Image

വെള്ളത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പരിപാടി  സുവിധ മൂന്നു നഗരങ്ങളിൽ നടത്തി (പിപിഎം)

Published on 22 September, 2023
വെള്ളത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പരിപാടി   സുവിധ മൂന്നു നഗരങ്ങളിൽ നടത്തി (പിപിഎം)

 

വെള്ളത്തിനു വേണ്ടി ഓടുക (Run for Water) എന്ന പരിപാടി സുവിധ ഇന്റർനാഷനൽ കാലിഫോർണിയയിലെ സാക്രമെന്റോയിലും ഫ്രീമൻറ്റിലും വാഷിംഗ്‌ടണിലെ റെഡ്‌മൻഡിലും സംഘടിപ്പിച്ചു. സമൂഹത്തിൽ ആരോഗ്യം മെച്ചപ്പെടുത്താനും ഇന്ത്യയിലെ നദികളുടെ പുനരുജ്ജീവനത്തിനെ പിന്തുണയ്ക്കാനുമാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. 

മൂന്നു പരിപാടികളിലും ആര്ട്ട് ഓഫ് ലിവിങ് പങ്കാളിയായി. 

ഫ്രീമൻറ്റിൽ സിലിക്കൺ വാലി ഗ്ലോബൽ ഇമ്പാക്ട് റോട്ടറി ക്ലബ് സഹകരിച്ചു. മൂന്നു നഗരങ്ങളിൽ നിന്നുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു. 

ദശലക്ഷക്കണക്കിനു ആളുകളെ ബാധിക്കുന്ന ജലക്ഷാമത്തെ കുറിച്ച് സുവിധ സ്ഥാപകനും പ്രസിഡൻറുമായ ഭാസ്കർ വെമ്പട്ടി സംസാരിച്ചു. പരിപാടികളിൽ നിന്നുള്ള തുക ഇന്ത്യയിലെ നദീജല പദ്ധതികൾക്കു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ 2025 ആവുമ്പോൾ കടുത്ത ജലക്ഷാമം നേരിടുമെന്ന് വിദഗ്‌ധർ പറയുന്നു. തണ്ണീർത്തടങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്ക് ആര്ട്ട് ഓഫ് ലിവിങ് നേതൃത്വം നൽകുന്നുണ്ട്. 33 നദികളിൽ ഇത് നടപ്പാക്കിയപ്പോൾ 3,000 ഗ്രാമങ്ങൾക്കു മെച്ചം കിട്ടും. 

ആന്ധ്ര പ്രദേശിൽ ആറു പദ്ധതികൾക്ക് സുവിധ നേതൃത്വം നൽകുന്നു. 

'Run for Water' staged in three cities 

 

വെള്ളത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പരിപാടി   സുവിധ മൂന്നു നഗരങ്ങളിൽ നടത്തി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക