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാര്‍.