Image

അച്ഛനെ ഓര്‍ക്കുമ്പോള്‍....(സുധീര്‍ പണിക്കവീട്ടില്‍)

Published on 17 June, 2023
അച്ഛനെ ഓര്‍ക്കുമ്പോള്‍....(സുധീര്‍ പണിക്കവീട്ടില്‍)

പിത്രുദിനങ്ങള്‍ പ്രതിവര്‍ഷം വന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. എന്നാല്‍ മരിച്ചവര്‍ തിരിച്ച് വരുന്നില്ല. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ ഇത്തരം ദിവസങ്ങള്‍ വരുമ്പോള്‍ അവരെക്കുറിച്ച് കൂടുതല്‍ ഓര്‍ക്കുന്നു.ഒരു ദിവസം അവര്‍ വിട്ടുപോകുമെന്ന യാഥാര്‍ത്ഥ്യം വളര്‍ന്നു വലുതാകുമ്പോള്‍ മനസ്സിലാക്കുമ്പോഴും അതു അംഗീകരിക്കാന്‍ മനസ്സിനു പ്രയസമാണ്.  

അമ്മയെകൂടാതെ അച്ഛനെ ഓര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.പ്രത്യേകിച്ച് എന്നെപോലെ വളരെ ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടവരാകുമ്പോള്‍. അമ്മയുടെ സ്‌നേഹം കൂടി നല്‍കി വളര്‍ത്തുന്ന പിതാക്കള്‍ എത്രയോ മഹത്വമുള്ളവര്‍. അവര്‍ക്ക് എന്നും ചെറുപ്പമായിരിക്കുമെന്നു എന്റെ അച്ഛന്‍ പറയാറുണ്ടു. അതിനുദാഹരണമായി അദ്ദേഹം പറയും, 'ഞാനിപ്പോള്‍ വാര്‍ദ്ധക്യത്തില്‍ എത്തി എന്നാല്‍ നിന്റെ അമ്മ ആ ഫോട്ടോയില്‍ കാണുന്ന പോലെ തന്നെ. അതുകൊണ്ട് എനിക്കും ചെറുപ്പം.'' അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നത്‌കൊണ്ട് ഞങ്ങള്‍ മക്കള്‍ എല്ലാം ഈ പടം എപ്പോഴും കൂടെ സൂക്ഷിക്കുന്നു. അച്ഛനെ വയസ്സായി കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ല. എപ്പോഴും വളരെ മോടിയില്‍ വസ്ര്തധാരണം ചെയ്തു നടന്നിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ബിസ്‌നസ്സ് കാര്യങ്ങള്‍ക്ക് അതു ആവശ്യവുമായിരുന്നിരിക്കാം. സിഗരറ്റ് വലിക്കുന്നതില്‍, സംസാരിക്കുന്നതില്‍ എല്ലാം അദ്ദേഹത്തിന്റേതായ ഒരു സ്റ്റയില്‍ ഉണ്ടായിരുന്നു. പലരും അതു അനുകരിക്കാന്‍ നോക്കി പരാജയപ്പെട്ടിരുന്നു. സ്വര്‍ണ്ണം, സുഗന്ധം, പട്ടു് ഇതു മൂന്നും അദ്ദേഹത്തിനു വളരെ പ്രിയതരമായിരുന്നു. ഗള്‍ഫ്കാരുടെ സില്‍ക്ക് ലുങ്കികള്‍ വരുന്നതിനു മുമ്പ് തന്നെ നാട്ടില്‍ വരുമ്പോഴെല്ലാം വീട്ടില്‍ അദ്ദേഹം സില്‍ക്ക് ലുങ്കികള്‍ ധരിച്ചിരുന്നു. 

റോയല്‍ (ബ്രിട്ടിഷ്) നേവിയിലെ ഉദ്യോഗം ഉപേക്ഷിച്ച് ബിസനസ്സ് മേഖലയിലേക്ക് അദ്ദേഹം കടന്നു. അന്നത്തെ സുവര്‍ണ്ണലങ്ക അതിനു സഹായകമായി. മൂന്നോ നാലോ ബിസ്‌നസ്സുകള്‍ നടത്തിയിരുന്ന അദ്ദേഹം അമ്മക്കയച്ചിരുന്ന കത്തുകള്‍ ആ ബിസ്‌നസ്സ ലെറ്റര്‍ പാഡുകളില്‍ ഒന്നില്‍ ആയിരിക്കും. തൂവെള്ള നിറത്തിലുള്ള കടലാസ്സില്‍ കടും നീല നിറത്തില്‍ അച്ചടിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരും ബിസ്‌നസ്സ് സ്ഥാപനങ്ങളുടെ പേരുമുള്ളത് നോക്കി കാണല്‍ എന്റെ ബാല്യകാല വിനോദമായിരുന്നു. എന്താണു ഏതാണെന്നൊന്നും അറിയാത്ത ആ കാലത്ത് എനിക്കും വലുതാകുമ്പോള്‍ അങ്ങനെയൊക്കെ വേണമെന്ന ഒരു കുട്ടി ചിന്തയും ഉണ്ടായിരുന്നത്  ഇപ്പോള്‍ ഓര്‍ക്കുന്നു. കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ സ്‌നേഹത്തോടെ ഷൂസിന്റെ ലെയ്‌സ് കെട്ടി തന്നു പിന്നെ അതു കെട്ടാന്‍ പഠിപ്പിച്ചു. മുതിര്‍ന്നപ്പോള്‍ ടൈ കെട്ടാനും പഠിപ്പിച്ചു. നിത്യ ജീവിതത്തില്‍ ഇതു രണ്ടും ചെയ്യുമ്പോള്‍ അച്ഛന്‍ മുന്നില്‍ നില്‍ക്കുന്ന പോലെ, അദ്ദേഹം ഉപയോഗിച്ചിരുന്ന ചന്ദന സോപ്പിന്റേയും യാര്‍ഡ്‌ലി പൗഡറിന്റേയും മണം അനുഭവപ്പെടുന്നു. മരിച്ച്‌പോയ അദ്ദേഹം ഓര്‍മ്മയിലല്ല നിറസാന്നിദ്ധ്യമായി കൂടെയുണ്ടെന്നു ബോദ്ധ്യപ്പെടുന്നു.

ഞങ്ങള്‍ അമ്മയും മക്കളും നാട്ടിലും അദ്ദേഹം സിലോണിലുമായിരുന്നപ്പോള്‍  അദ്ദേഹം അവുധിക്ക് വരുന്നത് ഒരു ഉത്സവം പോലെയായിരുന്നു. അന്നു ചെറിയ കുട്ടിയായിരുന്ന എന്നെ അമ്മ രാവിലെ വിളിച്ചുണര്‍ത്തി കണ്ണും തിരുമ്മി ഞാന്‍ വരുമ്പോള്‍ അദ്ദേഹം ഷേവ് ചെയ്യുകയായിരിക്കും.ആ സോപ്പിന്റേയും, ആഫ്ടര്‍ ഷേവിന്റേയും മണം ഇപ്പോഴും എന്റെ മൂക്കില്‍ തങ്ങി നില്‍ക്കുന്ന പോലെ. അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആ ആഫ്ടര്‍ ഷേവ് തേടി ഇവിടത്തെ പല കടകളിലും കയറിയിറങ്ങി എങ്കിലും കിട്ടിയില്ല. സാരമില്ല അതിന്റെ മണം നിന്റെ മൂക്കില്‍ ഇപ്പോഴും ഉണ്ടല്ലോ എന്നു അദ്ദേഹം തമാശ പറഞ്ഞു. 

നാലു ഭാഷകള്‍ അനായേസേന കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ആ ഭാഷകളിലെ മികച്ച പുസ്തകങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞ് തരാറുണ്ടായിരുന്നു. ബിരുദങ്ങള്‍ നേടുന്നതിനോടൊപ്പം ധാരാളം പുസ്തകങ്ങള്‍ വായിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം എന്നെ വായനശാലകളുടെ ചങ്ങാതിയാക്കി. പല പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ സന്ദര്‍ഭം അനുസരിച്ച് അദ്ദേഹം പറയുന്നത് വളരെ  രസകരമായി എനിക്ക് തോന്നിയിട്ടുണ്ടു. ടീനേജിന്റെ ആരംഭത്തില്‍ പ്രണയകവിതകള്‍ ഞാന്‍ എഴുതാറുണ്ടായിരുന്നു. ആരെയും കാണിക്കാതെ എന്റെ പുസ്തകതാളുകളില്‍ അതൊക്കെ ഒളിച്ചിരുന്നു. എന്നാല്‍ ചിലപ്പോള്‍ എന്റെ സഹോദരി അതു കണ്ടു പിടിച്ച് അച്ഛനെ കാണിക്കുമ്പോള്‍ അദ്ദേഹം പുഞ്ചിരി തൂകി ഒരു വരി കവിത പാടും. ''കൊച്ചുമകനുടെ രാഗവായ്പില്‍ അച്ഛനുമമ്മയ്ക്കും എന്തു തോന്നാന്‍'. അതേസമയം അത്തരം രചനകള്‍ നടത്തി സമയം കളയരുതെന്നു എന്നെ അറിയിക്കുക ഏതെങ്കിലും കഥകള്‍ പറഞ്ഞോ അല്ലെങ്കില്‍ മഹാന്മാരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ ഉപദേശിച്ചോ ആയിരിക്കും. അന്നു അദ്ദേഹം പറഞ്ഞതൊക്കെഇപ്പോഴും കല്ലില്‍ കൊത്തിയപോലെ മനസ്സില്‍ തെളിഞ്ഞ് കിടക്കുന്നു. എന്റെ പൊട്ടക്കവിതകള്‍ വായിച്ച് നിരുത്സാഹപ്പെടുത്തുകയല്ല മറിച്ച് ശ്രമിച്ചാല്‍ നന്നായി എഴുതാന്‍ കഴിയുമെന്നു പ്രോത്സാഹിപ്പിക്കയാണു ചെയ്യാറുള്ളത്. അന്നു അദ്ദേഹം തോമസ് ആല്‍വ എഡിസന്റെ വാക്കുകള്‍ കേള്‍പ്പിച്ചു. ''ദ്ദനു ദ്ധഗ്മന്ഥ ദ്ധന്ഥ ഗ്ന നു ണ്മനുത്സ്യനു ന്ധ ദ്ധ ന്ഥണ്മദ്ധത്സന്റന്ധദ്ധഗ്ന  ന്റ  ്ര ദ്ധ നുന്ധത്‌നക ദ്ധ നു ണ്മനുത്സ്യനു ന്ധ ണ്മനുത്സന്ഥണ്മദ്ധത്സന്റന്ധദ്ധഗ്ന 'അദ്ധ്വാനിക്കാതെ ഒന്നും ലഭിക്കയില്ല. ജീവിതത്തില്‍ അത് എന്നും പാഠമായിരിക്കുന്നു. ആയിടക്ക് അദ്ദേഹം മഹാത്മഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷകള്‍ വായിക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ അടുത്തുള്ള വായനശാലയില്‍ നിന്നും അതു കൊണ്ടു വന്നു.  എന്റെ കവിതകള്‍ വായിച്ച് അച്ഛന്‍ പറഞ്ഞ കമന്റ് രമണനിലെ രണ്ടു വരികള്‍ ഭേദഗതി ചെയ്തതാണു അതുകൊണ്ട് ആ പുസ്ത്കവും വായിക്കണം എന്നു അദ്ദേഹം സമ്മതിച്ചിരുന്നു. ഗാന്ധിയുടെ പുസ്തകം ഒന്നു മറിച്ച് നോക്കി ഞാന്‍ രമണില്‍ മുഴുകിയിരുന്നു. അതു പലവുരു വായിച്ച് ചങ്ങമ്പുഴ എന്ന കവിയെ ഒരു ടീനെജ്കാരന്റെ മനസ്സിലൂടെ കണ്ടു ആരാധിച്ചു. പുസ്തകങ്ങള്‍ സമയമായപ്പോള്‍ വായനശാലയില്‍ തിരിച്ച് കൊടുത്തു.

മനോഹരമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. കവിതകള്‍ ചൊല്ലി കേള്‍പ്പിക്കുന്നതും, കഥ പറയുന്നതുമൊക്കെ കേട്ടിരിക്കാന്‍ എന്തു രസമായിരുന്നു. ചില വൈകുന്നേരങ്ങളില്‍ അദ്ദേഹം ഞങ്ങള്‍ക്ക് കവിതകള്‍ ചൊല്ലി കേള്‍പ്പിക്കും, കഥകള്‍ പറഞ്ഞ് തരും. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും സഹോദരിയും വല്ല്യച്ചന്റെ മക്കളായ ചേച്ചിമാരും. കഥകളും കവിതകളും ഒരു നിരൂപകന്റെ കാഴ്ച്ചപ്പടുകളിലൂടെ വിവരിക്കുക സാധാരണയായിരുന്നു. ക്രുതികളെ വിശകലനം ചെയ്യാനുള്ള ഒരു താല്‍പ്പര്യം അതുമൂലം എന്നിലും അങ്കുരിക്കാന്‍ തുടങ്ങി. അങ്ങനെ സാഹിത്യസദസ്സ് പുരോഗമിച്ചിരുന്ന ഒരവസരത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു ഗാന്ധിയുടെ പുസ്തകം മുഴുവന്‍ വായിച്ചോ? ഉവ്വല്ലോ, തിരിച്ചും കൊടുത്തു. ഒരു പതിമൂന്നുകാരന്റെ നിഷ്‌ക്കളങ്കതയോടെ ഞാന്‍ മറുപടി പറഞ്ഞു. അദ്ദേഹം ഒന്നും പറഞ്ഞില്ല. ആ സായാഹ്നത്തില്‍ പുരാണകഥകള്‍ പറയുകയായിരുന്നു. അതിനിടയില്‍ അദ്ദേഹം എന്നോട് ചോദിച്ചു. ഗാന്ധിയുടെ പുസ്തകത്തില്‍ രണ്ടു പുരാണ കഥകള്‍ അദ്ദേഹത്തിനു പ്രചോദനം നല്‍കുകയും, സ്വാധീനിക്കയും ചെയ്തതായി പറയുന്നുണ്ട്. ഏതാണവ? ചേച്ചിമാര്‍ എന്റെ മുഖത്തേക്ക് നോക്കി. അതു കണ്ടു എന്റെ അച്ഛന്‍ അവരോട് പറഞ്ഞു. അവന്‍ കുറച്ച് ദിവസം മുമ്പ് ഗാന്ധിയുടെ ആത്മകഥ വായിച്ചു തീര്‍ന്നേയുള്ളു. സ്വതവേ നുണ പറയാന്‍ കരുത്തില്ലാത്ത ഞാന്‍ അത്തരം പുസ്തകം വായിക്കാനുള്ള മടികൊണ്ട് വായിച്ചു എന്നു നുണ പറഞ്ഞതാണു. ഇങ്ങനെ ഒരു കെണിയെപ്പറ്റി ആലോചിച്ചില്ല. ഞാന്‍ പരുങ്ങാന്‍ തുടങ്ങി, നുണ പൊളിഞ്ഞു. മുഴുവന്‍ വായിച്ചില്ലെന്ന സത്യം പറഞ്ഞു.അച്ഛന്‍ കോപിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു സാരമില്ല ഇനിയും പുസ്തകം വായനശാലയില്‍ നിന്നും കൊണ്ടു വന്നു മുഴുവനും വായിക്കുക. നുണ പറയാതിരിക്കുക. ഞാനപ്പോള്‍ കരച്ചിലിന്റെ വക്കത്തോളമായി. ശ്രാവണകുമാരന്റെ പിത്രുഭക്തി, ഹരിശ്ചന്ദ്രന്റെ സത്യസന്ധത ഇതു രണ്ടും ഗാന്ധിയെ സ്വാധീനിച്ചിരുന്നുവെന്നു അച്ഛന്‍ തന്നെ പറഞ്ഞു.

അപാരമായ ഓര്‍മ്മശക്തി അദ്ദേഹത്തിന്റെ അനുഗ്രഹമായിരുന്നു.പ്രമുഖരായ കവികളുടെ കവിതകള്‍ ഹ്രുദിസ്ഥമായിരുന്നു. എന്നേയും സഹോദരിമാരേയും മടിയില്‍ വച്ച് അവ പാടാറൂണ്ടായിരുന്നത് കൊണ്ട് ടേപ് റെകോര്‍ഡ് സൗകര്യം വന്നപ്പോള്‍ അതൊക്കെ ടേപ്പിലാക്കി സൂക്ഷിച്ചു.  ഇയ്യിടെ സഹോദരി നാട്ടില്‍ നിന്നും വിളിച്ച് പറഞ്ഞു അവളുടെ റെക്കോര്‍ഡ് പ്ലയര്‍ കേടു വന്നു, പുതിയത് വാങ്ങാന്‍ ഇപ്പോള്‍ ലഭ്യ മല്ലെന്നു. ചില ഉപകരണങ്ങള്‍ കാല്‍ഹരണപ്പെട്ടു പോകുന്നു. ഇനി അതു സി.ഢി.യിലേക്ക് മാറ്റേണ്ടിയിരിക്കുന്നു. ഒരു പക്ഷെ അതിനു കഴിഞ്ഞില്ലെങ്കിലും അച്ഛന്റെ ശബ്ദം ഞങ്ങളുടെ മനസ്സില്‍ അനശ്വരമായി നിലകൊള്ളും.

ത്രുശ്ശൂര്‍ക്കാരുടെ ഗുണങ്ങളായ നര്‍മ്മവും, നന്മയും അദ്ദേഹത്തിനു ധാരളമായി ഉണ്ടായിരുന്നു. പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ദൗര്‍ബ്ബല്യമായിരുന്നു. യൗവനകാലത്ത്‌സിലോണിലായിരുന്നപ്പോള്‍ വായിച്ച ഏതോ ഇംഗ്ലീഷ് പുസ്തകം നാട്ടില്‍ സ്ഥിരതാമസ്മാക്കിയപ്പോള്‍ വായിക്കാന്‍ വേണ്ടി അന്വേഷിച്ചു. കിട്ടിയില്ല. അമേരിക്കയില്‍ വരാന്‍ സൗകര്യം കിട്ടി വന്നപ്പോള്‍ ആ പുസ്തകം തേടി (അതിന്റെ പേരു ഞാന്‍ മറന്നുപോയി) മന്‍ഹാറ്റനിലെ ലൈബ്രറിയില്‍ പോയി.അതു കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. സോഫയില്‍ ചാരികിടന്നു സിഗരറ്റു പുകച്ച്‌കൊണ്ട് പുസ്തകം വായിക്കുന്നത് മുന്നില്‍ കാണുന്ന പോലെ ഇതെഴുതുമ്പോള്‍ തോന്നുന്നു. പ്രൗഡഗംഭീരമായ വ്യക്തിത്വം. അറിവുകള്‍ നമ്മള്‍ നേടിക്കൊണ്ടിരിക്കണമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നയാള്‍. എന്നോട് എപ്പോഴും പറയുമയിരുന്നു 'ന്ന ഗ്നന്ദരൂപ നുദ്ദ്രനു ദ്ധന്ഥ ണ്മഗ്നന്ദനുത്സ'' . അതേ അറിവാണു ശക്തി. എനിക്ക് അമേരിക്കയിലേക്ക് വരാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. വിദ്യാസമ്പന്നരും സംസ്‌കാരമുള്ളവരുമുള്ള  ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുക സൗഭാഗ്യകരമെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഒരാള്‍ പറഞ്ഞ മറുപടി അദ്ദേഹത്തെ അതിശയിപ്പിച്ചു. അവിടെ ടാക്‌സി ഓടിക്കുന്നവരുമുണ്ടു.ആ മനുഷ്യന്‍ തമാശക്ക് പറഞതെങ്കിലും ടാക്‌സി ഓടിച്ചിരുന്ന ഒരു കിഴവനും ഒരു പരദൂഷണ വീരനും അവരെ ഞാന്‍ സഹായിച്ചുവെന്ന സത്യം മറച്ച് വയ്ക്കാന്‍ എന്നെ നിഷക്കരുണം, നിര്‍ദ്ദയം  ദ്രോഹിച്ചപ്പോള്‍,  അസൂയകൊണ്ട് കുറെ കാലു നക്കികള്‍ കിഴവനും, പരദൂഷണവീരനും ശിങ്കിടി പാടിയപ്പോള്‍ എനിക്ക് കൂസാതെ നില്‍ക്കാന്‍ കഴിഞ്ഞത് ഞാന്‍ നേടിയ അറിവു കൊണ്ടാണു. 'ന്ന ഗ്നന്ദരൂപ നുദ്ദ്രനു ദ്ധന്ഥ ണ്മഗ്നന്ദനുത്സ'' എന്നു എപ്പോഴും ഉരുവിട്ടിരുന്ന വന്ദ്യപിതാവേ അങ്ങേക്ക് പ്രണാമം!!

ഓര്‍മ്മകളില്‍ മുങ്ങിത്തപ്പാന്‍ പിത്രുദിനങ്ങള്‍ വരുന്നു. നിങ്ങള്‍ മാത്രം വന്നില്ലല്ലോ,നിങ്ങളെ മാത്രം കണ്ടില്ലല്ലോ എന്നു മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കള്‍ ദുഃഖാര്‍ത്തരായി ഉരുവിടുന്നു. കര്‍ണ്ണികാരം ഇനിയും പൂത്തു തളിര്‍ക്കും. കാലം മുന്നോട്ട് നീങ്ങികൊണ്ടിരിക്കും. പ്രക്രുതി മാത്രം എല്ലാം കണ്ടു നില്‍ക്കും. ഹ്രുസ്വമായ ജീവിതം നല്‍കുന്ന നന്മകള്‍ ആസ്വദിക്കുക.പിത്രുക്കള്‍ നമ്മെ വിട്ടുപോകുന്ന കണ്ണിയില്‍ നമ്മള്‍ തുടരുന്നു, വീണ്ടും അതു നമ്മുടെ മക്കളിലേക്ക്.ജീവിതം ഒരു തുടര്‍ക്കഥ. എല്ലാ പിതാക്കള്‍ക്കും സന്തോഷകരമായ പിത്രുദിനം നേരുന്നു.

ശുഭം

#fathersday_article

Join WhatsApp News
Sudhir Panikkaveetil 2023-06-17 16:29:08
ന്ന ഗ്നന്ദരൂപ നുദ്ദ്രനു ദ്ധന്ഥ ണ്മഗ്നന്ദനുത്സ'' Please read it as " knowledge is power". Thanks
ജി. പുത്തൻകുരിശ് 2023-06-17 16:33:50
അമ്മയില്ലാതെ ആറുകുട്ടികളെ വളർത്തിയ ഒരു അച്ഛന്റെ കഥ ഇന്ന് നാം ആഘോഷിക്കുന്ന ഫതേർസ് ഡേയുടെ പിന്നിലുണ്ട് . ആറുകുട്ടികളിൽ ഒരാളായ സൊനോറ സ്മാർട്ട് ഡോടിൻറെ നിരന്തരമായ ശ്രമത്തിന്റ ഫലമാണ് 1910 ജൂൺ 19 ന് ആദ്യത്തെ ഫാതേഴ്സ് ഡേ ആഘോഷിക്കാൻ കാരണമായത് . സുധീറിന്റ് ലേഖനം വായിച്ചപ്പോൾ അതിൽ ഒരു സമാനത കണ്ടെത്താൻ കഴിഞ്ഞു. സുധീറിന്റെ ഇന്നോളം വായിച്ച ലേഖനങ്ങളിലും കഥകളിലും കവിതകളിലും നിന്നൊക്കെ ഇത് വേറിട്ട് നിൽക്കുന്നു, മധുരിക്കുന്ന ഓർമ്മകളുടെ, വേർപാടിന്റെ വേദനയുടെ, ജീവിയതനുഭങ്ങളുടെ ഒക്കെ മൂശയിൽ വാർത്തെടുത്താണിത്.ഈ ലേഖനം. ഈ ലേഖനത്തിലൂടെ അദ്ദേഹം വായനക്കാരെ അവരുടെ ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ പിതാക്കന്മാരിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനും അവർ ചെയ്ത നന്മകളെ ഓർക്കുവാനും തക്കാവണ്ണം പ്രചോദനം നല്കുന്നു . എല്ലാവർക്കും പിതൃദിന ആശംസകൾ.
Raju Mylapra 2023-06-17 18:31:04
"ഉള്ളിനുള്ളിൽ അക്ഷരപ്പൂട്ടുകൾ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയൊരടി തെറ്റുമ്പോൾ കൈതന്നു കൂടെ വന്നു... ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം... മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലർന്നിടുമോ..." (ഇന്നലെ എന്റെ നെഞ്ചിലെ...) നല്ലൊരു അച്ചന്റെ മകനായി പിറക്കുന്നതും പുണ്യം... തെളിഞ്ഞു നിൽക്കുന്ന ഓർമ്മകൾ...ലളിതമായ വരികളിലൂടെ... അഭിനന്ദനങ്ങൾ.. WISH YOU ALL A HAPPY FATHER'S DAY!
Shankar Ottapalam 2023-06-17 18:46:35
അച്ഛന്റെ സ്മരണയിൽ Sudhir ji യുടെ ഒരു നല്ല എഴുത്ത്. അത് എല്ലാവർക്കും അവനവന്റെ മാതാ പിതാക്കളെയും ഗതകാലങ്ങളെയും ഓർക്കാൻ ഒരു പ്രേരണയേകുന്നു.
Abdul Punnayurkulam 2023-06-17 18:52:25
Sudheer, glad to hear you have good memories of your father. I have also good memories of my father. But different than yours. Cherish your memories life long. happy fathers day.
ജോസഫ്‌ എബ്രഹാം 2023-06-17 20:42:55
വിദ്യാസമ്പന്നരുടെ മക്കളായി ജനിക്കുവാന്‍ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ് , ഒപ്പം കുടുംബത്തില്‍ അല്പം സമ്പത്ത് കൂടിയുണ്ടെങ്കില്‍ അതൊരു അധിക ഭാഗ്യമാണ്. സുധീര്‍ സാറിനു ഈ രണ്ടു ഭാഗ്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായി. പ്രൌഡിയും വിദ്യാഭ്യാസവും സംസ്കാരമുള്ളവനുമായ ഒരു പിതാവിനെക്കുറിച്ച് മക്കള്‍ക്ക്‌ എന്നും അഭിമാനം തോന്നും. അതുപോലെ ഇത്തരം സൌഭാഗ്യങ്ങള്‍ ഇല്ലാതെ പോയവരാണ് അനേകര്‍, അവര്‍ അവരുടെ മക്കള്‍ക്ക്‌ നല്ലൊരു പിതാവായി അവരുടെ അഭിമാനമായി മാറുമ്പോള്‍ ആ ഭാഗ്യം അവര്‍ക്ക് ലഭിക്കുന്നു. എല്ലാ പിതാക്കന്മാര്‍ക്കും ആശംസകള്‍
Varughese Abraham Denver 2023-06-17 21:31:59
Very good read Sudheer Ji...!
Elcy Yohannan Sankaratthilhtil 2023-06-18 01:58:13
Very beautiful and wonderful narration of a beloved great father, very inspiring, I read it as a poem, no wonder why Sudhir's writings are capturing the readers' hearts, no malice to any one, always trying to boost others' abilities is one of dear Sudhir's nature, happy Fathers' day !!!
Abraham Thomas 2023-06-18 02:28:09
Great remembrance of a great father. As Sudheer has written my father could write in Malayalam, English and Tamil. He was long a correspondent of the Tamil weekly, Thozhilarasu. Any doubts on any English word or grammar I could ask him. He was a walking dctionary. In this age of fathers being almost forgotten (with all the importance given to mothers at the cost of fathers), thanks Sudheer for a nice tribute!
Jyothylakshmy Nambiar 2023-06-18 09:34:20
ഒരിക്കലും മരണമില്ലാത്ത അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരമായിരിക്കുന്നു. ചെറുപ്പത്തിൽ മാതാവ് മരണപ്പെട്ടതുകൊണ്ട് മാതൃ സ്നേഹവും, പിതൃസ്നേഹവും ഒരുമിച്ച് തന്ന പിതാവ് എന്ന ചിന്ത വളരെ ഹൃദയസ്പർശിയായി തോന്നി.
Jayan varghese 2023-06-18 12:02:04
സ്വന്തമായി കൃഷിഭൂമി ഇല്ലാഞ്ഞതിനാൽ അന്യന്റെ ഭൂമിയിൽ പണിയെടുത്ത് പത്തംഗ കുടുംബത്തിന് ഭക്ഷണം തേടുന്ന അപ്പൻ, അപ്പനോടൊപ്പം തോൾ ചേർന്ന് നിന്ന് കൊണ്ട് അനീതിയെ തുറന്നെതിർത്തിരുന്ന അക്ഷരാഭ്യാസമില്ലാത്ത 'അമ്മ, പത്തംഗ കുടുംബത്തിന് വിളമ്പി വരുമ്പോൾ തികയാതെ ഒരിക്കൽ പോലും വയറു നിറച്ചു കഞ്ഞി കുടിക്കാൻ ഭാഗ്യം ലഭിക്കാതെ മരണം വരെ ജീവിച്ച വല്യാമ്മ, എല്ലാ ഇല്ലായ്മകളുടെയും നടുവിൽ മുനിഞ്ഞു കത്തുന്ന മുട്ട വിളക്കിന്റെ നാളം പോലെ സ്നേഹത്തിന്റെയും കരുതലിന്റെയും നറും പ്രകാശം! ഓർക്കുവാൻ എനിക്കുമുണ്ട് എത്രയെത്ര തളിരോർമ്മകൾ ! ജയൻ വർഗീസ്.
Easow Mathew 2023-06-18 12:55:07
The most fitting tribute to a great father! Congrats to Sudhir; Also, wishing him a happy Father's Day!
Sudhir Panikkaveetil 2023-06-19 12:45:41
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക