
ഗ്രോസറി ഡെലിവറി സ്ഥാപനമായ ഇൻസ്റ്റാകാർട്ടിൽ നിന്നു പിരിഞ്ഞ ഇന്ത്യക്കാരൻ അപൂർവ മേത്തയ്ക്കു നഷ്ടപരിഹാരം ആഘോഷമായ $1.3 ബില്യൺ. സ്ഥാപനം ഓഹരി വില്പനയ്ക്ക് തീരുമാനിച്ചപ്പോൾ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം മേത്ത (37) രാജിവച്ചിരുന്നു.
2012 ലാണ് മേത്ത സഹസ്ഥാപകനായത്. ഒരു പതിറ്റാണ്ടു പിന്നിട്ടപ്പോൾ ഇൻസ്റ്റാകാർട്ട് അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇന്ന് യുഎസ് വിപണിയിൽ ഏറ്റവുമധികം ഗ്രോസറികൾ വീടുകളിൽ എത്തിക്കുന്നത് ഇൻസ്റ്റാകാർട്ട് ആണ്. ഈ വർഷം ജൂൺ 30 വരെ 31% വരുമാനവർധന കൈവരിച്ചു: ആറു മാസം കൊണ്ട് $1.5 ബില്യൺ.
കോവിഡ് കാലത്തു 2021 മാർച്ചിലാണ് കമ്പനി പരമാവധി വരുമാനം ഉണ്ടാക്കിയത്. ആ കാലഘട്ടത്തിൽ $39 ബില്യൺ മൂല്യമാണ് സ്‌ഥാപനത്തിനു വെൻച്വർ ക്യാപിറ്റലിസ്റ്റുകൾ വിലയിട്ടത്. മേത്തയുടെ 10% പങ്കാളിത്തം അന്ന് $3.5 ബില്യൺ മൂല്യം കൈവരിച്ചു.
പിരിയുമ്പോൾ മേത്ത വാങ്ങുന്ന 1.3 ബില്യൺ ഇൻസ്റ്റാകാർട്ടിന്റെ പുതിയ വിഭാഗമായ ക്‌ളൗഡ് ഹെൽത്ത് സിസ്റ്റംസിന്റെ മൂല്യം കൂടി കണക്കിലെടുത്താണ്.
Instacart's Mehta nets $1.3 billion as he quits