Image

വേദനിക്കുന്ന കോടിശ്വരന്മാരുടെ ഇന്ത്യ (ജോസ് കാടാപുറം)

Published on 04 February, 2023
വേദനിക്കുന്ന കോടിശ്വരന്മാരുടെ ഇന്ത്യ (ജോസ് കാടാപുറം)

കേരളത്തെ സംബന്ധിച്ചു കേന്ദ്ര ബഡ്ജറ്റ് തീർത്തും നിരാശ ജനകമാണ് എന്നാൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലെ പ്രധാന സംഭാവന കാർഷികമേഖലയിൽനിന്നാണ്‌. എന്നാൽ, കാർഷികമേഖലയ്ക്ക്‌ പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതിയൊന്നും പ്രഖ്യാപിച്ചില്ല. കടാശ്വാസമോ മറ്റ്‌ ഇളവുകളോ ഇല്ല. വിലക്കയറ്റത്തിന്‌ ആനുപാതികമായി കാർഷികമേഖലയ്‌ക്കുള്ള വിഹിതം വർധിപ്പിച്ചിട്ടില്ല. വളം സബ്‌സിഡിക്കുള്ള വിഹിതം 20 ശതമാനവും ഭക്ഷ്യസബ്‌സിഡിയിൽ 30 ശതമാനവും വെട്ടിക്കുറച്ചു. നടപ്പുസാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റ്‌ എസ്റ്റിമേറ്റിൽ 2,25,420 കോടിയായിരുന്ന വളം സബ്‌സിഡി  1,75,100 കോടിയായി കുറച്ചു. ഭക്ഷ്യസബ്‌സിഡിയാകട്ടെ 2,88,964 കോടിയിൽനിന്ന്‌ 1,97,350 കോടിയാക്കി. കർഷകർക്ക്‌ നേരിട്ട്‌ പണം നൽകുന്നതിനുള്ള വിഹിതം 66,865 കോടിയിൽനിന്ന്‌ 60,000 കോടിയാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടം കർഷകർക്ക്‌ ലഭ്യമാക്കുമെന്ന്‌ ആവർത്തിക്കുന്നുണ്ടെങ്കിലും കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെക്കുറിച്ച് പരാമർശമില്ല. 2024നകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്‌ദാനം പാലിക്കാൻ സാധിച്ചിട്ടില്ല.

കേരളത്തെ സംബന്ധിച്ച്‌ ബജറ്റ്‌ നിരാശാജനകമാണ്‌. എയിംസ്‌ ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചില്ല.  ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചു വർഷംകൂടി നൽകുക, കേന്ദ്രം പിരിക്കുന്ന ആദായനികുതി അടക്കമുള്ളവയിൽനിന്ന്‌ വിഹിതം കൂട്ടുക, സെസ്‌ സർചാർജ്‌ ഒഴിവാക്കുക, കടമെടുപ്പുപരിധി ജിഡിപിയുടെ നാലര ശതമാനമാക്കുക, സിൽവർലൈൻ പദ്ധതിക്കും മറ്റ്‌ റെയിൽവേ പദ്ധതികൾക്കും അംഗീകാരം നൽകുക തുടങ്ങിയ ആവശ്യമൊന്നും പരിഗണിച്ചില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധനസഹായത്തിലും വെട്ടിക്കുറവ്‌ വരുത്തി. ഇറക്കുമതി ചെയ്യുന്ന റബറിന്റെ കോമ്പൗണ്ടിങ്‌ ഇറക്കുമതി ചുങ്കം 25 ശതമാനമാക്കിയത്‌ റബർ കർഷകർക്ക്‌ ചെറിയ ആശ്വാസമാകും. എന്നാൽ, മറ്റ്‌ തോട്ടംവിളകളെ പാടെ അവഗണിച്ചു. ബജറ്റിലെ ചില നിർദേശങ്ങൾ കേരളത്തിന്‌ ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. നികുതി വിഹിതവും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതവും  കുറയ്‌ക്കുന്ന നിർദേശങ്ങൾക്കു പുറമെ സഹകരണ മേഖലയിൽ ഇടപെടാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്‌.  ഡിജിറ്റലൈസേഷന്റെ മറവിൽ സഹകരണമേഖലയിലെ നിക്ഷേപത്തെയാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവും പരിഹരിക്കാൻ നിർദേശങ്ങളില്ലാത്ത ബജറ്റിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരോടും അടിസ്ഥാന ജനവിഭാഗങ്ങളോടും മനുഷ്യത്വരഹിതമായ സമീപനമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌ ...എന്നാലോ ജയ് കിസാൻ ജയ് ജവാൻ മറന്നേക്കൂ ജയ് അദാനി ,ജയ് അംബാനി പുതിയ ബഡ്ജറ്റ് മുദ്രാവാക്യം ശിങ്കിടികൾക്കു നല്ല കാലം ഇഷ്ടം പോലെ TAX വെട്ടിക്കാം പൊതുമേഖലാ സ്ഥാപന ങ്ങൾ ചുളു വിലക്കു വാങ്ങാം.. ബഡ്ജറ്റ് ഉടനീളം വാചകമടി ..ദേശിയ വരുമാനം കൂടിയില്ല പാവപ്പെട്ടവരെ പിഴിഞ്ഞ് പണം കണ്ടെത്തുന്നു..എല്ലായിടത്തും  കേരളത്തെ അവഗണിച്ചു  ..35 കോടി ജനങ്ങൾ ഇപ്പോഴും മുഴു പട്ടിണിയിൽ മാന്ദ്യത്തിലായ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കാൻ സാധാരണക്കാരുടെ കൈകളിലേക്ക്‌ പണം എത്തിക്കുകയാണ്‌ വേണ്ടത്‌. കേരളത്തെ സംബന്ധിച്ച്‌ ബജറ്റ്‌ നിരാശാജനകമാണ്..കേരളത്തെ പാടെ അവഗണിച്ചു....
കേന്ദ്ര ബജറ്റ്..കേരളത്തിൽ നിന്നുള്ള മന്ത്രി വാഴ മുങ്ങിയോ.. 1)കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട്‌ ദില്ലിയിലെ പോയിരിക്കുന്ന 18 കഴുതകൾ.! വാഴകൾ
2)കോഴിക്കാലിനും കുപ്പിക്കും വേണ്ടി ഠാക്കൂർ സേനയിൽ ചേർന്നിരിക്കുന്ന ഇവിടുത്തെ മാധ്യമങ്ങൾ.!
അരിക്കോ പെട്രോളിനോ ഡീസലിനോ ഗ്യാസിനോ വില കുറയ്ക്കുന്ന എന്തെങ്കിലും പ്രഖ്യാപനം ഉണ്ടോ?

 ഈ ബജറ്റ് ആർക്കു വേണ്ടി എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്‌
അദാനിക്കു ചുവടു പിഴക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും. കാര്യം ലളിതം. പൊതു പണം എടുത്താണ് അദാനി സാമ്രാജ്യം പടുത്തുയർത്തിയത്. ഇപ്പോഴത്തെ സൂചന പ്രകാരം എൽഐസിക്കു നഷ്ട്ടപ്പെട്ടത്  20,000 കോടി രൂപയ്ക്കടുത്താണ്. ബാഹ്യനിർദ്ദേശം ഇല്ലാതെ എൽഐസി അദാനി ഗ്രൂപ്പിൽ  87,380 കോടി നിക്ഷേപിക്കുമോ? പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി!!

ചുരുക്കത്തിൽ കേന്ദ്ര ബഡ്ജറ്റ് മോദി ഭരണത്തിൽ അസമത്വം വർധിച്ചിരിക്കുകയാണ്. 2020ൽ ശതകോടീശ്വരന്മാർ 102 ആയിരുന്നെങ്കിൽ ഇപ്പോൾ 166. ഏറ്റവും പാവപ്പെട്ട 50 ശതമാനം പേരുടെ സ്വത്ത് രാജ്യത്തെ സ്വത്തിന്റെ മൂന്നു ശതമാനംമാത്രം. 2022ൽമാത്രം അദാനിയുടെ സ്വത്ത് 46 ശതമാനം ഉയർന്നു. രാജ്യത്തെ ജിഎസ്‌ടിയുടെ 64 ശതമാനം ഏറ്റവും പാവപ്പെട്ട അമ്പതുശതമാനത്തിന്റെതാണ്‌. ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന്റെ സംഭാവന നാലുശതമാനം മാത്രവും. എന്നിട്ടും ആഡംബര വസ്തുക്കളുടെ ജിഎസ്ടി നിരക്കുകൾ ഇനിയും കുറയ്ക്കണമെന്നാണ്‌ കേന്ദ്രധനമന്ത്രിയുടെ പക്ഷം.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്തിന് രണ്ടുശതമാനം നികുതി ഏർപ്പെടുത്തിയാൽ രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്ക് മൂന്നു വർഷം ഭക്ഷണം നൽകാം. ഒരു ശതമാനം നികുതി ചുമത്തിയാൽ ദേശീയ ആരോഗ്യമിഷന്റെ ഒന്നരവർഷത്തെ ചെലവിനു കിട്ടും.  ഇന്ത്യയിലെ ഏറ്റവും വലിയ 10 കോടീശ്വരന്മാരുടെ മേൽ അഞ്ചുശതമാനം നികുതി ചുമത്തിയാൽ കൊഴിഞ്ഞുപോയ ഒന്നരക്കോടി കുട്ടികൾക്ക് സമ്പൂർണ ചെലവു വഹിച്ച് വിദ്യാഭ്യാസം കൊടുക്കാം. ഇതൊന്നും ബിജെപി ധനമന്ത്രിയുടെ പരിഗണനയിലെവിടെയുമില്ല.  അതിസമ്പന്നർക്ക് അമൃതകാലം വാഗ്ദാനംചെയ്ത്‌ പാവങ്ങളുടെ കലികാല ദുരിതജീവിതം സ്ഥായിയാക്കുകയാണ് നിർമല സീതാരാമൻ. ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപ്പോലും നിഷ്കരുണം വെട്ടിക്കുറച്ചാണ് തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.വിമർശിക്കുന്നവരെ ഈ ഡി യെ വിട്ടു ഭയപെടുത്തുക ബിജെപി യുടെ  ഫണ്ടിംഗ് ഓൺലൈൻ മഞ്ഞപത്രങ്ങളെ കൊണ്ട് വ്യക്തി ഹത്യ ചെയ്യിക്കുക  .. ഇതാണോ  ഭരണ കക്ഷികൾ ഇതിനു മുൻപ്  ഇന്ത്യയിൽ ചെയിതു വന്നത് അല്ല എന്ന് ഉറപ്പാണ് എന്തായാലും ഇത് നല്ല ലക്ഷണമല്ല ..കേന്ദ്രം കോർപറേറ്റുകൾക്ക് നികുതിയിളവ് കൊടുത്തു. പുതിയ നിക്ഷേപകർക്ക് സബ്സിഡി നൽകി. എന്നിട്ടും നിങ്ങളെന്താ നിക്ഷേപിക്കാത്തതെന്ന് പരസ്യമായി വിലപിക്കേണ്ടി വന്നു. ഈ ബജറ്റിലും അതിന്‌ ഉത്തരമില്ല. സാധനം വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിലല്ലേ നിക്ഷേപിക്കൂ. ഇതൊരു വശം. മറുവശത്ത് ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് ഒക്കെ പറയുമെങ്കിലും ഇഷ്ടക്കാർക്കേ അതൊക്കെക്കിട്ടൂ. മിനിമം സർക്കാരാണെങ്കിലും ശിങ്കിടികളുടെ കാര്യത്തിൽ മാക്സിമം ഗവൺമെന്റ് എന്നതാണ് ആദർശം. ഇതിന്റെ ഏറ്റവും വലിയ മാതൃക അദാനിയാണ്....ഡീസൽ 50 രൂപയ്ക്കും, പെട്രോൾ 55 രൂപയ്ക്കും ലഭ്യമാക്കും എന്നായിരുന്നു തെരഞ്ഞെടുപ്പു കാലത്ത് ബിജെപി വാഗ്ദാനം ചെയ്തത്. ഇന്ന് കേരളത്തിൽ  ഡീസൽ ലിറ്ററിന് 95.30 രൂപയും പെട്രോൾ ലിറ്റിന് 103.40 രൂപയുമാണു വില- വർഗീയത പറഞ്ഞോണ്ടിരിന്നാൽ ജന ജീവിതം മെച്ചപ്പെടില്ല !!!

# Central   Budget article by Jose Kadapuram

Join WhatsApp News
Matt Mani 2023-02-04 10:15:24
What about new bajet in Kerala? What about pravasi's closed houses and it's taxes?
Tax payer 2023-02-04 15:29:32
Present kerala government administration is shameful. The proved the.selves that they are a failure, setta
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക