Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍ആര്‍കെ ഫോറം ഉദ്ഘാടനവും പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക സമ്മേളനവും നടന്നു

Published on 07 July, 2023
വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍ആര്‍കെ ഫോറം ഉദ്ഘാടനവും പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക സമ്മേളനവും നടന്നു



ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍ആര്‍കെ ഫോറം ഉദ്ഘാടനവും പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തുന്ന കലാസാംസ്‌കാരികവേദിയുടെ മൂന്നാം സമ്മേളനവും ജൂണ്‍ 30ന് നടന്നു.

ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരയ്ക്ക് വെര്‍ച്ചല്‍ പ്ലാറ്റ് ഫോമിലൂടെ നടന്ന മീറ്റിംഗില്‍ ലോകത്തിന്റെ വിവിധ രാജ്യത്മളിണ്‍ നിന്നുള്ള പ്രവാസി മലയാളികള്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗച്ചസിണ്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യൂറോപ്പിലെ കലാകാരനായ സോബിച്ചന്‍ ചേന്നങ്കരയുടെ ഈശ്വര പ്രാര്‍ഥനയോടെയാണ് തുടങ്ങിയത്.

വേള്‍ഡ് മലയാളി കൗണ്‍സിണ്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ഫോറം പ്രസിഡന്റ് അബ്ദുള്‍ ഹാക്കീം ഫോറത്തിന്റെ ഉദേശലക്ഷ്യങ്ങള്‍ വിശദികരിച്ചു.

പ്രമുഖ വ്യവസായിയും കൗണ്‍സില്‍ ഗ്ലോബണ്‍ പ്രസിഡന്റുമായ ജോണ്‍ മത്തായി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്‍ആര്‍കെ ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ രമണി .എസ്, ഷീബ .സി, ഷീബ .എസ് എന്നിവര്‍ പങ്കെടുത്തു.

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ചെയുന്ന കാര്യങ്ങളെ കുറിച്ചും അതിനോടനുബന്ധിച്ചുള്ള ചോദ്യത്മള്‍ക്കും ഇവര്‍ മറുപടി നല്‍കി. പ്രവാസികള്‍ക്കുള്ള ഐഡന്ററി കാര്‍ഡിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ രമണി, അത്യാഹിത സാഹചര്യങ്ങളില്‍ പ്രവാസികളുമായി ബന്ധപ്പെടാനുള്ള മുഖ്യകവിയാണ് ഐഡന്റി കാര്‍ഡ് എന്ന് ഓര്‍മിപ്പിച്ചു.

പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ഹെല്‍ത്ത്, ഇന്‍ഷുറന്‍സ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റി ഷീബയും വിശദമായി പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനും കലാസാംസ്‌കാരികരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസ് കുന്പിളുവേലിലാണു ഈ കലാസാംസ്‌കാരികവേദി മോഡറേറ്റ് ചെയ്തത്.

ഗായികയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മന്‍ പ്രൊവിന്‍സ് അംഗവുമായ ജോമി വില്‍സന്‍, അമേരിക്കയിലെ നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സില്‍നിന്നുള്ള യുവഗായികയായ എമ്മ റോബിന്‍, യൂറോപ്പിലെ അനുഗ്രഹീത ഗായകനായ ജെയിംസ് പാത്തിക്കല്‍,

യുകെ നോര്‍ത്ത് വെസ്റ്റ് പ്രൊവിന്‍സ് പ്രസിഡന്റ് ലിതീഷ് രാജ് പി. തോമസ് എന്നിവരുടെ ഗാനങ്ങളും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബണ്‍ വിമന്‍സ് ഫോം പ്രസിഡന്റും വാഗ്മിയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറും എഴുത്തുകാരിയുമായ ഡോ. ലളിത മാത്യുവിന്റെ ചെറുകഥയും കലാസാംസ്‌കാരിക സമ്മേളനത്തെ ധന്യമാക്കി.


വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബണ്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ശശി നായര്‍ (എന്‍ആര്‍കെ), മേഴ്‌സി തടസ്ഥിണ്‍ (wmc വൈസ് ചെയര്‍പേഴ്‌സണ്‍), ജോണ്‍സന്‍ തലശല്ലൂര്‍ (പ്രസിഡന്റ് ഗ്ലോബല്‍ വ്യൂമണ്‍സ്), ഷൈന്‍ ചന്ദ്രസേനന്‍ (പ്രസിഡന്റ് മിഡ് ഈസ്റ്റ്), പ്രെഫസര്‍ ഡോ.ലളിത മാത്യു (പ്രസിഡന്റ് ഗ്ലോബല്‍ വൂമണ്‍സ് ഫോറം), ചെറിയാന്‍ ടീ കീക്കാടു (പ്രസിഡന്റ് ബിസിനസ് ഫോറം),

ഡോ. അജി അബ്ദുള്ള (സെക്രട്ടറി ഇന്ത്യ റീജിയന്‍), ഡോ. വിജയലക്ഷ്മി (ചെയര്‍പേഴ്‌സണ്‍ ഇന്ത്യ റീജിയന്‍), ഡോ. ജിമ്മി ലോനപ്പന്‍ (പ്രസിഡന്റ് ഗ്ലോബല്‍ മെഡിക്കല്‍ ഫോറം), കണ്ണുബെക്കര്‍ (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്), ജെയിംസ് ജോണ്‍ (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്), ടി.എന്‍.കൃഷ്ണകുമാര്‍ (പ്രസിഡന്റ് എന്‍ജനിയറിംഗ് ഫോറം, പ്രസിഡന്റ് ലീഗല്‍ സൈല്‍), ഗ്രിഗറി മേടയില്‍ (ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍),

ഷാജി (പ്രസിഡന്റ് ദുബായി ടെക്‌സസ്), പോള്‍സന്‍ (ചെയര്‍മാന്‍ ദുബായി പ്രോവിന്‍സ്), രാജേഷ് പിള്ള (അസോസിയറ്റ് സെക്രട്ടറ് ദുബായി പ്രോവിന്‍സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറണ്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃതജ്ഞത പറഞ്ഞു.

എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്ന് കൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ട്.

രണ്ടുമണിക്കൂര്‍ നീളുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിണ്ണാണ് ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുത്ത വിഷയത്മളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്നവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക. അടുത്ത സമ്മേളനം ഈ മാസം 28നാണ് നടത്തുന്നത്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജോളി എം. പടയാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക