Image

മുസ്ലീം സഹോദരങ്ങളോട്, ദൈവവിശ്വാസികളോട് (അദ്ധ്യായം 15: നൈനാന്‍ മാത്തുള)

Published on 03 May, 2023
 മുസ്ലീം സഹോദരങ്ങളോട്, ദൈവവിശ്വാസികളോട് (അദ്ധ്യായം 15: നൈനാന്‍ മാത്തുള)

ആമുഖത്തിൽ സുചിപ്പിച്ചതുപോലെ നാം എല്ലാവരും ഒരു യാത്രയിലാണ്- ജീവിതയാത്ര. യാത്ര സുഖകരമാകുന്നതിന്, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന്, യാത്രയുടെ ലക്ഷ്യത്തെപ്പറ്റിയും യാത്രയിൽ പാലിക്കേണ്ടനിയമങ്ങളെപ്പറ്റിയും ഒരു ഏകദേശ അറിവെങ്കിലും ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമാണല്ലോ? യാത്രയിൽ പാലിക്കേണ്ട നിയമങ്ങളാണ് ഈ യാത്രാ പദ്ധതിയുടെ സുത്രധാരനായ സൃഷ്ടാവായ ദൈവം വിവിധ മതപ്രവാചകന്മാരിൽക്കൂടി യാത്രക്കാർക്ക് നൽകിയിരിക്കുന്നത്.
ദൈവം തന്നെപ്പറ്റിയുള്ള അറിവിന്റെ വെളിപ്പാട് വിവിധ മതങ്ങളിൽക്കൂടി വിവിധ ജനസമൂഹങ്ങൾക്ക് വിവിധ കാലയളവുകളിൽ നൽകിയിരിക്കുന്നതിൽ കാലസാംസ്‌ക്കാരിക വ്യത്യാസമനുസരിച്ച് മാറ്റങ്ങൾ ദർശിക്കാൻ സാധിക്കും. ബൈബിളിൽ ഇതിനെപ്പറ്റി എബ്രായ ലേഖന കർത്താവ് രേഖപ്പെടുത്തിയിരിക്കുന്നത് ''ദൈവം പണ്ട് ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്ത് പുത്രൻ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു,'' (എബ്രായർ1:1)
പ്രത്യേക മതവിശ്വാസമില്ലാത്ത വ്യക്തികളിൽ ദൈവം മനസാക്ഷിയിൽക്കൂടി തെറ്റിനെയും ശരിയെയും സംബന്ധിച്ചുള്ള ബോധനം നൽകുന്നുണ്ട്. ഇവർക്ക് അന്ത്യന്യായവിധി മനസാക്ഷിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.
സംഘടിത മതങ്ങളും അവയുടേതായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിന്നിരുന്നിടത്തെല്ലാം ജീവിതം എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്നും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നല്കുന്നതു കാണാം. സ്ഥലകാലസാംസ്‌ക്കാരിക വ്യത്യാസമനുസരിച്ച് ഈ നിർദ്ദേശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും സഹജീവികളോടുള്ള ബന്ധത്തിൽ പാലിക്കേണ്ട നിയമങ്ങളിൽ (Moral and Ethics)  മതങ്ങൾ തമ്മിൽ ഏറെക്കുറെ യോജിക്കുന്നു. മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ അഥവാ നിയമങ്ങളിൽ ഉള്ള വ്യത്യാസം ദൈവം ഓരോ ജനതയോടും മതങ്ങളിൽക്കൂടി ചെയ്ത ഉടമ്പടി (Covenant) യിൽ ഉള്ള വ്യത്യാസമായി കാണാം. കാലക്രമേണ ഈ ഉടമ്പടികളിൽ ദൈവം കൊടുക്കാത്തതായ നിർദ്ദേശങ്ങൾ അനാചാരങ്ങളായി എല്ലാ മതങ്ങളിലും കയറിക്കൂടി എന്നത് പരമാർത്ഥമാണ്.
വിവിധ മതങ്ങളിൽ കൂടി ജനസമൂഹങ്ങൾക്ക് അവരവരുടെ പ്രവാചകന്മാർ വഴി ദൈവം കൊടുത്തിട്ടുള്ള ഉടമ്പടികളിൽ Moral and Ethics ഒഴിച്ചാൽ ദൈവത്തെപ്പറ്റിയുള്ള അറിവിന്റെ വെളിപ്പാടിൽ കാലസാംസ്‌ക്കാരിക വ്യത്യാസമനുസരിച്ച് കാര്യമായ വ്യത്യാസങ്ങൾ കാണാൻ സാധിക്കും അതിന്റെ കാരണങ്ങൾ അഗോചരവും അപ്രമേയവുമാണ്, വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ അന്വേഷിച്ച് കണ്ടുപിടിക്കുക അസാദ്ധ്യമാണ്.
അക്ബർ തന്റെ പുസ്തകത്തിൽ ഉടനീളം ചെയ്തിരിക്കുന്നതു പോലെ മറ്റു മതപണ്ഡിതന്മാരും സംവാദത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് തങ്ങൾക്ക് ലഭിച്ചിരിക്കുന്നതായ ഉടമ്പടിയെപ്പറ്റിയുള്ള അറിവിന്റെ ജാലകത്തിൽകൂടി മറ്റു മത ഉടമ്പടികളെ കാണുന്നു എന്നതാണ്. അതു വാഗ്വാദത്തിന് കാരണമാകുന്നു. വാഗ്വാദമില്ലാതെ അതിലടങ്ങിയിരിക്കുന്ന സത്യത്തിലെ തലനാരിഴകളെ കാണുന്നതിന് ദൈവീക കൃപ ആവശ്യമാണ്. 
യുദ്ധത്തിൽക്കൂടെയും വാണിജ്യത്തിൽകൂടെയും വിവിധ സംസ്‌ക്കാരങ്ങൾ തമ്മിലുള്ള ആശ്ലേഷത്തിൽ മതവിശ്വാസങ്ങൾ കൂടിക്കലരുകയും പുതിയ മതങ്ങൾ രൂപപ്പെടുകയും ചെയ്തതായി കാണാം. ഉദാഹരണമായി സിക്ക് മതം, ഹിന്ദുമതത്തിന്റെയും ഇസ്ലാമിന്റെയും പൈതൃകമാണ് ജന്മംകൊണ്ടത്. 
ഇന്ത്യയിലെ ആദിവാസികളായ ദ്രാവിഡരിൽ ആര്യന്മാർ വരുന്നതിനുമുമ്പുണ്ടായിരുന്ന മതവിശ്വാസം ആര്യമതമായിരുന്നില്ലു. ആര്യമതത്തിന് ദ്രാവിഡമതം വഴിമാറിക്കൊടുക്കുകയായിരുന്നു. ഇതിന്റെ പുറകിൽ ചരിത്രത്തിന്റെ എഴുത്തുകാരനായ ദൈവത്തിന്റെ അഗോചരമായ വിരലുകൾ ചലിച്ചു എന്നത് സൂക്ഷ്മദൃഷ്ടികൾക്ക് കാണാൻ സാധിക്കും. ദ്രാവിഡ മതത്തിന്റെ ചില വിശ്വാസങ്ങളും ആചാരങ്ങളും ആര്യമതം കടമെടുത്തതായി കാണാം. അങ്ങനെ ദ്രാവിഡരെ പുതുതായി രുപംകൊണ്ട ഹിന്ദുമതത്തിന്റെ കുടക്കീഴിൽ കൊണ്ടുവരുവാൻ ആര്യന്മാർ ശ്രമിച്ചു.
മെക്കയിലും മറ്റു മുസ്ലീം രാജ്യങ്ങളിലും അവരുടെ മുൻഗാമികൾ ആചരിച്ചു പോന്നിരുന്നതായ മതവിശ്വാസങ്ങളും, ആചാരങ്ങളും വ്യത്യസ്തമായിരുന്നു. 
അങ്ങനെ ചരിത്രത്തിൽ ഒരു മതം മറ്റൊരു മതത്തിന് വഴിമാറി കൊടുക്കുന്ന പ്രക്രിയ അഥവാ പ്രതിഭാസം നമുക്ക് ദർശിക്കാൻ സാധിക്കും. ഇവർക്കെല്ലാമുള്ള ന്യായവിധി അവരവരുടെ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും. 
അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദത്ത്വത്തിന്റെ ഫലമാണ് ഇസ്മായേലിന്റെയും അബ്രാഹാമിന് കെതൂറയിൽ ഉളവായ മക്കളിൽ ഒരു വിഭാഗത്തെയും ചേർത്ത് ഇസ്ലാം മതത്തിന്റെ കൊടിക്കീഴിൽ ഒരു വലിയ ജാതിയാക്കി, അബ്രാഹാമിനോട് വാഗ്ദത്തം ചെയ്ത പോലെ വംശങ്ങളുടെ പിതാവ് (Father of Nations) (ഉൽപത്തി 17:1-5) എന്ന പേര് അന്വർത്ഥമാക്കാൻ ദൈവത്തിന്റെ വിരലുകൾ ചരിത്രത്തിൽ ചലിച്ചത് എന്നു കാണാം. അബ്രാഹാമിന് കെതൂറയിൽ ഉളവായ സന്തതി പരമ്പരകളാണ് ആര്യന്മാരും പേർഷ്യക്കാരും, തുർക്കികളും, മംഗോളിയരും, ശകന്മാരും മറ്റുപല വർഗ്ഗക്കാരും. ചരിത്രത്തിൽ ദൈവം അവരോട് വിവിധ നിലകളിൽ ഇടപെട്ടു എന്നുകാണാം.
ചരിത്ര ഗതിമാറിയതനുസരിച്ച് അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ക്രിസ്തുമതം യൂറോപ്പ് മുഴുവനും വ്യാപിക്കുന്നതിന് റോമാസാമ്രാജ്യം സഹായകരമായിരുന്നതുപോലെ കാലിഫേറ്റും, ഒട്ടോമൻ സാമ്രാജ്യവും ഇസ്ലാം മതം ഈ ഭൂവിഭാഗങ്ങളിൽ വ്യാപിക്കുന്നതിന് സഹായിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം ഉടലെടുത്തത് അന്ത്യാകാലത്തിനുമുമ്പ് യേശുക്രിസ്തുവിൽ കൂടിയുള്ള രക്ഷ അഥവാ മോക്ഷം  ലോകമെല്ലാം അറിയിക്കുവാൻ സഹായകരമായി എന്ന് ക്രാന്ത്രദർശികൾക്ക് ഗ്രഹിക്കുവാൻ സാധിക്കും. അത് മിഷണറിമാർക്ക് ക്രിസ്തുവിൽകൂടിയുള്ള രക്ഷ എല്ലാവർഗ്ഗങ്ങളിലും എത്തിക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ഈ വീക്ഷണകോണിൽ നിന്നുകൊണ്ട് വിഷയങ്ങളെ ഒന്ന് വിലയിരുത്താം.
കാലങ്ങളും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച്, പാലിച്ചുപോന്നിരുന്നതായ നിയമങ്ങൾ പഴയതുപോലെ പാലിക്കാൻ പ്രയാസമായി വരുന്നു. രാഷ്ട്രീയ അധികാരം മാറിപ്പോയതുകാരണം പലർക്കും ഇസ്ലാമിക മതനിയമങ്ങൾ പഴയതുപോലെ പാലിക്കുന്നതിനും കഴിയാതെ വന്നിരിക്കുകയാണ്. എല്ലാകാലത്തും ഇസ്ലാംമതവിശ്വാസം ജനങ്ങൾ പഴയതുപോലെ പാലിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു എങ്കിൽ രാഷ്ട്രീയ അധികാരം മാറിപ്പോവുകയില്ലായിരുന്നു, അതുപോലെ ചരിത്രഗതിയും മാറുകയില്ലായിരുന്നു. ഉദാഹരണമായി യെഹൂദന്മാരുടെ ഇടയിലെ യാഗവും ഇന്ത്യയിൽ നിലവിലിരുന്ന സതി സമ്പ്രദായവും നിന്നുപോയത് മാറിയ രാഷ്ട്രീയ കാരണങ്ങളാലാണല്ലോ? 
അതുകൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലേതായ മാറിയ സാഹചര്യത്തിൽ ഓരോരുത്തർക്കും അവരവർക്ക് ലഭിച്ചിരിക്കുന്നതായ വെളിച്ചം അനുസരിച്ച്, അല്ലെങ്കിൽ വെളിപ്പാട് അനുസരിച്ച് ഏതുമതവും അവയുടെ ആചാരവും സ്വീകരിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എല്ലാ മതങ്ങളിലും സത്യത്തിന്റെ തലനാരിഴകൾ ദർശിക്കുവാൻ സാധിക്കും. ഇതിന്റെ ഉറവിടം മുമ്പു സൂചിപ്പിച്ചതുപോലെ ''ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തിരം (പഴയനിയമ പ്രവാചകന്മാർ, വേദമുനിമാർ, ബുദ്ധൻ, വ്യാസമുനി, മുഹമ്മദ്) അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്ത് പുത്രൻ (യേശു) മുഖാന്തിരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു'' അതുകൊണ്ടുതന്നെയാണ് സത്യാന്വേഷികൾക്ക് ഈ മതങ്ങളെല്ലാം ക്രിസ്തുവിലേക്കുള്ള ചൂണ്ടുപലകകളായി നിലകൊള്ളുന്നത്.
ഹിന്ദുമതത്തിലെ വേദങ്ങൾ എഴുതിയതായ മുനിമാർ വിവക്ഷിക്കുന്നതായ അല്ലെങ്കിൽ ചൂണ്ടിക്കാണിക്കുന്നതായ സത്യവെളിച്ചമാണ് ക്രിസ്തു. ബുദ്ധമതത്തിൽ ഹിന്ദുമത തത്വങ്ങൾ അംഗീകരിക്കുന്നതല്ലാതെ ദൈവത്തെപ്പറ്റിയുള്ള വേദശാസ്ത്രപരമായ താത്വികമായ ചിന്തകളെക്കാളും വെളിപ്പാടുകളെക്കാളും ഉപരിയായി പ്രായോഗിക ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ എങ്ങനെയാണ് ജീവിതം ക്രമീകരിക്കേണ്ടത് എന്നതിനാണ് ഊന്നൽ കൊടുത്തിരിക്കുന്നത്. വഴിയും സത്യവും ജീവനും അത്ഭുത പ്രകാശവുമായ യേശുക്രിസ്തുവിന് ബൈബിൾ പരിചയപ്പെടുത്തുന്നതുപോലെ ഒരു മതഗ്രന്ഥവും ആരേയും പരിചയപ്പെടുത്തുന്നില്ല. എന്നാൽ വിവിധ മതങ്ങൾ എന്തിന് യഹൂദന്മാരുടെ തൗറത്ത് (ന്യായപ്രമാണം) എന്തിന്? ഖുറാൻ എന്തിന്? വിവിധ മതഗ്രന്ഥങ്ങൾ എന്തിന്?
ഇതിനെപ്പറ്റി അപ്പൊസ്തലനായ പൗലോസ് പറയുന്നത് യഹൂദമതഗ്രന്ഥമായ ന്യായപ്രമാണത്തിൽക്കൂടിയാണ് പാപത്തെ അറിഞ്ഞത്. ന്യായപ്രമാണം ഇല്ലായിരുന്നു എങ്കിൽ പാപം എന്താണ് എന്ന് അറിയുകയില്ലായിരുന്നു. കൽപനകളുടെ ലംഘനമാണല്ലോ പാപം. ദൈവകൽപ്പനയും മനസാക്ഷിയും ചെയ്യണം എന്നു പറയുന്നത് ചെയ്യാതിരിക്കുന്നതും ചെയ്യരുതെന്ന് പറയുന്നത് ചെയ്യുന്നതുമാണല്ലോ പാപം? 
എന്നാൽ ന്യായപ്രമാണം (വിവിധ മതനിയമങ്ങൾ) എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം (ക്രിസ്തുവിലുള്ള വിശ്വാസം ഉള്ളിൽ വരുവോളം) അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം  മദ്ധ്യസ്ഥന്റെ (പ്രവാചകരായ മുനിമാർ, ബുദ്ധൻ, മോശ, മുഹമ്മദ്) കയ്യിൽ ഏൽപ്പിച്ചതുമത്രേ. എന്നാൽ ന്യായപ്രമാണം (മതനിയമങ്ങൾ) ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരു നാളും അല്ല. വിശ്വാസം (ക്രിസ്തുവിലുള്ള വിശ്വാസം) വരും മുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശാ്വസത്തിനായിട്ടു (ക്രിസ്തുവിലുള്ള വിശ്വാസത്തിനായിട്ടു) ന്യായപ്രമാണത്തിൻകീഴ് (മതനിയമങ്ങൾ) അടച്ചു സൂക്ഷിച്ചിരിക്കുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് (ക്രിസ്തുവിലുള്ള വിശ്വാസത്താൽ) ന്യായപ്രമാണം (മതനിയമങ്ങൾ) ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്നശേഷമോ (ക്രിസ്തുവിലുള്ള വിശ്വാസം) നാം ഇനി ശിശുപാലകന്റെ (മതനിയമങ്ങൾ) കീഴിലല്ല. യേശുക്രിസ്തുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോടു ചേരുവാൻ സ്‌നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യഹൂദനും, യവനനും, അറബിയും, മംഗോളിയനും, ആര്യനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല, നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു (ഗലാത്യർ 3:18-29) (ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നത് എഴുത്തുകാരന് ദൈവം വെളിപ്പെടുത്തിക്കൊടുത്ത കാഴ്ചപ്പാട്)
ഭർത്താവുള്ള (മതവിശ്വാസം) സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോട് (മതവിശ്വാസത്തിൽ ആയിരിക്കുന്നിടത്തോളം കാലം) ന്യായപ്രമാണത്താൽ (മതനിയമങ്ങൾ) ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ (മതനിയമങ്ങൾക്കുപുറത്ത്) അവൾ ഭർത്തൃന്യായപ്രമാണത്തിൽ (മതനിയമങ്ങൾ) നിന്ന് ഒഴിവുള്ളവളായി. ഭർത്താവു മരിച്ചു എങ്കിലോ 
(മതവിശ്വാസത്തിനുപുറത്ത്) അവൾ വേറെ പുരുഷനു (ക്രിസ്തുവിലുള്ള വിശ്വാസം) ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽ നിന്നു (മതനിയമങ്ങൾ) സ്വതന്ത്രയാകുന്നു. അതുകൊണ്ടു സഹോദരന്മാരെ നാം ദൈവത്തിനു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറൊരുവനു ആകേണ്ടതിനു (ക്രിസ്തുവിന്) നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തിരമായി ന്യായപ്രമാണ (മതനിയമങ്ങൾ) സംബന്ധമായി മരിച്ചിരിക്കുന്നു. ഇപ്പോഴോ നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം (മതനിയമങ്ങൾ) സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നെ സേവിക്കേണ്ടതിന് നാം ന്യായപ്രമാണത്തിൽ നിന്ന് (മതനിയമങ്ങൾ) ഒഴിവുള്ളവരായിരിക്കുന്നു.
ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം (മതനിയമങ്ങൾ) പാപം എന്നോ? ഒരുനാളും അരുതു എങ്കിലും ന്യായപ്രമാണത്താൽ (മതനിയമങ്ങൾ) അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല. മോഹിക്കരുതു എന്നു ന്യായപ്രമാണം (മതനിയമങ്ങൾ) പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ (പാപം) അറികയില്ലായിരുന്നു. എന്നാൽ എന്റെ ശരീരത്തിലുള്ള ബലഹീനത നിമിത്തം മോഹമാകുന്ന പാപം എന്നിൽ വ്യാപരിച്ചിരുന്നു. ഈ ജഢത്തിലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു (മതനിയമങ്ങൾ) സാധിക്കാത്തതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ (ദൈവത്തിന്റെ വചനം അഥവാ മനസ്സ്) പാപജഢത്തിന്റെ സാദൃശത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിനു ജഢത്തിൽ ശിക്ഷവിധിച്ചു. ക്രിസ്തു പാപത്തിന്റെ ശമ്പളമായ മരണം സ്വയം ഏറ്റെടുത്തു. അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല (റോമർ 7,8 അദ്ധ്യായങ്ങൾ) സത്യം മനസ്സിലാക്കാൻ ഇസ്ലാം മതവിശ്വാസികളെ അല്ലാഹു സഹായിക്കട്ടെ. 
സ്വർഗ്ഗത്തിൽ എത്തുന്നതിന് മതം മാറണമോ വേണ്ടയോ എന്ന് തർക്കിച്ച് സമയം കളയുന്നതിൽ അർത്ഥമില്ല. സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ദൈവത്തിന്റെ അധികാരപരിധിയിൽ പെട്ട കാര്യമാണല്ലോ? നാം അതിൽ കൈവക്കാതിരിക്കുന്നതാണ് ഉചിതം. എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള (യേശുക്രിസ്തു) ചൂണ്ടുപലകകൾ അഥവാ ശിശുപാലകനായാണ് ദൈവം ഉദ്ദേശിച്ചത് എന്ന് നാം കണ്ടുവല്ലോ? 
ദൈവത്തിന്റെ വചനങ്ങളെയോ പ്രമാണങ്ങളെയോ പഠിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാൻ സാധിക്കും. ചില പ്രവചനങ്ങൾ അല്ലെങ്കിൽ പ്രമാണങ്ങൾ ഒരു പ്രത്യേക കാലഘട്ടത്തിനുവേണ്ടിയായിരിക്കുമ്പോൾ ചില പ്രവചനങ്ങളും പ്രമാണങ്ങളും എല്ലാ കാലത്തേക്കും ബാധകമായിരിക്കും.
അതുപോലെ തന്നെ ദൈവം പ്രവാചകനായ മുഹമ്മദിൽകൂടി ഇസ്ലാം മതവിശ്വസികൾക്ക് ഖുറാൻ കൊടുത്തു. അനാചാരത്തിലും ബഹുദൈവവിശ്വാസത്തിലും വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ഒരു ജനതയെ ഏകദൈവവിശ്വാസത്തിലേക്ക് കൊണ്ടുവരികയാണ് ദൈവം പ്രവാചകനായ മുഹമ്മദിൽക്കൂടി ചെയ്തത്. അതുകൊണ്ടുമാത്രം ദൈവത്തിന് അവരെപ്പറ്റിയുള്ള പദ്ധതി തീരുന്നില്ല. ഇസ്ലാം മതവിശ്വാസികളും അബ്രാഹാമിന്റെ സന്തതിപരമ്പരകൾ എന്നനിലയിൽ ദൈവത്തിന് വേണ്ടപ്പെട്ടവരാണ്. ഒരു കാലഘട്ടത്തിൽ ദൈവം അവരെ വലിയ സാമ്രാജ്യശക്തികൾ ആക്കിത്തീർത്തു. കാലിഫേറ്റും ഒട്ടോമാൻ സാമ്രാജ്യവും ഇസ്ലാം സാമ്രാജ്യങ്ങളായിരുന്നു. ഈ കാലഘട്ടത്തിനുശേഷം ദൈവം അവരുടെ കണ്ണ് തുറക്കാനിരിക്കുന്നതേയുള്ളൂ.
യഹൂദന്മാർക്ക് ഏകദൈവവിശ്വാസമായ പ്രമാണം കൊടുത്തു എങ്കിലും ക്രിസ്തുവിലൂടെയുള്ള രക്ഷയോ ത്രിത്വം എന്ന മർമ്മമോ അവർക്ക് മറഞ്ഞിരുന്നു. അതുമനസ്സിലാക്കുവാൻ തക്കവണ്ണം അവരുടെ ചിന്താമണ്ഡലം വികസിച്ചിരുന്നില്ല, അവരുടെ കണ്ണ് തുറന്നിരുന്നില്ല. എന്നാൽ ക്രിസ്തുവിലൂടെയുള്ള രക്ഷ വെളിപ്പെട്ടപ്പോൾ പഴയനിയമത്തിന് (തോറ) നീക്കം വന്നു - അതിനായി കണ്ണുതുറന്നുകിട്ടിയവർക്ക്. അങ്ങനെ കണ്ണ്തുറന്ന യെഹൂദന്മാർ എല്ലാവരും ക്രിസ്ത്യാനികൾ ആയിത്തീർന്നു അവർക്ക് യഹൂദമതം ക്രിസ്തുവിലേക്ക് നയിക്കുന്ന ഒരു ചവിട്ടുപടി അഥവാ ശിശുപാലകൻ ആയി. അതുപോലെ തന്നെ ക്രിസ്തുവിൽ ഉള്ള വിശ്വാസം വരുന്നതിനുമുമ്പ് ഇസ്ലാംമതവിശ്വാസികൾക്ക് ഖുറാൻ ശിശുപാലകനായാണിരിക്കുന്നത്. അതുകൊണ്ട് യഹൂദന്മാർക്ക് ആദ്യം ന്യായപ്രമാണം കൊടുത്തത് ക്രിസ്തുവിലേക്ക് നയിക്കുന്ന ശിശുപാലകനായി ഭവിച്ചതുപോലെ ഇസ്ലാം മതവിശ്വാസികൾക്ക് ഖുറാൻ ശിശുപാലകനായി കൊടുത്തിരിക്കുന്നു. അവർ വിശ്വാസത്തിൽ ക്രിസ്തുവിനെ കാണണം അവകാശികൾ ആകണം അതാണ് ദൈവം ആഗ്രഹിക്കുന്നത്.
ക്രിസ്ത്യൻ-മുസ്ലീം സംവാദത്തിൽ നാം ബഹുദൂരം പിന്നിട്ടിരിക്കുന്നു. സംവാദം ആവശ്യമാണ് എന്നാൽ സംവാദം കൊണ്ടുമാത്രം ആരേയും ക്രിസ്തുവിന് വേണ്ടി നേടാമെന്ന ചിന്തയില്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉൾക്കാഴ്ച കൊടുത്തെങ്കിൽ മാത്രമേ ഈ മർമ്മങ്ങളെ ഗ്രഹിക്കുവാൻ കഴിയുകയുള്ളൂ. 
ദൈവം ചരിത്രത്തിൽ വിവിധ ജനസമൂഹങ്ങളോട് വിവിധ നിലകളിലും, വിവിധ നിലകളിലുള്ള ഉടമ്പടികൾ മൂലവുമാണ് ഇടപെട്ടത് എന്നത് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ? മനസാക്ഷിയിൽക്കൂടിയുള്ള വ്യക്തിപരമായ ഉടമ്പടിയായിരുന്നു നോഹയോടുള്ള ഉടമ്പടി. ഒരു വലിയ ജനവിഭാഗത്തിന് അത് ബാധകമായിരുന്നു. മറ്റൊരു പ്രമാണം ലഭിയ്ക്കുന്നതു വരെ അബ്രാഹാമിനോടുള്ള ഉടമ്പടിയും അതിന്റെ ലക്ഷണമായ പരിച്ഛേദനയും അബ്രഹാമിന്റെ സന്തതിപരമ്പരകൾക്കെല്ലാം ബാധകമായിരുന്നു. എന്നാൽ ഇസ്രായേലുമായി മോശയുടെ ഉടമ്പടിയിൽ കൂടിയാണ് ഇടപെട്ടത്. ഓരോ ഉടമ്പടിയിലേയും നിയമങ്ങൾ തമ്മിൽ ചില വിത്യാസങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണമായി മോശയിൽക്കുടിയുള്ള ഉടമ്പടിയനുസരിച്ച് പന്നി നിഷിദ്ധമായിരുന്നു. ദൈവം സൃഷ്ടിച്ച ഒന്നും തന്നെ അതിൽതന്നെ കൊള്ളരുതാത്തതല്ലായിരുന്നു (ഉൽപത്തി 1:31) പന്നിയോ മറ്റ് നിക്ഷിദ്ധമായിരുന്നവയ്‌ക്കോ അതിൽ തന്നെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. അബ്രാഹാമിനോടുള്ള ഉടമ്പടിയും മോശയിൽക്കൂടി ഇസ്രായേലിനുള്ള ഉടമ്പടിയും തമ്മിലുള്ള വ്യത്യാസമായി മാത്രം അതിനെ നൽകി. അതല്ലയെങ്കിൽ മോശയുടെ കാലംവരെ ഉപയോഗിച്ചിരുന്ന പന്നി എങ്ങനെയാണ് പെട്ടെന്ന് നിക്ഷിദ്ധമാകുന്നത്?
എന്നാൽ ക്രിസ്തുയേശുവിൽ കൂടി മക്കൾ എന്ന ഭാഗ്യപദവിലേക്ക് ഉയർത്തപ്പെടുന്നവർക്കുള്ള ഉടമ്പടിയാണ് ബൈബിളിലെ പുതിയ നിയമം. മറ്റ് ഉടമ്പടികളെക്കാൾ അത് പാലിയ്ക്കുവാൻ ലഘുവും, ഭാരം കുറഞ്ഞതുമാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു. (മത്തായി 11:28-30) അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹന്നാൻ 1:12)
യേശുക്രിസ്തുവിന്റെ ഉടമ്പടിയിൽ നിഷിദ്ധമായിരിക്കുന്നതും പാലിക്കേണ്ടതുമായ ഭാരം ശ്രദ്ധിക്കുക ''വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിചത്തത്, പരസംഗം എന്നിവ വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരമൊന്നും നിങ്ങളുടെ മേൽ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു ഇവ വർജ്ജിച്ച് സൂക്ഷിച്ചുകൊണ്ടാൽ നന്ന് ശുഭമായിരിപ്പിൻ'' (അപ്പൊ. പ്രവൃത്തി 15:28-29.)
ഈ ഉടമ്പടിയിലേക്ക് യേശുവിൽക്കൂടി ദൈവം എല്ലാവരെയും മാടിവിളിക്കുകയാണ്. ഈ ഉടമ്പടി അനുസരിച്ചുള്ള ഭാഗ്യപദവികളാണ്  നിത്യതയിൽ ദൈവത്തിന്റെ മക്കൾ എന്നനിലയിൽ സ്വർഗ്ഗീയ അനുഗ്രഹങ്ങൾക്ക് അവകാശികൾ ആകുക എന്നത്. അതിനുപരിയായി ക്രിസ്തുവിന്റെ മണവാട്ടി എന്ന ഉന്നതമായ പദവിയും കരസ്ഥമാക്കുക. ഇതൊരു മർമ്മമാണ് എല്ലാവർക്കും ഗ്രഹിക്കാൻ സാധിച്ചു  എന്നുവരില്ല. 
ആരാണ് യേശുവിന്റെ വിളികേൾക്കുന്നത്? അതിന് പ്രതികരിക്കുന്നത്?  ആ വിളിയ്ക്കും ആ ഉന്നതപദവിക്കുമായി ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 
അപ്പൊസ്തലനായ യോഹന്നാൻ ബൈബിളിലെ അവസാനത്തെ പുസ്തകമായ വെളിപ്പാട് എഴുതി അവസാനിപ്പിക്കുന്നത് ''ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം. അവൻ അവരോടുകൂടെ വസിക്കും. അവർ അവന്റെ ജനമായിരിക്കും. പുതിയ യെരുശലേം എന്ന വിശുദ്ധനഗരം (ക്രിസ്തീയ സഭ) ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ സ്വർഗ്ഗത്തിൽ നിന്ന് ദൈവസന്നിധിയിൽ നിന്നു തന്നെ ഇറങ്ങുന്നതും ഞാൻ കണ്ടു'' (വെളിപ്പാട് 21:2-3).
മതഗ്രന്ഥങ്ങളൊക്കെ വായിക്കാൻ ദൈവം കൃപ തന്നതുകൊണ്ട് പല മതങ്ങളിലുമുള്ള ഉടമ്പടികൾ മനസ്സിലാക്കാൻ സാധിച്ചു. ഹിന്ദുമതം വിവക്ഷിക്കുന്നത്, ജന്മജന്മാന്തരങ്ങളിൽക്കൂടി മനുഷ്യൻ പുനർജന്മംപ്രാപിച്ചു ആത്മാവ് പരമാത്മാവിൽ ലയിച്ച് മോക്ഷം പ്രാപിക്കുന്നു എന്നാണ്. അതായത് ഒരുതുള്ളിവെള്ളം ഒഴുകി ഒഴുകി സാഗരത്തിൽ ചെന്ന് ചേരുന്നതുപോലെ ആത്മാവ് അതിനെ നൽകിയ ദൈവത്തിൽ വിലയം പ്രാപിക്കുന്നു. അതോടുകൂടി അതിന്റെ അസ്തിത്വം നഷ്ടപ്പെട്ടുകഴിഞ്ഞു. അതിലും ഉന്നതമായ പദവികൾ ലഭ്യമായിരിക്കുമ്പോൾ ആ സ്ഥിതി എനിയ്ക്ക് ആകർഷകമല്ല.
ഏറ്റവും പാലിക്കാൻ വിഷമമായിട്ടുള്ള ഉടമ്പടി ഇസ്രായേലിനുകൊടുത്ത മോശയുടെ ഉടമ്പടിയാണ്. പൗലോസ് അതിനെപ്പറ്റി പറയുന്നത് 'ദാസ്യത്തിന്റെ ആത്മാവ്' എന്നാണ്. ഒരു വീട്ടിലെ ഏറ്റവും പ്രയാസമുള്ള ജോലികൾ നാം ആരെയാണ് ഏൽപ്പിക്കുന്നത്? മക്കളെയോ അതോ ദാസി ദാസന്മാരെയോ? പൗലോസ് ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക ''ന്യായപ്രമാണത്തിൽ (മതഗ്രന്ഥങ്ങൾ) കീഴിലിരിപ്പാൻ ഇച്ഛിക്കുന്നവരെ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? എന്നോടു പറവിൻ. അബ്രാഹാമിന് രണ്ടുപുത്രന്മാർ ഉണ്ടായിരുന്നു. ഒരുവൻ ദാസി പ്രസവിച്ചവൻ ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നെഴുതിയിരിക്കുന്നുവല്ലൊ. ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകൻ വാഗ്ദത്തപ്രകാരവും ജനിച്ചിരുന്നു ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രെ. (മോശയുടെ നിയമങ്ങളും പുതിയനിയമവും) ഒന്ന് സീനായ് മലയിൽ നിന്ന് ഉണ്ടായി (മോശയുടെ ഉടമ്പടി) അടിമകളെ പ്രസവിക്കുന്നു അതു ഹാഗാർ. ഹാഗാർ എന്നത് അറബി ദേശത്ത് സീനായ് മലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരുശലേമിനോട് (യഹൂദ മതം)ഒക്കുന്നു. അത് തന്റെ മക്കളോടുകൂടെ അടിമയിൽ അല്ലോ ഇരിക്കുന്നത്. മീതെയുള്ള യരുശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നെ നമ്മുടെ അമ്മ. നാമോ സഹോദരന്മാരെ യിസഹാക്കിനെപ്പോലെ വാഗ്ദത്താൽ ജനിച്ചവരാകുന്നു. ഗലാത്യർ 4:21-28. യഹൂദ മത പദവിയേക്കാളും ഇസ്ലാം മത പദവിയേക്കാളും ഉന്നതമായ പദവിയിലേയ്ക്ക് ദൈവം എല്ലാവരേയും ക്രിസ്തുയേശുവിൽക്കൂടി സ്വാഗതം ചെയ്യുകയാണ്.
പൗലോസിൽക്കൂടി ദൈവം വെളിപ്പെടുത്തുന്നതായി ക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിന്റെ മക്കളാകാൻ അവകാശം ലഭിച്ചവരാണ് സ്വർഗ്ഗരാജ്യത്തിൽ അവകാശികൾ. അതിൽ യഹൂദനെന്നോ, യവനനെന്നോ, അറബിയെന്നോ, ആര്യനെന്നോ, പേർഷ്യൻ എന്നോ മംഗോളിയൻ എന്നോ ശകനെന്നോ ഉള്ള വ്യത്യാസം ഇല്ല. എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്.
ഖുറാൻ പഠിക്കാൻ കഴിഞ്ഞതിൽ നിന്നും അവിടെയും മനുഷ്യനും ദൈവവുമായുള്ള ബന്ധം യജമാനദാസ്യബന്ധമാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. യേശുക്രിസ്തുവിൽ കൂടിയുള്ള ഉടമ്പടിയിൽ വിവക്ഷിക്കുന്ന ദൈവമക്കൾ എന്ന പദവി ഖുറാനിൽ നിന്നുകൊണ്ട് വീക്ഷിക്കുക, ഗ്രഹിക്കുക അസാദ്ധ്യമാണ്. (സുറ 6:18) 
എന്നാൽ സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. ക്രിസ്തുവിലൂടെയുള്ള മക്കൾ എന്ന സ്വതന്ത്രപദവിയിലേക്ക് ദൈവം ഏവരെയും സ്വാഗതം ചെയ്യുകയാണ്. ദാസ്യബന്ധത്തിനപ്പുറം കൂട്ടാളിയായി, മക്കളായി, ക്രിസ്തുവിന്റെ മണവാട്ടിപദത്തിലേക്ക് ഏവരെയും ക്രിസ്തുവിലൂടെ ദൈവം സ്വാഗതം ചെയ്യുന്നു. മുമ്പ് പറഞ്ഞതുപോലെ ഇതൊരു മർമ്മമാണ്. അതിന് അർഹതപ്പെട്ടവർ മാത്രമെ അത് ഗ്രഹിക്കുകയുള്ളൂ.
ക്രിസ്തീയ മതത്തിലും ദൈവത്തിലുമുള്ള വിശ്വാസക്കുറവുകാരണം യജമാന അടിമ അല്ലെങ്കിൽ യജമാന ദാസ്യ ബന്ധത്തിൽ കഴിയുന്നവർ കണ്ടേക്കാം. എന്നാൽ മണവാട്ടിപദം എന്ന മർമ്മം ഗ്രഹിക്കാൻ കൃപ ലഭിക്കുന്നത് താഴ്മയും വിനയവും ഉണ്ടായി ക്രിസ്തുവിനെ സ്വീകരിക്കുന്നവർക്കാണ്. അതിന് ദൈവം ഏവരെയും യോഗ്യരാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 
ക്രിസ്തുവിൽക്കൂടി മണവാട്ടി എന്ന അവകാശ പദവിയിലേക്ക് ഉയരണമെന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രവാചകനായ മുഹമ്മദ് ഇസ്ലാംമതവിശ്വാസികൾ ബൈബിൾ വായിക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഒരു നിശ്ചിത കാലത്തേക്ക് ഇസ്ലാംമതവിശ്വാസികൾക്ക് ഈ മർമ്മം മറവായിരുന്നു. എന്നാൽ അത് എന്നും അങ്ങനെയാകണമെന്നില്ല. 
യഹൂദന്മാർ ഇപ്പോഴും മശിഹയ്ക്ക് (രക്ഷകന്) വേണ്ടി കാത്തിരിക്കുന്നു. ഇസ്ലാംമതവിശ്വാസികൾ ക്രിസ്തുവിനെ വിധികർത്താവായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികൾ അവരുടെ മണവാളന്റെ രണ്ടാമത്തെ വരവിനായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവായിരിക്കും ന്യായാസനത്തിൽ എന്നകാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാ മുഴങ്കാലും ക്രിസ്തുവിന്റെ മുമ്പിൽ മടങ്ങും എന്ന് ബൈബിൾ പറയുന്നു. 
അതുകൊണ്ട് യഹൂദന്മാർക്കും, ക്രിസ്ത്യാനികൾക്കും, മുസ്ലീങ്ങൾക്കും മറ്റു മതക്കാർക്കും അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഇവിടെ കുഴിച്ചുമൂടാൻ കഴിഞ്ഞില്ല എങ്കിൽ നിത്യയിൽ കുഴിച്ചുമൂടും എന്നതിന് സംശയമൊന്നുമില്ല. വ്യത്യാസങ്ങൾ ഈ ജീവിതത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാർ. നിത്യതയിൽ അതിനായി കാത്തിരിക്കുന്നവർക്ക് പലതും നഷ്ടപ്പെട്ടെന്നിരിക്കും. അതുകൊണ്ടാകാം യേശു യോഹന്നാൻ സ്‌നാപകനെപ്പറ്റി പറഞ്ഞത്; ''സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ യോഹന്നാൻ സ്‌നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്ന് ഞാൻ സത്യമായിട്ടും നിങ്ങളോട് പറയുന്നു'' (മത്തായി 11:11)
നിത്യതയിൽ ക്രിസ്തുവിന്റെ മണവാട്ടിപദം അലങ്കരിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് ആരും തള്ളപ്പെട്ടുപോകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. പ്രവാചകനായ മുഹമ്മദും ഇസ്ലാംമത വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് ബൈബിൾ വായിച്ച് ഈ സത്യം മനസ്സിലാക്കണമെന്നാണ്.
ഈ ഭാഗ്യപദവിക്ക് യോഗ്യരാവാൻ പലരുടെയും ആത്മീയ ദൃഷ്ടി പ്രകാശിക്കട്ടെ എന്ന് ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിച്ചുംകൊണ്ട് നിർത്തുന്നു.

-ശുഭം-


Review of Literature
Ishaq, A. Guillaume. The Life of Muhammad. Oxford University Press, 2002.
Abdullah, Yusuf Ali. The Meaning of the Holy Qur’an (Arabic and English Edition), Amana Publications, 2006 
Bat Ye’Or. The Decline of Eastern Christianity under Islam: From Jihad to Dhimmitude: Seventh- Twentieth Centuary. UNKNO, 1996.
Norman L Geisler & Abdul Saleeb. Answering Islam: The Crescent in Light of the Cross.   Better Books, 2012.
Bauer, Susan Wise. The History of the Medieval World: from Conversion of Constantine to the first Crusade. W.W.Norton & Company, 2010. 
Holy Bible King James Version
Holy Bible Revised Standard Edition
Holy Bible NIV Version
Jerome    , St. The New Jerome Bible Commentary. Bangaloore, India, Theological   Publications in India,     2007.
Lee Stroble. The Case for Christ. Zondervan, 2016. 
James Orr. The International Standard Bible Encyclopedia. William B Eerdmans, 1939.
Unger,    Merril F. The New Ungher's Bible Dictionary. Chicago, IL,    Moody Press, 1966.
Thompson Chain Ref Bible. Bangaloore, India, The Bible Society of India,    1988.
Josephus translated by William Whiston. Josephus. Peabody, MA, Hendrickson Publishers, 1987.
Achtemeier, Paul J. Harper's Bible Dictionary. New Delhi, India,  Theological  
    Publications in India, 1985.
Jerome, St. The Jerome Bible Commentary. Englewood liffs, NJ, Prentice Hall Inc., 1968.
Encyclopedia Britanica 15th edition 
Mathullah, Ninan. Metamorphosis of an Atheist. Stafford, Texas,    BV Publishing, 2010.
http://nicheoftruth.org/index.html (website of Mr. Akbar)
Akbar. M.M. The divinity of Bible – Criticisms and Facts’ (Biblinte deivikatha—vimarsanangal vasthuthakal (Malayalam).Thrissur, India Niche Publications, 2005.
www.quranmalayalam.com
Lewis, John . Religions of the World Made Simple. Garden City, NY, Doubleday & Co,    1968.
al-Tabari. The History of Al-Tabari vol III. Albany, NY, State University of New York 
Press, 1991.
Archer, Gleason. Encyclopedia of Bible Difficulties. Grand Rapids,    Michigan,
Zondervan, 1982.
Armstrong, Herbert W.The United States abd British Commonwealth in Prophecy.    
Pasadena, CA, Ambassador College Press, 1967.
Asimov, Isaac. Asimov's Guide to the Bible. New York, NY, Wings Books,    1968    
Baker, Simon . Ancient Rome. London, UK, BBC Books, 2007.
Bennett, Linda A. Encyclopedia of World Cultures vol 4. Europe. New York, NY,
G.K Hall & Co, 1992.
Collins, Larry.    O Jerusalem. New York, NY, Simon & Schuster, 1988.
Comrie    , Bernard. The Atlas of Languages. London, England, Quarto Inc., 2003.
Cox, Wade. Table of Nations- Sons of Shem, Ham Japheth. www.ccg.org, Australia,    
Christian Churches of God, 2008.
Cox, Wade. The Genetic Origin of Nations. Woden Act, Australia,    Christian Churches of 
God, 2007.
Deutscher, Guy. The Unfolding of Language. New York, NY, Henry Holt and Co.,2005
Eusebius. Eusebius The Ecclessiastical HistoryI & II. London, UK, William
Heinemann Ltd.    
Famighetti, Robert (editor). World Almanac 2000. Mahwah, NJ, World Almanac Books,    2000.
Friedrich, Johannes. Extinct Languages. New York, NY, Dorset Press, 1989.
Gat, Azar . Nations- Roots. New York, NY, Cambridge University Press,2012.
Graves, Robert & Raphel Patai. Hebrew Myths- The Book of Genesis. Random House 
   Value Publishing,1986.
Hansen    , Vaughn E . Israel's Lost Ten Tribes. Springville, UT, Cedar Fort Inc., 1993.
Herbermann, Charles(editor). The Catholic Encyclopedia. New York, NY, The Encyclopedia      Press,1913.
Herodotus. Herodotus Histories. New York, NY, Penguin Books, 2003.
Hirsh, Jr, E.D.The Dictionary of Cultural Literacy. Boston, USA, Houghton Mifflin Co,    1988.
History Research Projects, The Origin of Nations- in search of. LaVergne,    TN, 1st Book   
Library ,2003.
Hitti, Philip. The Near East in History. Princeton, NJ, D. Van Nostrand Company, Inc.,    1961.
Hitti, Philip K. History of the Arabs.    London, UK. Macmilla & Co. 1953.    
Johnson, Ken. Ancient Post Flood history.    Create Space Publishing, 2010.
Kephart, Calvin. Races of Mankind- their origin and migration. New York    , NY    ,    Philosophical Library, Inc., 1960.
Levinson, David . Ethnic Groups Worldwide. Phoenix, AZ,    Oryx Press, 1998.
Olson,    Steve .    Mapping Human History. Boston, NY, A Mariner Book, 2003.
Pareti, Luigi. History of Mankind Vol II . London, UK,Geor ge Allenand Unwin Ltd,    1965.
Raj, M.A. Islam's Conflict with the West. Winona Lake, Indiana , Baker Trittin Press, 2005.
Sousah    , Dr. Ahmad. Arabs and Jews in  History. Damaaascus, Syria, Al-Arabi Publisher.
Waddell, L.A. Makers of Civilization in Race and History. Hollywood, CA, Angriff Press, 1929.
Yamani, Mai. Cradle of Islam. New York, NY, I.B. Tauris, 2004.
Library of Congress Country Studies. Washington, USA, Library of Congress, 1989.


'ബൈബിളിന്റെ ദൈവികത'
ആവശ്യപ്പെടേണ്ട വിലാസം:
www.bvpublishing.org
or
O.M Book stores in India
www.Christianstore.in

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക