Image

ചന്ദ്രയാന്‍-മൂന്ന് (കവിത : മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 04 September, 2023
ചന്ദ്രയാന്‍-മൂന്ന് (കവിത : മാര്‍ഗരറ്റ് ജോസഫ് )

'ചന്ദ്രയാന്‍ മൂന്നി'ന്റെ ദൗത്യം,
ഇന്ത്യയ്ക്കഭിമാനനേട്ടം;
ചന്ദ്രന്റെ തെക്കേധ്രുവത്തില്‍,
ചരിത്രം കുറിച്ച മുഹൂര്‍ത്തം.
മര്‍ത്ത്യാ, നിനക്കെന്തസാദ്ധ്യം?
ബുദ്ധിതന്നിന്ദ്രജാലത്താല്‍;
ശാസ്ത്രം വഴിതെളിക്കുന്നു,
കീര്‍ത്തിതന്‍ മൂര്‍ദ്ധ്ാവിലേയ്ക്ക്.
ഭാരതാംബേ, നിന്റെ മക്കള്‍,
സ്ത്രീപുരുഷഭേദമെന്യെ!
പ്രതിഭാശാലികളെത്ര മ
ലക്ഷ്യം കരഗതമാക്കാന്‍;
കര്‍മ്മനിരതരായോര്‍ക്ക്, 
എന്തൊരു വിജയത്തിളക്കം!
അഭിനന്ദനത്തിന്‍ മുഴക്കം,
ലോകരാഷ്ട്രങ്ങളില്‍ നിന്ന്
മന്നിന്‍മടിത്തട്ടിലേയ്ക്ക്,
വെള്ളിവെളിച്ചം ചൊരിഞ്ഞ്,
കണ്‍കളി, ലമ്പിളിച്ചന്തം,
സ്വപ്‌നസമാനമാം ദൃശ്യം;
അപ്രാപ്യമായൊ,രരങ്ങില്‍,
ചിത്രങ്ങള്‍ പുത്തനറിവായ്.
എന്തിനുമപ്പുറം കാണാന്‍,
വെമ്പുന്ന വൈഭവത്തോടെ,
വായുകുടീരവും വിട്ട്,
ഗോളാന്തരങ്ങളിലേയ്ക്ക്...
കാലം നിയന്ത്രിച്ചിടുന്ന,
മാനവനാം മഹായന്ത്രം,
മാനവ വില്ലുകുലച്ച്,
ചിന്താശരങ്ങള്‍ തൊടുത്ത്,
യാന്ത്രിക ജീവോര്‍ജ്ജമേകി,
കാണാപ്പുറങ്ങളിലേയ്ക്ക്....
മായികവിദ്യകളല്ല,
മായാത്ത സത്യങ്ങള്‍ മാത്രം,
വിസ്മയം, വര്‍ണ്ണനാതീതം,
പ്രപഞ്ചസൃഷ്ടിയപാരം;
ആദിത്യയാന്‍ കുതിക്കട്ടെ-
സൗരപഥങ്ങളിലൂടെ.

Join WhatsApp News
Sudhir Panikkaveetil 2023-09-05 12:16:48
ഭാരതം കൈവരിച്ച നേട്ടത്തിൽ അഭിമാനം കൊള്ളുന്ന ഒരു കവയിത്രി അവരുടെ സർഗ്ഗഭാവനയിലൂടെ അതിനെ നോക്കി കാണുമ്പോൾ അത് വായനക്കാരുടെ മനസ്സിൽ ആഹ്ലാദം നിറയ്ക്കുന്നു. അഭിനന്ദനം ടീച്ചർ
Joy parippallil 2023-09-08 12:25:39
ചന്ദ്രയാന്റെ കുതിപ്പ് പോലെ ആനന്ദകരം,, ഭാവനയുടെ ഈ കുതിപ്പ്...!!❤️ പുതിയ ചിന്താശകലങ്ങളുടെ വർണ്ണ കാഴ്ചകളുമായി വീണ്ടും വരിക....!!🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക