Image

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

Published on 25 July, 2023
 യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍: മലയാളി നഴ്‌സ് യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ചേര്‍ത്തല കണ്ണങ്കര സ്വദേശി മെറീന ജോസഫ്(46) ആണ് മരിച്ചത്.

ജോലിസ്ഥലത്ത് വച്ച് കഠിനമായ പല്ലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെറീന 21ന് ചികിത്സ തേടിയിരുന്നു. ഇതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രസ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ മരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക