Image

കേരളത്തില്‍ മാധ്യമ അടിയന്തരാവസ്ഥയോ? ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംവാദം ജൂലൈ 24 ന് 

റജി നന്തികാട്ട്  Published on 17 July, 2023
കേരളത്തില്‍ മാധ്യമ അടിയന്തരാവസ്ഥയോ? ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സംവാദം ജൂലൈ 24 ന് 

കേരളത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടന്നു കൊണ്ടരിക്കുന്ന പോലീസ് നടപടികള്‍ നിയമത്തിന്റെ പരിധി വിട്ട് അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും കേരളത്തിന് പുറത്തുള്ള പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും വന്‍ പ്രധിഷേധങ്ങള്‍ ഉയരുകയാണ്. ഈ വിഷയത്തെ അധികരിച്ചു  ലണ്ടന്‍ മലയാള സാഹിത്യവേദി ജൂലൈ 24 വൈകുന്നേരം 6 മണിയ്ക് ഗൂഗിള്‍ മീറ്റ് വഴി സംവാദം സംഘടിപ്പിക്കുന്നു.

ഷാജന്‍ സ്‌കറിയക്ക് നേരെയും മറുനാടന്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെയും സമാനതകളില്ലാത്ത അധിക്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ പത്രപ്രവര്‍ത്തനം നടത്താന്‍ സമ്മതിക്കില്ല എന്ന രീതിയിലേക്ക് ഭരണകൂടം ശ്രമിക്കുന്നത് മുളയിലേ നുള്ളിക്കളയേണ്ടത് ആവശ്യമാണ്. ഈ സംവാദത്തില്‍ യുകെയില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. കേംബ്രിഡ്ജ് സിറ്റി ഡെപ്യൂട്ടി മേയര്‍ ബൈജു തിട്ടാല, സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ജോഷി ജോസ്, റിട്ടയേര്‍ഡ് അധ്യാപകനും സാഹിത്യനിരൂപകനുമായ ജോബി മാത്യു, സാഹിത്യകാരന്‍ ജോര്‍ജ്ജ് അറങ്ങാശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കുന്നു. സംവാദത്തിന്റെ വീഡിയോ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ടുമായി ( 07852437505 ) ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക