
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്.
കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അടക്കം സജീവമായ വിജയ് ആന്റണി അഭിമുഖങ്ങളിലും വേദികളിലും ആത്മഹത്യയ്‌ക്കെതിരെ സംസാരിച്ചിരുന്ന താരമാണ്. നടന്റെ വ്യക്തിപരമായ തകര്‍ച്ചയില്‍ ആശ്വാസവാക്കുകള്‍ പറയാനാവാതെ നില്‍ക്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് വിജയ്‌യുടെ മകള്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മീര മികവ് പുലര്‍ത്തിയിരുന്നു.
മകളെ കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ മകളുടെ ഈ നേട്ടങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറമുണ്ട്. എന്നാല്‍ കുറച്ച് കാലമായി മീര മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആത്മഹത്യയ്‌ക്കെതിരെ സംസാരിക്കുന്ന വിജയ് ആന്റണിയുടെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ”കുട്ടികളില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്‌കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടി വരികയാണ്.”