
ഉണ്ണിമുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനാം ചെയ്യുന്ന ബ്രൂസ്‌ലി എന്ന ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്ററുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന്റെ അപ്‌ഡേറ്റുകളൊന്നും വന്നതുമില്ല. ഇപ്പോഴിതാ ചിത്രം ഡ്രോപ് ചെയ്‌തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.
ക്രീയറ്റീവായ പ്രശ്‌നങ്ങള്‍ കാരണമാണ് ചിത്രം ഉപേക്ഷിച്ചതെന്ന് താരം പറയുന്നു. ഒരു ആരാധകന്റെ ചോദ്യത്തിനാണ് ഉണ്ണി മുകുന്ദൻ മറുപടി നല്‍കുന്നത്.
”ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ചില ക്രിയേറ്റീവ് തടസ്സങ്ങള്‍ കാരണം ബ്രൂസ് ലീ എന്ന ചിത്രം തല്‍ക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.” ഉണ്ണി പറയുന്നു.