
ഒരു വിമാന യാത്രനടത്താൻ ഇതേ വരെ എനിക്ക് പറ്റീലല്ലോ എന്നോർത്ത് വെഷമിക്കുന്നവരോടാണേ :-
ഞാനും ഒരു കാലത്ത് അങ്ങനെ വെഷമിച്ചിരുന്നു. രാത്രീല് മാനത്തൂടെ പറക്കണ മിന്നണ വെളിച്ചം നോക്കി സന്തോഷിക്കണത് കുഞ്ഞിലേ തൊടങ്ങി എപ്പഴും ചെയ്യണ പരിപാടിയായിരുന്നല്ലോ!
പള്ളീന്ന് 3000 രൂപക്ക് ബാഗ്ലൂർക്ക് ഒരു വിമാനയാത്ര. പോണം എന്നൊക്കെ ഉണ്ടാരുന്നു. പിന്നെ നോക്കീപ്പോ 3000 രൂപക്ക് വേറെ എന്തൊക്കെ ചെയ്യാം.
പിന്നെ കൊറേ കഴിഞ്ഞപ്പോ ബാഗ്ലൂരും മദ്രാസും പോവേണ്ടി വന്നപ്പോ കരുതി ഒരു വട്ടം നെടുമ്പാശേരീന്ന് പ്ലെയിൻ പിടിക്കണം. അതും നടന്നില്ല.
പലതും നടക്കാതെ പോണത് അതിലും വലുതെന്തോ നടക്കാനായിരിക്കും. അതോണ്ടല്ലേ ലക്ഷം രൂപ മൊടക്കി ഏകദേശം 20 മണിക്കൂറോളം മാനത്തിരിക്കാൻ എനിക്കായത്.
കേറീപ്പഴോ..... ശോകം. തീർത്തും ശോകം. പാട്ടും കേട്ട് നമ്മടെ പ്രെവറ്റ്ബസിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ച്ചോളൊക്കെ കണ്ട് (ജോലിക്കാരും നമ്മടെ പിള്ളേരും കേറണ സമയം ഒഴിവാക്കണം Please ) യാത്ര ചെയ്യണതും സെക്കന്റ് ക്ലാസ് സ്ലീപ്പറിന്റെ മോളിലെ ബർത്തില് കെടന്ന് പല പല സ്ഥലങ്ങളുടെ മണം ഒക്കെ ശ്വസിച്ച് ചായപാട്ടൊക്കെ ആസ്വദിച്ച് രാത്രി ബ്ലാംഗ്ലൂർക്ക് പോണതും ഒക്കെയാണ് രസം .
സൈഡ് സീറ്റാണെങ്കിലും പറന്ന് പൊങ്ങണ അൽഭുതകാഴ്ച്ച കഴിഞ്ഞാല് ഫുൾ ടൈം ഒരേ ആകാശം. ടൂറ് പോവാണെങ്കി രണ്ട് ഡാൻസെങ്കിലും കളിക്കാം. ഇതൊരു മനുഷ്യനും ഒന്നിനും രണ്ടിനും (അതിനും എണീക്കാത്തോരുണ്ട് ഞാനത് പ്രത്യേകം നോട്ടെയ്തു ) പോവാനല്ലാതെ സീറ്റിന്നനങ്ങില്ല.
എടക്കെടെ പാനീയങ്ങളും ഫ്രൂട്ട്സും കൊണ്ട് സുന്ദരിമാര് വരും എന്ന് പറഞ്ഞിട്ട് എവടെ? അത്യാവശ്യം പ്രായം ഒള്ള ചില സുന്ദരൻമാരും സുന്ദരിമാരും വന്നു. ഉച്ചക്ക് ഭക്ഷണം തന്നു. അതന്നെ.
പിന്നെ സൗദീന്ന് കേറിപ്പോ രണ്ട് സുന്ദരികളെ കണ്ടു. അറബിക്കുപ്പായം ഇട്ട രണ്ട് സുന്ദരികള് പിന്നെ അവരെ എറങ്ങിപ്പഴേ കണ്ടൊള്ളൊ . (അടുത്ത തവണ സൗദി എയർലൈൻസ് ഒഴിവാക്കി നോക്കണം)
ലഗേജും തള്ളി പ്ലെയിലേക്കുള്ള പോക്ക് ആ ഒരു പവറ് മാത്രം കൊള്ളാം.