Image

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

Published on 06 October, 2022
ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

കോതമംഗലത്ത് കബറടക്കിയിരിക്കുന്ന മഹാപരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ നാമത്തില്‍ ഉള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളിയുടെ ഈ വര്‍ഷത്തെ കന്നി 20 പെരുന്നാളും ദേവാലയ നവീകരണ കൂദാശയും 2022 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെട്ടു. 

കാരുണ്യ ഗുരു ശ്രേഷ്ഠനായ കബറിക്കല്‍ മുത്തപ്പന്റെ കന്നി 20 ഓര്‍മപ്പെരുന്നാളിലും നവീകരിച്ച ദേവാലയത്തിലെ കൂദാശയിലും  ഇടവക മെത്രാപ്പോലീത്ത യെല്‍ദോ മാര്‍ തീത്തോസ് തിരുമേനിയോടൊപ്പം സഭാ സെക്രട്ടറി ഫാദര്‍ സജി മാര്‍ക്കോസ്, ഫാദര്‍ മത്തായി പുതുക്കുന്നത്ത് , ഫാദര്‍ ജോയ് ജോണ്‍ , ഫാദര്‍ ജെറി ജേക്കബ് ,ഫാദര്‍ വര്‍ഗീസ് പോള്‍ , ഫാദര്‍ ജോയല്‍ ജേക്കബ്, ഡീക്കന്‍ അരുണ്‍ ഗീവര്‍ഗീസ്, ഡീക്കണ്‍  അജീഷ് മാത്യു, ഡീക്കണ്‍ മോന്‍സി, ഡീക്കണ്‍ സിമയോന്‍ , ഡീക്കണ്‍ രാഹുല്‍ തുടങ്ങിയ വൈദികരും ധാരാളം ഭക്തജനങ്ങളും  പങ്കെടുത്തു . 

ദേവാലയ നവീകരണത്തിന്റെ  ആദ്യദിന കൂദാശയും സന്ധ്യാപ്രാര്‍ഥനയും സെപ്റ്റംബര്‍ 30നും കൂദാശയുടെ ബാക്കി ഭാഗങ്ങളും പ്രധാന പെരുന്നാളും , ഒക്ടോബര്‍ 1 നും നടത്തപ്പെട്ടു . വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ട പൊതുയോഗത്തില്‍ ന്യൂട്ടണ്‍ സിറ്റി മേയര്‍ റൂത്തനെ ഫുള്ളര്‍ , പാസ്റ്റര്‍ ജോണ്‍ ബെര്‍ഗ് ഡോര്‍ഫ്, ഫാദര്‍ ആന്റണ്‍  സഭ,  ഫാദര്‍ സാമുവേല്‍ ഹന്ന,  ഫാദര്‍ മറോദ റമ്പാച്ചന്‍ , ഫാദര്‍ അനൂപ് വാഴയില്‍ തുടങ്ങിയവരും പങ്കെടുത്തു .

ഇടവക വികാരി ഫാദര്‍ ബെന്‍സന്‍ കുര്യാക്കോസ് സ്വാഗതം ആശംസിക്കുകയും പള്ളിയുടെ നവീകരണത്തിന് താങ്ങും തണലുമായി നിന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും  ചെയ്തു. ഫാദര്‍ റോയ് വര്‍ഗീസ്, പള്ളി സെക്രട്ടറി അബ്സു മേത്രിട്ടാ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് നിജോ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. വര്‍ണാഭമായ റാസയോടും  സ്‌നേഹവിരുന്നോടും കൂടി ഈ വര്‍ഷത്തെ പെരുന്നാളിന് സമാപനമായി.  

ന്യൂ ഇംഗ്ലണ്ട് മലയാളി സമൂഹം അവതരിപ്പിച്ച ചെണ്ടമേളം എല്ലാവരിലും കൗതുകമുണര്‍ത്തി. ദേവാലയ നവീകരണത്തിന് സഹകരിച്ച എല്ലാവര്‍ക്കും ഇടവകവികാരി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ശ്രീമതി സ്‌നേഹ മിഥുന്‍  പൊതുയോഗത്തിന്റെ  മോഡറേറ്ററായിരുന്നു. സമീപ ഇടവകകളായ ബോസ്റ്റണ്‍ ക്‌നാനായ ചര്‍ച്ച് , കോപ്റ്റിക്ക് ചര്‍ച്ച് , സിറിയന്‍ ചര്‍ച്ച് തുടങ്ങിയ പള്ളികളില്‍ നിന്ന് എല്ലാം വൈദികരോട് ഒപ്പം ധാരാളം വിശ്വാസികളും ആദ്യാവസാനം പരിപാടികളില്‍ പങ്കെടുത്തു. 

കുര്യാക്കോസ് മണിയാട്ട് കുടിയില്‍ 

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  
ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

ബോസ്റ്റണ്‍  സെന്റ് ബേസില്‍സ്  പള്ളി : കന്നി  20 പെരുന്നാളും  ദേവാലയ നവീകരണ കൂദാശയും  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക