Image

രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പ്രവാസി സംഗമത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയും; 'മിഷന്‍ 2024' മാഞ്ചസ്റ്ററില്‍ 25ന്

റോമി കുര്യാക്കോസ് Published on 08 August, 2023
 രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പ്രവാസി സംഗമത്തില്‍ ലൈവ് ഓര്‍ക്കസ്ട്രയും; 'മിഷന്‍ 2024' മാഞ്ചസ്റ്ററില്‍ 25ന്

മാഞ്ചസ്റ്റര്‍:  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) 2024 ലെ ഇന്ത്യന്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്‌ക്കരിച്ച 'മിഷന്‍ 2024' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയും ഉദ്ഘാടകനുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. 

'മിഷന്‍ 2024' പദ്ധതിക്കു മാഞ്ചസ്റ്ററില്‍ തുടക്കം കുറിക്കുന്ന വേദിയില്‍ പ്രമുഖരായ കലാകാരെ കോര്‍ത്തിണക്കി വര്‍ണ്ണ പകിട്ടാര്‍ന്ന കലാവിരുന്നും ഒരുക്കുവാന്‍ സംഘാടക സമിതി തീരുമാനിച്ചു. 

പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയില്‍ 
സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രശസ്ത പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം, DJ യും ഗായകനുമായ ജോയ് സൈമണ്‍, സ്റ്റാര്‍ സിങ്ങര്‍ ഫെയിം ആന്‍ മേരി, രഞ്ജിനി, നടനും ഗായകനുമായ അറഫാത് കടവില്‍ അടക്കം പ്രഗത്ഭരായ കലാകാരാണ്  പങ്കു ചേരുന്നത്.

എഐസിസി സെക്രട്ടറി അടക്കം വിവിധ പദവികളിലും  മേഖലകളിലും ശ്രദ്ധേയമായ നേതൃത്വ മികവ് കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയെ ത്രിവര്‍ണ്ണ പതാകകളും, കലാരൂപങ്ങളുമായി  വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുന്നതടക്കം ഊഷ്മളമായ വരവേല്‍പ്പാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.  

രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വര്‍ഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

കോണ്‍ഗ്രസ്സ് മീഡിയാ സെല്‍ മെമ്പറായ റോമി കുര്യാക്കോസ്  'മിഷന്‍ 2024'  പ്രോഗ്രാമിനു  കണ്‍വീനറായി നേതൃത്വം വഹിക്കും.

കോണ്‍ഗ്രസ്സ് നേതാവും  ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഷൈനി മാത്യൂസ്, സോണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം നടന്നു വരുന്നു. 

ആഗസ്റ്റ് 25 ന് വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്ന മിഷന്‍ 2024 ലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു.  

സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കു ചേരുമെന്നും അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണാര്‍ത്ഥം സംഗമ വേദിക്കു 'ഉമ്മന്‍ ചാണ്ടി നഗര്‍' എന്ന് നാമകരണം ചെയ്യുമെന്നും റോമി കുര്യാക്കോസ് അറിയിച്ചു.

Romy Kuriakose: 07776646163
Shinu Mathews: 07872514619
Sony Chacko: 07723306974
Thomas Philip: 07454023115

Venue:-
Parrs Wood Hogh School, Wilmslow Road, Manchester,  M20 5PGrim

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക