
ഇന്ന് സ്മിതയുടെ...
ഓർമദിനം .
ഓർമ്മയായി കാൽ
നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഈ ഗാനം
ഓർക്കാതിരിക്കുന്നതെങ്ങനെ..?
" ഇതിലേ ഏകനായ് അലയും ഗായകാ..
കരളിൽ നീ പേറുമീ.. കണ്ണീരിന്നും ഗാനമായ്.. ഒഴുകീ നോവുമായ്..''
പൂവച്ചൽ ഖാദർ എഴുതി
ശ്യാം ഈണമിട്ട് യേശുദാസ് പാടിയ പാട്ട്..
"ഒറ്റപ്പെട്ടവർ"(1979)
എന്ന ചിത്രത്തിലെ ഈ ഗാനരംഗത്ത് രാഘവനോടൊപ്പം പ്രത്യക്ഷപ്പെട്ടത് സ്മിതയാണ് അന്നത്തെ വിജയലക്ഷ്മി.. ആന്ധ്രക്കാരായ രാമലുവിന്റെയും സർസമ്മയുടെയും മകൾ...
നായികയായി
സ്മിത ആദ്യം അഭിനയിച്ചത് ആന്റണി
ഈസ്റ്റ്മാന്റെ 'ഇണയെ തേടി'യിൽ
ആയിരുന്നെങ്കിലും ആ പടം പുറത്തുവരാൻ
വൈകി.. സ്മിതയെ ഒരു ഗാനരംഗത്ത്
പ്രേക്ഷകർ ആദ്യമായി കണ്ടത്
ഒറ്റപ്പെട്ടവരിൽ.. "..
" വളരെ പാവമായിരുന്നു ഞാൻ അറിയുന്ന സ്മിത.. നാണം കുണുങ്ങിയും.. പക്ഷെ സിനിമ അവരെ എങ്ങനെ മാറ്റിയെടുത്തൂ എന്ന് നോക്കൂ..''
ആദ്യ നായകൻ രാഘവന്റെ
വാക്കുകളാണ് മുകളിൽ 👆
വയനാട്ടിൽ വെച്ചായിരുന്നു
ഗാനചിത്രീകരണം.. രാഘവൻ രംഗത്ത്
പ്രത്യക്ഷപ്പെടുന്നത് അന്ധനായി..
കാമുകിയായ ഗ്രാമീണ യുവതിയുടെ
റോളിലാണ് സ്മിത...
പിൽക്കാലത്ത് വിവിധ തെന്നിന്ത്യൻ
ഭാഷകളിലായി നിരവധി ഗാനരംഗങ്ങളിൽ
പ്രത്യക്ഷപ്പെട്ടു സിൽക്ക് സ്മിത...
ഏറെയും മാദകത്വമുള്ള വേഷങ്ങളിൽ..
"സ്ഫടിക''ത്തിലെ ഏഴിമല പൂഞ്ചോല..
അഥർവ്വത്തിലെ പുഴയോരത്തിൽ
പൂന്തോണിയെത്തീല.. എന്നിവ
മലയാളത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ..
1996 സെപ്റ്റംബർ 23 ന് കോടമ്പാക്കാം വടപളനി വിജയഹോസ്പിറ്റലിന്റെ മോർച്ചറി വരാന്തയിൽ സ്മിതയുടെ മൃതദേഹം കാണാൻ ഞാനും പോയിരുന്നു...
(അന്ന് ഞാൻ AVM സ്റ്റുഡിയോയിൽ
അസിസ്റ്റന്റ് എഡിറ്റർ ആയി ജോലി നോക്കുന്ന സമയം )
അന്ന് അവരുടെ ശവശരീരം കാണാൻ സിനിമാ രംഗത്തുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല എന്നതും വാസ്തവം.. സഹതാപം തോന്നി...✍️