Image

മൺസൂൺ ഡയറി (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

Published on 18 September, 2023
മൺസൂൺ ഡയറി (പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്)

അച്ചു ചേച്ചിടെ ബുക്ക്‌ പറഞ്ഞ തിയതിക്ക് മുന്നേ എന്നെ തേടിയെത്തി. മോനാ അമ്മേ ഇന്നാ എന്ന് പറഞ്ഞു കൊണ്ട് തന്നത്. അതിലെ കവർ പൊട്ടിച്ചു തുറന്നു നോക്കിയപ്പോ നല്ല മനോഹരമായ കവർ പജോടെ കൂടിയ ബുക്ക്‌ അപ്പൊ തന്നെ മോൻ വാങ്ങി എടുത്തു നോക്കി. അത് കഴിഞ്ഞു എനിക്ക് തന്നിട്ട് പോയി. കിട്ടിയപ്പോ പിന്നെ വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാ.
മനസ്സ് അനുവാദിക്കുന്നില്ല എന്നാ പിന്നെ വായിച്ചു തുടങ്ങി. 12 മനോഹരമായ ഓർമ്മകുറിപ്പ്

1. ഭൂമിയിൽ സ്വർഗം തീർത്തവർ

കുട്ടിയച്ചനും അന്നമ്മയുടെ പ്രണയം ഇതിലൂടെ വായിക്കുമ്പോൾ ഭൂമിയിൽ സ്വർഗം തീർത്ത മനുഷ്യർ. പ്രണയത്തിനു കണ്ണും മുക്കും ഇല്ലെന്ന് പറയുന്നത് എത്ര സത്യമാ അല്ലെ? ഈ പ്രണയത്തിനു എന്താ ഇത്ര പ്രത്യേകത എന്ന് അറിയണമെങ്കിൽ വായിച്ചു നോക്ക് കേട്ടോ ഞാൻ പറഞ്ഞു അതിന്റെ രസം കളയുന്നില്ല.

2.മുല പ്പാൽ

ഇത് വായിച്ചപ്പോൾ മനസ്സ് മുഴുവൻ നോവായി മാറിയത് പെട്ടെന്നായിരുന്നു. ഈ കഥ വായിക്കുമ്പോൾ ഞാൻ മോൾക്ക് പാൽ കൊടുത്തു കഴിഞ്ഞപ്പോൾ എടുത്ത വായിച്ച കുറിപ്പ്. മീര ടീച്ചർ വായിക്കുന്ന ആർക്കും നോവാ കടലായി മാറും.


3. പെണ്ണിന് മാത്രം വിലക്കപ്പെട്ട രാത്രി.

ക്വീൻ സിനിമയിൽ പറയുന്നത് പോലെ ഏന്താണ് പെണ്ണിന് അസമയം? ഇപ്പോൾ ടി വി യിൽ കാണുന്ന സംഭവങ്ങൾ കാണുമ്പോൾ പകൽ പോലും സുരക്ഷിതമല്ലാതായി തോന്നുന്നുണ്ട്. പെണ്ണിന്റെ കുഞ്ഞിന്റെ അമ്മയായ എനിക്ക്
ഈ സമൂഹത്തിൽ കാണുന്നത് ഓരോന്ന് കാണുമ്പോൾ പേടിയാണ്. എന്നാലും ,ആ സംഭവം എങ്ങനെ അതിജീവിച്ചു. അത് വായിച്ചപ്പോൾ അറിയാതെ അയ്യോ എന്ന് വച്ചു പോയി. ഓർക്കുമ്പോൾ അതിന്റെ നടു ക്കം എനിക്ക് മാറിയിട്ടില്ല. അപ്പൊ അത് അനുഭവിച്ചവരുടെ കാര്യമോ? ഒന്ന് ഓർത്തു നോക്കിയേ.

4. മക്കളെ കണ്ടും മാമ്പൂ കണ്ടും

ഈ കുറിപ്പ് വായിച്ചപ്പോൾ മാതാപിതാക്കൾ എങ്ങനെയാക്കരുത് എന്ന് ഒരു തിരിച്ചറിവ് തന്ന അനുഭവ കുറിപ്പ്. മക്കളെ കഷ്ടപ്പാട് അറിയാതെ വളർത്തി എല്ലാ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും മോഹങ്ങളും മാറ്റി വച്ച മാതാപിതാക്കൾക്ക് നോക്കാൻ ഇല്ലാതെ ആരുടെ ഒക്കെ കാരുണ്യത്തിൽ ജീവിക്കുന്ന മനുഷ്യർ.
നമ്മൾ മക്കളെ വളർത്തുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് വളർത്തണം എന്ന സന്ദേശം ഈ കുറിപ്പിലുണ്ട്.

5. മൺസൂൺ ഡയറി

മഴ എനിക്കും ഒത്തിരി ഇഷ്‌ടമാണ്. ഞാനും ഇടവ പാതിമഴയിൽ ജനിച്ചത് കൊണ്ട് ആണോ എന്നറിയില്ല മഴയെ ഒത്തിരി ഇഷ്‌ടാ എന്നെന്നും എപ്പോഴും. ഇടയ്ക്ക് ദേഷ്യം വന്നെങ്കിലും കാലം തെറ്റി ഇങ്ങനെ പെയ്യാൻ നമ്മൾ കാരണക്കാർ അല്ലെ? അതെ! മഴയുടെ പല ഭാഗങ്ങളും ഈ ഒറ്റ കുറിപ്പിൽ പറഞ്ഞു വയ്ക്കുന്നു. ഒറ്റ കുട ക്കീഴിൽ കയറി ജീവന്റെ മറു പാതി ആയി മാറിയ പ്രണയ കാലത്തിന്റെ സാക്ഷ്യം വഹിച്ചത് മഴ തന്നെ ആയിരുന്നു. അത് കൊണ്ട് ആകാം ഈ കുറി പ്പിന്റെ മഴയ്ക്ക് ഇത്ര ഭംഗി.

6. നോവുണർത്തുന്ന സ്നേഹക്കടം

ഇന്ന് കാണുന്നവനെ നാളെ കാണും എന്നാണ് ഉറപ്പ്? നമ്മുടെ ജീവിതത്തിൽ യാതൊരു ക്യാരണ്ടി. മടിയും അലസത കൊണ്ട് കൊടുക്കാൻ എന്ന് പറഞ്ഞ കാര്യങ്ങൾ അപ്പൊ തന്നെ ചെയ്യുക. ചില കടങ്ങൾ നമ്മുക്ക് നോവായി മാറും എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

7.വേനൽ ചൂടിൽ വാടി വീഴുന്ന പെൺ പൂക്കൾ

ഇത് പോലെ വാടി പോയ എത്രയധികം പെൺ കുട്ടികൾ നമുക്ക് ചുറ്റും ഇന്നുമുണ്ട്. പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സമൂഹം കല്പിച്ചു വച്ച ചില നിയമങ്ങൾ. ഈ നിയമങ്ങളാണ് പെൺകുട്ടികളുടെ ആശകളെ തല്ലി കെടുത്തുന്നത്. കാലം എത്ര പുരോഗതി നേടിയാലും ഇങ്ങനെ തന്നെയാണ് മാറാൻ പോകുന്നില്ല.
ആരോടും പറഞ്ഞിട്ട് കാര്യം ഇല്ല.

8. ചിരി നോവുകൾ

ആരാ പറഞ്ഞത് ചിരിക്കുന്ന മനുഷ്യർക്ക് എന്നെന്നും സന്തോഷം മാത്രമേ ഉള്ളു എന്ന് അത് അവരുടെ മറയാണ്. ഒരായിരം വേദനകൾക്ക് ഉള്ള മറയാണ് അത്. ചില ജീവിത അനുഭവം കാണുമ്പോൾ മനസ്സ് വല്ലാതെ തീരാ നോവായി മാറും.
ഇങ്ങനെയും ഉണ്ടെന്നേ ജീവിതങ്ങൾ. ആരോടും പറയാതെ സ്വയം പഴിച്ചു ജീവിക്കുന്ന മനുഷ്യർ.

9. തിരുത്തിയ തെറ്റ്

നമ്മൾ കാണാത്ത കാര്യത്തെ ആരെയും കുറ്റപ്പെടുത്തിതെറ്റുകാരൻ ആക്കരുത്. ആ വ്യക്തി ആരോപിക്കപ്പെട്ട കുറ്റം ചെയ്തിയിട്ടില്ല എന്ന് കണ്ടാൽ ആ തെറ്റ് തിരുത്തണം. ഈ കുറിപ്പ് ഓർമ്മപ്പെടുത്താൽ കൂടിയാണ്.

10. ബോഡി ഷേമിങ്

ആരെയും കളിയാക്കാൻ ഉള്ള അവകാശം ആർക്കുമില്ല. എല്ലാവരും ജനിക്കുമ്പോൾ ഓരോ കുറവുകൾ കൊണ്ട് ആവും. അതിനു നിറത്തിന്റെ പേരിലോ ബോഡിയുടെ പേരിലോ അവരെ അപമാനിക്കരുത്. നമ്മുടെ മക്കളെ നമ്മൾ പറഞ്ഞു കൊടുക്കണം ആരെയും ബോഡി ഷേമിങ് ചെയ്യരുത് എന്ന്. അത് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വേദന പറഞ്ഞു തരാൻ വാക്കുകൾ കൊണ്ട് ആവില്ല അത് അനുഭവിക്കുന്നവർക്ക് അറിയാം.

11. സിസിലിയേടത്തി

ഈ കുറിപ്പ് വായിച്ചപ്പോൾ സിസിലിയേടത്തിയോട് ബഹുമാനം തോന്നി. ചിലരുടെ സ്വാർത്ഥത നിറഞ്ഞ തീരുമാനം കൊണ്ട് സ്വന്തം ജീവിതം എല്ലാ ഭാരങ്ങളും ഏറ്റു എടുത്തു ജീവിച്ചു തീർത്ത ഒരു സ്ത്രീ. സ്വന്തം അനുഭവം തന്റെ മകൾക്ക് വരുത്തരുത് എന്ന് വിചാരിച്ചു മകളുടെ ഇഷ്ടത്തിന് വിട്ട സിസിലി യേടത്തി യോട് വല്ലാത്ത ബഹുമാനം തോന്നുന്നു. ഇങ്ങനെ ഉള്ള അമ്മന്മാർ പെണ്മക്കൾക്ക് മുതൽ കൂട്ടാണ്.

12. അപ്പനാണെന്റെ ഹീറോ.

എല്ലാം കഷ്ടപ്പാട് അറിഞ്ഞു വളർത്തിയ അപ്പൻ. ആണിനെ പോലെ പെണ്ണിനെയും വളർത്തിയ കരുത്തുള്ള അപ്പൻ. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ പഠിച്ച അപ്പൻ. കളരി പഠിച്ച അപ്പൻ എല്ലാ അഭിപ്രായ സ്വാതന്ത്ര്യം കൊടുത്ത അപ്പൻ എല്ലാം കൊണ്ടും ഇഷ്ടമായി അപ്പനെ.അപ്പന്റെ സ്വന്തം കൊച്ചിന് ഒത്തിരി ഇഷ്ടം ❤️.

 

മൺസൂൺ ഡയറി ഓരോ കുറിപ്പും നമ്മുക്ക് പകർന്നു തന്ന ഓരോ ഓർമ്മ കുറിപ്പും നമ്മുക്ക് ജീവിതത്തിൽ പകർത്തി വയക്കണ്ട പുതിയ അറിവുകളാണ്..

എഴുതിയിട്ടും എഴുതിയിട്ടും മതി വരാതെ തൂലിക പിന്നെയും കുറിക്കാൻ എന്നോട് പറയുന്നു. അത്രക്ക് മധുരാം കുറിപ്പുകൾ..


ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
ലെച്ചു


മൺസൂൺ ഡയറി
അശ്വതി ജോയ് അറയ്ക്കൽ
ബുക്കർ മീഡിയ
വില 140

എല്ലാവരും വാങ്ങി വായിക്കണം . നല്ലയൊരു വായന അനുഭവം ആയിരിക്കും എന്നത് തീർച്ചയാണ്!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക