Image

കാനഡയ്ക്കു വിവരം നൽകിയെന്നു യുഎസ് സ്ഥിരീകരിക്കുന്നില്ല, പക്ഷെ നിലപാട് കടുപ്പിക്കുന്നു (പിപിഎം) 

Published on 22 September, 2023
കാനഡയ്ക്കു വിവരം നൽകിയെന്നു യുഎസ് സ്ഥിരീകരിക്കുന്നില്ല, പക്ഷെ നിലപാട് കടുപ്പിക്കുന്നു  (പിപിഎം) 

 

 

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ കനേഡിയൻ മണ്ണിൽ വച്ചു കൊലപ്പെടുത്തിയതു ഇന്ത്യൻ ഏജന്റുമാരാണെന്ന വിവരം കാനഡയ്ക്കു നൽകിയത് യുഎസ് ആണോ എന്ന ചോദ്യത്തിനു വൈറ്റ് ഹൗസ് വ്യക്തമായ മറുപടി നൽകുന്നില്ല. 'ഫൈവ് ഐസ്' (Five Eyes) എന്ന അഞ്ചു സഖ്യരാഷ്ട്രങ്ങളുടെ രഹസ്യാന്വേഷണ ഗ്രൂപ്പിൽ നിന്നാണ് വിവരം കിട്ടിയതെന്ന വാർത്ത ശ്രദ്ധയിൽ പെടുത്തിയപ്പോൾ യുഎസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജയ്‌ക് സള്ളിവൻ പറഞ്ഞത് ഇങ്ങിനെ: "കാനഡയുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ഇന്ത്യ ഗവൺമെന്റുമായി വളരെ ഉയർന്ന തലത്തിൽ തന്നെ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. 

"ആരോപണം ഞങ്ങൾ വളരെ ഗൗരവമായി എടുക്കുന്നു. ഞങ്ങൾക്കു വളരെ ആശങ്കയുണ്ട്. അന്വേഷണം തുടരുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യണം. 

"ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്. അവരുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കാൻ യുഎസ് ശ്രമിച്ചു വരികയാണ്. എന്നാൽ അതുകൊണ്ടു മാത്രം ഈ വിഷയത്തിൽ യുഎസ് മൗനം പാലിക്കും എന്നു കരുതേണ്ടതില്ല. ഞങ്ങൾ വളരെ ഗൗരവമായി ഇതു പിന്തുടരും, ഏതു രാജ്യമായാലും.

"ഇത്തരം നടപടികൾ ഉണ്ടാവുമ്പോൾ ആർക്കും ഒഴിവ് നൽകാനാവില്ല. ഏതു രാജ്യമായാലും ഞങ്ങൾ ഞങ്ങളുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കും." 

കാനഡയുടെ പ്രതിരോധത്തിനു യുഎസ് തയാറായില്ലെന്ന മാധ്യമ ഭാഷ്യം സള്ളിവൻ തള്ളി. "ഇക്കാര്യത്തിൽ യുഎസും കാനഡയും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ കണ്ടു. അങ്ങിനെ ഒരു ഭിന്നതയും ഇല്ലെന്നു ഞാൻ വ്യക്തമാക്കുന്നു." 

നരേന്ദ്ര മോദിയോട് പ്രസിഡന്റ് ബൈഡൻ തന്നെ ഈ വിഷയം ഡൽഹി ജി20 ഉച്ചകോടിക്കിടെ ഉന്നയിച്ചുവെന്നു 'ഫിനാൻഷ്യൽ ടൈംസ്' പറയുന്നുണ്ട്. മറ്റു ഫൈവ് ഐസ് നേതാക്കളും സംസാരിച്ചുവത്രേ. 

White House toughens on Canada-India row 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക