Image

ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ കുവൈറ്റും

Published on 09 March, 2023
 ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ കുവൈറ്റും


കുവൈറ്റ്: 'ടോംടോം ട്രാഫിക് ഇന്‍ഡക്‌സ്' സൂചിക അനുസരിച്ച് ലോകത്തെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റെന്ന് കണ്ടെത്തി.

കുവൈറ്റില്‍ 10 കിലോമീറ്റര്‍ ദൂരം ഉള്‍ക്കൊള്ളാന്‍ ശരാശരി പന്ത്രണ്ടര മിനിറ്റ് എടുക്കുമ്പോള്‍ ഏറ്റവും തിരക്കുള്ള നഗരമായി കണ്ടെത്തിയ ലണ്ടനില്‍ ഇത് മുപ്പത്തിയാറു മിനിറ്റാണ്. തിരക്കുള്ള സമയത്തെ ശരാശരി വേഗത മണിക്കൂറില്‍ 44 കിലോമീറ്ററാണ് കുവൈറ്റില്‍. ഒരു ഡ്രൈവര്‍ തിരക്കുള്ള സമയത്ത് 106 മണിക്കൂര്‍ റോഡില്‍ ചെലവഴിക്കുന്നതായും സൂചികയെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രം റിപ്പോര്‍ട് ചെയ്യുന്നു. തിരക്കി ന്റെ കാര്യത്തില്‍ കുവൈറ്റ് സിറ്റി ആഗോളതലത്തില്‍ 273-ാമതും ഏഷ്യന്‍ രാജ്യങ്ങളില്‍ 30-ാമതും അറബ് ലോകത്ത് എട്ടാം സ്ഥാനത്തുമാണ്.

സൂചിക അനുസരിച്ച്, കാര്‍ യാത്രക്കാര്‍ക്ക് ഏറ്റവും മോശം നഗരമായി ലണ്ടന്‍ തുടരുന്നു. 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 36 മിനിറ്റ് എടുക്കും. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം രണ്ട് മിനിറ്റ് കൂടുതലാണ്. ഇതേ ദൂരം പിന്നിടാന്‍ ശരാശരി 29 മിനിറ്റ് എടുക്കുന്ന ഇന്ത്യന്‍ നഗരമായ ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 24.5 മിനിറ്റ് വേണം. വാഷിംഗ്ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ഷിക്കാഗോ തുടങ്ങിയ നഗരങ്ങള്‍ അടുത്ത സ്ഥാനങ്ങളില്‍ വരുന്നു.

ഏറ്റവും കുറഞ്ഞ ശരാശരി സമയം കൊണ്ട് 10 കിലോമീറ്റര്‍ പിന്നിടാന്‍ പറ്റുന്ന ഒക്ലഹോമ നഗരത്തില്‍ 8.4 മിനിറ്റ് മതിയാകുമ്പോള്‍ തൊട്ടടുത്ത് വരുന്ന ഒര്‍ലാന്‍ഡോ നഗരത്തില്‍ 10 മിനിറ്റും 20 സെക്കന്‍ഡുമാണ് വേണ്ടത്.

 

അബ്ദുല്ല നാലുപുരയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക