Image

ഗോള്‍ഡ് കോസ്റ്റില്‍ പേരന്റ് - ഗ്രാന്റ് പേരന്റ് കൂട്ടായ്മ

Published on 15 October, 2022
 ഗോള്‍ഡ് കോസ്റ്റില്‍ പേരന്റ് - ഗ്രാന്റ് പേരന്റ് കൂട്ടായ്മ

ഗോള്‍ഡ് കോസ്റ്റ് ന്മ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പേരന്റ് ഗ്രാന്റ് പേരന്റ് കൂട്ടായ്മ സംഘടിപ്പിച്ചു.

ഗോള്‍ഡ് കോസ്റ്റിലെ നെരാംഗില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി. പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും ഡോ. ജോ വര്‍ഗീസ് ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം എന്ന വിഷയത്തില്‍ മോട്ടിവേഷണല്‍ ക്ലാസ് എടുക്കുകയും ഷാജി കുര്യന്‍ മോഡറേറ്ററായി യോഗം നിയന്ത്രിക്കുകയും ചെയ്തു.

പ്രസ്തുത യോഗത്തില്‍ ചൈനീസ് തായ് ചി മെഡിറ്റേഷന്റെ ഡെമോണ്‍സ്‌ട്രേഷനും ക്ലാസ്സും ഉണ്ടായിരുന്നു. ജിംജിത്ത് ജോസഫ്, ട്രീസണ്‍ ജോസഫ്, സാം ജോര്‍ജ്, റെജു എബ്രഹാം, സോജന്‍ പോള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ബിനോയ് തോമസ് നന്ദി രേഖപ്പെടുത്തുകയും സ്‌നേഹ വിരുന്നോടെ യോഗം പര്യവസാനിക്കുകയും ചെയ്തു.
സാജു സി.പി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക