
ആറുമാസം മുമ്പ് ... സ്ഥലം തിരുവല്ല മാർക്കറ്റിലേക്ക് പോകുന്ന റോഡ്.റോഡിന്റെ രണ്ട് സൈഡിലും ഓരോ സാധനങ്ങൾ വിൽപ്പനക്കാർ അവിടെ കണ്ട കാഴ്ച്ച...കുറെ അന്യ സംസ്ഥാന കച്ചവടക്കാർ(തമിഴ്നാട്ടിൽ നിന്ന് ഉള്ളവരാണ് എന്ന് തോന്നുന്നു ) കവണ (തെറ്റാലി ) വിൽക്കാൻ വെച്ചിരിക്കുന്നു... പഴയകാല ഓർമ്മ വന്നതുകൊണ്ട് ഞാൻ അവിടേക്ക് നടന്നു.... എന്റെ ചെറുപ്പകാലത്ത് സഹോദരങ്ങൾ റബർ കൊണ്ട് കപ്പുകൾ വെട്ടി സ്വയം ഉണ്ടാക്കിയെടുക്കുന്ന കവണ... കല്ലുകൊണ്ട് കാക്കയും ഒക്കെ തെറ്റിച്ചു വിടും... അങ്ങനെയുള്ള ഒരു ഓർമ്മയിൽ.... ആ കച്ചവടക്കാരന്റെ അടുത്ത് ചെന്ന് ഞാൻ ഒരെണ്ണം എടുത്തു നോക്കി...ഞെട്ടിപോയി...കാരണം അതുണ്ടാക്കിയിരിക്കുന്നതു ഹോസ്പിറ്റലിൽ രോഗികളുടെ മൂത്രം കാലിചെയ്യാൻ ഉപയോഗിക്കുന്ന foleys catheter എന്ന റബ്ബർ ട്യൂബ് വെച്ചാണ്..( ഹോസ്പിറ്റൽ സ്റ്റാഫായആയ ഞാൻ വർഷമായി ICU വിൽ നിത്യേന ഉപയോഗിച്ച് കാണുന്നതാണ് )മാർക്കറ്റിൽ പുതിയ ഒരു foleys catheter ഒന്നിനു UAE DHS 30, ഇന്ത്യൻ രൂപയിൽ 350 മേൽ കൂടുതൽ വരും...അതിനാൽ പുതിയത് വാങ്ങി cut ചെയ്തു ഉപയോഗിക്കാൻ ചാൻസ് ഇല്ല...മിക്കവാറും ഹോസ്പിറ്റലിൽ ഉപയോഗിച്ച് പുറംതള്ളിയ പഴയ ട്യൂബ് കഴുകി എടുത്തു ഉപയോഗിക്കുന്നതാവാം ...എന്റെ സംശയം സത്യമാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വളരെ സീരിയസ് ആയിട്ടുള്ള രോഗങ്ങൾ ആണ് ...അത് കൊണ്ട് കുട്ടികൾക്ക് ഇതു കളിയ്ക്കാൻ വാങ്ങി കൊടുക്കരുത്.... ഞാൻ എന്റെ കണ്ണിന് കണ്ട കാഴ്ചയാണിത്... ഞാൻ അവരോട് ചോദിച്ചു ഇത് എവിടുന്ന് കിട്ടിയതാണ്... അവർ അതിന് ഉത്തരം തരാതെ ഒഴിഞ്ഞുമാറി .. അത് വാങ്ങുന്നുണ്ടാവുന്നതുകൊണ്ടാ ആണല്ലോ വഴിയോരത്ത് ഇങ്ങനെ വെച്ചിരിക്കുന്നത്... ഇതൊന്നും മുൻസിപ്പാലിറ്റിയോ പഞ്ചായത്തോ കാണുന്നില്ലേയോ? ഏതായാലും ഞാൻ കണ്ടത് ഇവിടെ കുറച്ചു അത്രമാത്രം .