Image

മഴത്തുള്ളി : (ഗദ്യ കവിത:ദീപ ബിബീഷ് നായർ)

ദീപ ബിബീഷ് നായർ Published on 03 January, 2023
മഴത്തുള്ളി : (ഗദ്യ കവിത:ദീപ ബിബീഷ് നായർ)

മഴത്തുള്ളികൾ

മണ്ണിനെ പുണരാൻ മേഘങ്ങൾ  വെമ്പി നിന്നതുകൊണ്ടാകണം, അവനെ ദൈവം ഭൂമിയിലേയ്ക്കയച്ചത്...

സങ്കടത്താൽ ഉള്ളം വിണ്ടു കീറിയിരുന്ന അവളുടെ മേലൊരു കുഞ്ഞു തുള്ളിയായി അവൻ് സ്പർശിച്ചപ്പോൾ, അവളുടെയുള്ളമൊന്നു പിടഞ്ഞു....

കാത്തിരിപ്പിൻ്റെ ഒരായിരംപൂക്കൾ ആ വരവ് ആസ്വദിക്കുകയായിരുന്നു എന്നു വേണം കരുതാൻ...

അവൻ്റെയാഗമത്തിൽ, ആ പുതുഗന്ധത്തിൽ മെല്ലെമെല്ലെയവളും അലിഞ്ഞില്ലാതാകുകയായിരുന്നു...

അതിനിടയിലെപ്പോഴാണ് അവൻ പ്രഹരമേൽപ്പിക്കാൻ തുടങ്ങിയതെന്ന് വൾ പോലുമറിഞ്ഞില്ല...

ഒടുവിൽ ചെറുത്തു നിൽക്കാൻ കഴിയാതെ അവളൊലിച്ചു പോകാൻ തുടങ്ങി, എവിടേയ്ക്കെന്നറിയാതെ.....

ദീപ ബിബീഷ് നായർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക