
ചിലപ്പോള്‍ ഞാനൊരു
ചിലന്തിയായി വല കെട്ടും
ചിലപ്പോള്‍ ഞാനതില്‍
പതിക്കുന്ന ശലഭവും.
പ്രണയശലഭിനി നീ
പറക്കുമ്പോള്‍
ചതി വല പലതും
വിരിയുമെന്നോര്‍ക്കുക
ചിലപ്പോള്‍ ഞാനൊരു
കുതിരയായി കുതിക്കുന്നു
ചിലപ്പോള്‍ ഞാനതില്‍
അമ്പേല്‍ക്കും ഭഡനാകും
കുതിക്കുന്ന കുതിരയുടെ
പുറത്തേറി കുതിച്ചാലുo
നീ വെറും ഭഡനെന്ന
കുപ്പായമറിയുക....
ചിലപ്പോള്‍ ഞാനൊരു
വിരിയുന്ന പൂവാകും
ചിലപ്പോള്‍ ഞാനത്
കവരുന്ന കാറ്റാകും
വീണ പൂവേ, വീണ പൂവേ
നിന്‍ പൂര്‍വ കാന്തിയില്‍
മനമൊരു ഋതുകാല
ചിത്രം വരയ്ക്കുന്നു.
ചിലപ്പോള്‍ ഞാനൊരു
വിളക്കിന്റെ ദീപകം
ചിലപ്പോള്‍ ഞാനൊരു
കാട്ടുകാറ്റിന്‍ തീശാല
തിരിതെളിക്കും പ്രഭ
വഴി തെളിക്കും നീ
തീക്കടല്‍ തീര്‍ക്കുന്ന
ഉള്ളത്തില്‍ നിറയും നീ ...
ചിലപ്പോള്‍ ഞനൊരു
ശില്പിയായി മാറുന്നു
ചിലപ്പോള്‍ തച്ചുടച്ച
ശിലപ്മായി മാറുന്നു
മനസ്സേ മനസ്സേ
നിന്‍ നെരിപ്പോടില്‍
പുകയുന്ന ഉമിത്തീയും
പുകയും നീയോ.......