Image

കുടുംബ ശ്രീക്ക്  25 വയസ്സ് (ജോസ് കാടാപുറം)

Published on 18 May, 2023
കുടുംബ ശ്രീക്ക്  25 വയസ്സ് (ജോസ് കാടാപുറം)

നമ്മളൊക്കെ എപ്പോഴും  കളിയാകാറുള്ള അയൽക്കൂട്ടം ചേച്ചിമാർ അവരാണ് കുടുംശ്രീയുടെ അടിസ്ഥാനഘടകം ..അവിടെ ഇപ്പോൾ 46 ലക്ഷം  പേര് അംഗങ്ങളായിട്ടുണ്ട് ..1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായി രുന്നപ്പോളാണ്  ഈ പ്രസ്ഥാനം തുടങ്ങിയത് .. ഗൂഗിളും, ആപ്പിളും 2018 ഫ്ലഡിന്റെ സമയത്ത് 7 കോടി രൂപയാണ് കേരള സർക്കാരിന്റെ CMDRF ലേക്ക് നൽകിയത്. അവരോടൊപ്പം തന്നെ 7 കോടിരൂപ CMDRF ലേക്ക് നൽകിയ ഒരു സാമൂഹിക കൂട്ടായ്മയുണ്ട് കേരളത്തിൽ. 1998 ഇൽ സഖാവ് ഈ കെ നായനാർ ഭരിക്കുമ്പോൾ തുടങ്ങി വെച്ച പ്രസ്ഥാനം. കുടുംബശ്രീ. നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടോ ഗൂഗിളിനൊപ്പം, അപ്പിളിനൊപ്പം എങ്ങനെയാണ് കുടുംബശ്രീ ഇത്രയും വലിയ തുക നൽകിയതെന്ന്. അതൊരു കഥയാണ്. കേരളത്തിലെ പെണ്ണുങ്ങൾ രചിച്ച വിജയത്തിന്റെ കഥ. മനുഷ്യരുടെ ദാരിദ്രം അകറ്റാൻ സഹായിച്ച, മൈക്രോ ഫിനാൻസ് നൽകി കുടുംബങ്ങളെ താങ്ങി നിർത്തിയ, സ്ത്രീകൾക്ക് സ്വന്തം കാലിൽ ഉറച്ചു നിൽക്കാൻ സഹായിച്ച സാമൂഹിക വിപ്ലവം എന്ന് തന്നെ വിളിക്കേണ്ടി വരും കുടുംബശ്രീയേ. സൗന്ദര്യവർദ്ധകക്രീമുകൾ മുതൽ 20 രൂപക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ വരെ ഇന്ന് കുടുംബശ്രീയുടേതായിട്ടുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഒക്കെത്തന്നെയും ഇന്ന് കുടുംബശ്രീക്കുണ്ട്. സിനിമയിലും വെബ്സീരിസുകളിലും നമ്മളുടെ ഇടയിലും എല്ലാം കളിയാക്കി പറയാറുള്ള അയൽക്കൂട്ടം ചേച്ചിമാർ ഇല്ലേ, ആ അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനഘടകം. ബിൽ ഗേറ്റ്സ് 4 കോടി CMDRF ലേക്ക് കൊടുത്തപ്പോൾ ഈ അയൽക്കൂട്ടം ചേച്ചിമാരെല്ലാം കൂടിയാണ് 7 കോടി രൂപ കൊടുത്തത്. Rebuild കേരളയുടെ മുൻ നിരയിലും അവർ ഉണ്ടായിരുന്നു. ഇതൊക്കെ 2018 ഇൽ സംഭവിച്ചതാണെങ്കിലും ഇതൊന്നും നിങ്ങൾ തീയേറ്ററിൽ കാണുന്ന 2018 ഇൽ കാണാൻ സാധ്യത ഇല്ല. ഇന്ന് ആ കുടുബശ്രീയുടെ ബർത്ത്ഡേയാണ്, ഇരുപത്തഞ്ച് പിന്നിടുന്നു.

 വരുമാനത്തിന്റെ അഭാവം മാത്രമല്ല സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യത്തിനു കാരണമാകുന്നത്. സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും സ്ത്രീകളോടുള്ള ജനാധിപത്യപരമായ സമീപനത്തിന്റെയും ഒക്കെ അഭാവമാണ് അവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ പിന്നോട്ടടിക്കപ്പെടുന്നതിലെ മറ്റു ഘടകങ്ങള്‍. ഇത്തരം പരിമിതികളെക്കൂടി മറികടക്കാനുതകുന്ന വിധത്തിലുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നതായിരുന്നു കുടുംബശ്രീയുടെ ലക്ഷ്യം. 1998 മേയ് 17 ന് അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കുടുംബശ്രീയ്ക്ക് തുടക്കമിട്ടപ്പോൾ പലകോണുകളിൽ നിന്നും സംശയങ്ങളും എതിർപ്പുകളും ഉയർന്നു. എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ഇന്ന് 46 ലക്ഷത്തിലധികം അംഗങ്ങളുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായി കുടുംബശ്രീ വളർന്നു. കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ വിശ്വാസ്യത കരസ്ഥമാക്കി. സംരംഭകത്വ വികസനം, കാര്‍ഷിക നവീകരണം, നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, തുടങ്ങി നിരവധി മേഖലകളിൽ ഇതിനോടകം കുടുംബശ്രീ സ്വന്തം മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഉത്പാദന, സേവന, വ്യാപാര മേഖലകളിൽ 1,08,464 സൂക്ഷ്മ സംരംഭങ്ങളിലായി 1.87 ലക്ഷം സംരംഭകരാണ് ഇന്ന് കുടുംബശ്രീയുടെ ഭാഗമായിട്ടുള്ളത്. ഇന്ന് 33,172 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീ കൃഷി ചെയ്യുന്നുണ്ട്. 90,242 കൃഷിസംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. സമസ്തമേഖലകളിലും ഫലപ്രദമായ സേവനം നൽകാൻ കുടുംബശ്രീയ്ക്ക് ഇന്നു സാധിക്കുന്നു. സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ സ്തുത്യർഹമായ പങ്കാണ് ഈ കൂട്ടായ്മ വഹിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി നമ്മള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹകരിക്കാനും ഒക്കെ തയ്യാറായതുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനം വളര്‍ന്നു വലുതായത് എന്നു കൂടി ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. കേരളത്തിന്റെ അഭിമാനമായി മാറിയ കുടുംബശ്രീയ്ക്ക് കൂടുതൽ കരുത്തു പകരുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ വളർച്ചയ്ക്കായി കൈകോർത്ത് എല്ലാ മലയാളികളും പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് .

#Kudumbasree@25

 

Join WhatsApp News
Mr Commi 2023-05-18 02:55:20
Commies could not digest the movie ‘2018’ because Pinarayi is not given the captain’s position for the flood relief.
Mr Thallal 2023-05-18 23:10:33
Pinarayi and Commies misappropriated the flood relief funds for their own people, not to the deserving and suffering people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക