
ശശി: ഞാൻ പിതൃദിനത്തിൽ അച്ഛനെക്കുറിച്ചെഴുതിയ കവിതക്ക് നല്ല പ്രതികരണമായിരുന്നു..
സുഹാസിനി : ആഹാ , എന്നാണ് നിങ്ങടെ അച്ഛന്റെ ജന്മദിനം?
ശശി.. അതൊന്നും ഓർമ്മയില്ല..
സുഹാസിനി.. അതുപോലും അറിയാത്ത ആളാണോ അച്ഛനെക്കുറിച്ച് കവിത എഴുതിയത്?
ശശി: എടീ അവരൊന്നും FB യിൽ ഇല്ലാത്തോണ്ട് ഇതൊന്നും ആർക്കും ഓർമ്മയുണ്ടാവില്ല.
സുഹാസിനി : പക്ഷെ, നിങ്ങടെ മുഖം കാണുമ്പോഴൊക്കെ ഞാനെന്റെ അച്ഛനെ ഓർക്കും .
ശശി : അതെന്താ? നിന്റെ അച്ഛന് എന്റെ മുഖസാമ്യം ഉണ്ടോ ?
സുഹാസിനി : അതല്ല, ഈ മനുഷ്യന്റെ കൂടെയാണല്ലോ അച്ഛൻ എന്നെ ഇറക്കിവിട്ടത് എന്നോർക്കും . അല്ല പിന്നെ!!