
ശശി: നിനക്കറിയോ ? ശശി എന്ന് പറഞ്ഞാല്‍ പ്രകാശം പരത്തുന്നവനാണ്, ചന്ദ്രന്‍ എന്നാണ് ശശിയുടെ അര്‍ത്ഥം.
സുഹാസിനി: ചന്ദ്രന്‍ രാത്രിയല്ലേ പ്രകാശം തരൂ, സുഹാസിനി എന്നാല്‍ ഫുള്‍ടൈം പുഞ്ചിരിച്ച് പ്രകാശം പരത്തുന്നവളാ.
ശശി: എഴുത്തുകാര്‍ ഇരുട്ടിലേക്ക് വെളിച്ചം തെളിക്കുന്നവരാണ്.
സുഹാസിനി: നിങ്ങള്‍ക്ക് പേരിടുമ്പോഴേ വീട്ടുകാര്‍ക്ക് അറിയാമായിരുന്നോ എഴുത്തുകാരനാകും എന്ന്
ശശി: ഞാനൊരു സത്യം പറയട്ടെ. ഞാന്‍ ജനിച്ചപ്പോള്‍ ഗ്രാമത്തിലെ തെരുവില്‍ ഒരു കനല്‍ വെളിച്ചം തെളിഞ്ഞുവത്രേ. ..
സുഹാസിനി: ഓഹോ ? എന്നിട്ട് ?
ശശി: ആ വെളിച്ചത്തെ പിന്തുടര്‍ന്ന് നാട്ടുകാരൊക്കെ നടന്നു, അവരൊക്കെ എത്തിച്ചേര്‍ന്നത് എന്റെ വീട്ടു മുറ്റത്ത് ആയിരുന്നുവത്രെ, അറിയാമോ ആ വെളിച്ചം എന്തായിരുന്നു എന്ന് ?
സുഹാസിനി: അറിയാം, കള്ളുഷാപ്പ് പൂട്ടി വീട്ടില്‍ പോയിരുന്ന നിങ്ങടെ അയല്‍വാസി ചന്ദ്രേട്ടന്റെ ചുണ്ടിലെ ബീഡിക്കുറ്റിയല്ലേ ആ വെളിച്ചം, അല്ല പിന്നെ !