Image

ബൈഡൻ ട്രംപ് വീണ്ടുമോ? ചവറ്‌ വാരി വിതറരുതെ (ബി ജോൺ കുന്തറ)

Published on 25 April, 2023
ബൈഡൻ ട്രംപ് വീണ്ടുമോ? ചവറ്‌ വാരി വിതറരുതെ (ബി ജോൺ കുന്തറ)

നാളെ, ബൈഡൻ ഉപതിരഞ്ഞെടുപ്പിന് കളത്തിൽ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം ഓൺ ലൈൻ മുഗാന്ദിരം നടക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ കാണുന്നു അത് വാസ്തവമോ എന്നത് സ്ഥിരീകരിച്ചിട്ടുണ്ടോ എന്നതിൽ നൂറു ശതമാനം തീർച്ചയില്ല. ട്രംപ് മാസങ്ങൾക്കു മുൻപേ ചാടിക്കയറിയിരിക്കുന്നു.

രണ്ടുപേരും നിരവധി ആരോപണങ്ങളുടെ ചുഴിയിൽ കിടന്നു നീന്തുന്നവർ. ട്രംപ് കോടതികൾ കയറി നടക്കുന്നു. ബൈഡൻറ്റെ കാര്യത്തിൽ,  സ്വജന പക്ഷപാതം സാമ്പത്തിക തലത്തിൽ. ഒരു പ്രതേക കഴിവുമില്ലാതെ മയക്കുമരുന്നു സേവിച്ചു നടന്നിരുന്ന  പുത്രൻ ഹണ്ടർ ബൈഡനും മറ്റുനിരവധി കുടുoബാംഗങ്ങളും , എങ്ങിനെ വിദേശിയ സ്ഥാപനങ്ങളുമായി ബിസിനസ് ബന്ധം സ്ഥാപിച്ചു കോടിക്കണക്കിനു ഡോളർ നേടി? ഇതിൽ I R S അടക്കം മറ്റു ഏജൻസികൾ ചോദ്യം നടത്തുന്നു. ബൈഡൻ ഉപരാഷ്ട്രപതി ആയിരുന്ന സമയം ഹണ്ടർ ഐർഫോഴ്‌സ്‌ രണ്ടിൽ ചൈനയിൽ എത്തുന്ന കാഴ്ച നാം കണ്ടിരുന്നു.

മറ്റൊരാവസ്ഥ, ഇവരുടെ പ്രായം. ബൈഡൻ 80 വയസുo ട്രംപ് 76 റും കടന്നിരിക്കുന്നു. ഇതിൽ ബൈഡൻറ്റെ കാര്യത്തിൽ സംസാരങ്ങളിൽ പലപ്പോഴും, ചിന്തയിലും വാദമുഖത്തിലും അവതരണത്തിലുo കാണുന്ന വൃക്തത ഇല്ലായ്‌മ . ഇയാളെ ആരോ പുറകിൽ നിന്നും ചരടുവലിക്കുന്നതുപോലുള്ള ഒരു അവസ്ഥ. ചെറുപ്പക്കാർക്കും പുതിയ ആശയങ്ങൾക്കും വഴിമാറിക്കൊടുക്കൂ.

പാർട്ടി തലത്തിൽ നോക്കിയാൽ രണ്ടാൾക്കും വേണ്ട തുണ കാണുന്നു ബൈഡൻ 48, ട്രംപ് 45 % എന്നാൽ  സ്വതന്ത്ര വോട്ടർമാർ ഈ രണ്ടാളുകളിലും താൽപ്പര്യം കാട്ടുന്നില്ല. ഇവരുടെ സഹായമില്ലാതെ അമേരിക്കയിൽ ഒരാളും ദേശീയ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക അസാദ്ധ്യം.

ഇപ്പോൾ ഈ രാജ്യം ഏതു രീതികളിൽ മുന്നോട്ടു പോകുന്നു എന്നതിൽ നടത്തുന്ന അഭിപ്രായ വോട്ടുകളിൽ പൊതുവെ ഭൂരിപക്ഷം സന്തുഷ്ടരല്ല. കാരണങ്ങൾ അമിത വിലക്കയറ്റം, കുറ്റകൃത്യങ്ങളുടെ അമിത വർദ്ധന, അതിർത്തി ലംഘനം, സാമൂഗിക വ്യവസ്ഥകളിൽ കാണുന്ന തീവ്രമാറ്റങ്ങൾ.  ഒരാൾ സ്ത്രീയോ പുരുഷനോ അതുപോലും തർക്കവിഷയം.
മാധ്യമങ്ങളുടെ നിഷ്‌പക്ഷത നശിച്ചിരിക്കുന്ന ഈ യുഗത്തിൽ പൊതു ജനതക്ക് വിശ്വസനീയമായ ഒരു എളുപ്പ മാർഗ്ഗവുമില്ല ശെരിയും തെറ്റും മനസ്സിലാക്കുന്നതിന്. പൊതു വേദികളിൽ സംസാരിക്കുന്നവർക്കെല്ലാം ഓരോ  രഹസ്യകാര്യപരിപാടികൾ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുക വിജയിക്കുക.

ഉദാഹരണം, പ്രധാനമായി ചർച്ച നടക്കുന്ന രണ്ടു വിഷയങ്ങൾ ഒന്ന് അബോർഷൻ, രണ്ട് ഗൺ നിയന്ത്രണം. ഒരു വിഭാഗം പറയുന്നു ഗര്‍ഭച്ഛിദ്രം ഒരു സ്ത്രീയുടെ പരിപൂർണ്ണ അവകാശം അത് എപ്പോൾ വേണമെങ്കിലും ആകാം. അമേരിക്കയിൽ ഒരുപാർട്ടിയും ഇന്ന് ഗര്‍ഭച്ഛിദ്രം പരിപൂർണ്ണമായും അവസാനിപ്പിക്കണമെന്ന് വാദിക്കുന്നില്ല എന്നാൽ ചില നിയന്ത്രണങ്ങൾ വേണമെന്ന് പറയുന്നു. അതും ഓരോ സംസ്ഥാനങ്ങളുടെ അവകാശം എന്നും പരമോന്നതകോടതി പറഞ്ഞിരിക്കുന്നു.

അടുത്തത്, തോക്കു നിയന്ത്രണം. ഒരു കൂട്ടർ പറയുന്നു തോക്കുകൾ നിരോധിച്ചാൽ അമേരിക്കയിൽ ആരും ആരെയും കൊല്ലില്ല . എതിര്‍കക്ഷികളുടെ നിലപാടോ തോക്ക് വാങ്ങുക സൂക്ഷിക്കുക ഭരണഘടന അനുവദിക്കുന്ന അവകാശം. 

ഈ രണ്ടു പ്രധാന വിഷയങ്ങളിലും നടക്കുന്ന വാദഗതികളിൽ മാധ്യമങ്ങളടക്കം ആരിലും സാമാന്യ ബോധം കാണുന്നില്ല എന്നതാണ് സങ്കടാവസ്ഥ.  ഒന്നുകിൽ ആശാൻറ്റെ നെഞ്ഞത് അല്ലെങ്കിൽ കളരിക്ക് പുറത്ത്. 
ഇരു പാർട്ടികളിലും തീവ്ര കക്ഷികൾ ചർച്ചകൾ നിയന്ധ്രിക്കുന്നു അതിനെ ചോദ്യം ചെയ്യുന്നതിന് പാർട്ടി നേതാക്കൾക്കോ മാധ്യമങ്ങൾക്കോ ശക്തിയില്ല. പൊതുവെ പൊതുജനം ന്യായമായ അബോർഷന് എതിരല്ല എന്നാൽ ജനനത്തിന് തൊട്ടുമുമ്പും അനുവദനീയം അതിലുള്ള ധാർമ്മികത?

തോക്കിൻറ്റെ കാര്യത്തിലും അതുതന്നെ രണ്ടാം ഭരണഘടന വകുപ്പ്‌ തോക്ക് സൂക്ഷിക്കുന്നതിന് അനുവദി നൽകുന്നു എന്നാൽ അത്, ഭരണഘടന എഴുതിയ സമയവും സാഹചര്യവും കണക്കിലെടുത്ത്. ഒരു മിനുറ്റിൽ നൂറുണ്ടകൾ വിടുന്ന മാരകായുധങ്ങൾ ഇല്ലായിരുന്നു. അതുപോലതന്നെ സമചിത്തത നഷ്ട്ടപ്പെട്ട ജനതയും വിരളമായിരുന്നു.

ഈ വിഷയങ്ങളിൽ, രാഷ്ട്രീയ സമുധായക വേദികളിൽ  ഒരു സത്യസന്ധ  ചര്‍ച്ച വേണം നടക്കുവാൻ പരസ്പരം ചെളിവാരി എറിയാതെ . അതിന് പ്രാപ്തരായ നേതാക്കൾ ഇല്ല എന്നത് വാസ്തവം. ആരെങ്കിലും അതിനു മുതിർന്നാൽ അവരെ ആരും വളർത്തില്ല അവരുടെ വാക്കുകളെ മാധ്യമങ്ങളടക്കം അപഹസിച്ചു തള്ളും .സാമാന്യ ബോധമുള്ള നേതാക്കൾ മുന്നിൽ എത്തിയാൽ അവരെ വളരുവാൻ സത്യസന്ധതയോടെ മാധ്യമങ്ങൾ അനുവദിക്കുക .

#Bidenandtrump

Join WhatsApp News
Reader 2023-04-25 12:35:51
I am Republican. I believe that Trump will destroy our party. Now Republicans have a monopoly on how to lose important elections.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക