Image

പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി

Published on 05 September, 2022
പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി

കാൻ കുൻ: ഫോമാ കൺവൻഷൻ രണ്ടാമ ദിനം നടന്ന  ജനറൽ ബോഡിയിൽ സംഘടനയെപ്പറ്റിയും ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹത്തെപ്പറ്റിയും സംസാരിക്കവേ പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി. അദ്ദേഹം പ്രസംഗം മുഴുമിപ്പിക്കാതെ സീറ്റിലിരുന്നപ്പോൾ ജനറൽ ബോഡിയിൽ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകളും ആ ഊഷ്മളത കയ്യടിയോടെ അംഗീകരിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു.

പിന്നീട് നടത്തിയ പ്രസംഗത്തിൽ ദൈവത്തിൻറെ ഒരു അദൃശ്യശക്തി  എപ്പോഴും  ഫോമയോടോപ്പം  ഉണ്ടായിരുന്നുവെന്ന് അനിയൻ ജോർജ് പറഞ്ഞു.  ഏതു പരിപാടി നടത്തിയിട്ടുണ്ടോ  അതെല്ലാം മനോഹരമായി  പൂർത്തീകരിക്കാൻ സാധിച്ചു .

ദുരിത കാലത്ത്, പ്രളയകാലത്ത് കേരളത്തിലെ മക്കൾക്ക് വേണ്ടി  എട്ടുകോടി രൂപയുടെ സഹായങ്ങൾ എത്തിക്കാൻ സാധിച്ചത് ഒരു പക്ഷെ ലോകത്തിലെ മറ്റൊരു  സംഘടനക്കും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവില്ല.  നിങ്ങൾ കേരളത്തിൽ ചെന്ന് ഫോമാ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടുത്തെ ഐഎഎസ് ഓഫീസേഴ്സ് നിങ്ങളെ  എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും. ഏത് എംഎൽഎമാരോട് ചോദിച്ചാലോ ഏത് മന്ത്രിമാരോട്  ചോദിച്ചാലും ഏത് സാധാരണക്കാരോട്  ചോദിച്ചാലും ഫോമയെ അറിയും.

അങ്ങനെ  ഫോമ ബ്രാൻഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു .അത് എൻറെ കഴിവല്ല, നിങ്ങളുടെ കഴിവാ. നിങ്ങൾ ഞങ്ങൾക്ക് നൽകിയ  സഹകരണമാണ് . ഓരോ പരിപാടി നമ്മൾ അവതരിപ്പിച്ചപ്പോഴും 100% വിജയത്തോടെ നമ്മൾ മുന്നോട്ടു പോയി. അതിനു ഞാൻ നന്ദി പറയുന്നു.

നാഷണൽ കമ്മിറ്റിക്ക്, വിമൻസ് ഫോറത്തിന് ,യൂത്ത് ഫോറത്തിന് , കൺവെൻഷനിൽ പങ്കെടുക്കുന്ന   കോഡിനേറ്റർമാർക്ക് ഞാൻ നന്ദി പറയുന്നു

നമ്മുടെ കുടുംബത്തിൽ നടക്കുന്ന ഒരു പരിപാടിയാണ് ഇത്. നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് കൺവെൻഷൻ വിജയിപ്പിക്കണം. ഒരിക്കൽ പോലും നമ്മൾ വിചാരിച്ചിട്ടില്ല ഈ കോവിഡ് കാലത്ത് 300 റൂമുകൾ സോൾഡ് ഔട്ട് ആകുമെന്ന് . കൺവെൻഷന് 50 ദിവസം മുമ്പ് 321 റൂമാണ് സോൾഡ് ഔട്ട് ആയത്. അതിനുശേഷം 150  റൂമുകളാണ് വീണ്ടും  എടുത്തിരിക്കുന്നത്. 500 ഓളം റൂമുകൾ.

ഒരു പക്ഷേ മറ്റൊരു സംഘടനയിലും  ഇല്ലാത്ത ഒരു വിജയം .നിങ്ങൾ തന്ന സഹകരണത്തിന് ഫോമയുടെ  പേരിൽ ഒരു ബിഗ് സല്യൂട്ട് .

തോമസ് ടി. ഉമ്മൻ ട്രഷറർ

ഞാൻ ഹൃദയംകൊണ്ട് സ്നേഹിക്കുന്ന 5 സഹോദരന്മാരോട് ഒപ്പം രണ്ടുവർഷം ചെലവഴിക്കാൻ സാധിച്ചത്
ഭാഗ്യമാണ്. ഫോമയെ ലോകത്തിലെ ഏറ്റവും വലിയ മില്യൻ ഡോളർ മലയാളി പ്രസ്ഥാനമാക്കി വളർത്തിയെടുക്കുവാൻ സാധിച്ചതിൽ   നന്ദി അറിയിക്കുന്നു. നമ്മുടെ വിജയം മലയാളി സമൂഹത്തിൻറെ വിജയമാണ്.

കാനഡയുടെ മണ്ണിൽ നടത്തപ്പെട്ട കോൺഫറൻസുകൾ ഉണ്ട്, അമേരിക്കയുടെ മണ്ണിൽ നടത്തപ്പെട്ട കോൺഫറൻസുകൾ ഉണ്ട് ,പക്ഷേ ലോകത്തിൽ ആദ്യമായിട്ട് ബഹുമാനപ്പെട്ട പ്രസിഡണ്ട് സൂചിപ്പിച്ചതുപോലെ ആദ്യമായിട്ട് മെക്സിക്കോയുടെ മണ്ണിൽ ഒരു മലയാളി പ്രസ്ഥാനത്തിൻറെ ഇത്രയും വലിയ്യ്‌  ഒരു കോൺഫറൻസ് ഇതാദ്യം. അതിന് ഞാൻ നിങ്ങളോടുള്ള എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തികൊണ്ട്  ഈ  മില്യൺ ഡോളർ   ബജറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്നു.

 ഈ അക്കൗണ്ട് എല്ലാ ഡെലിഗേറ്സിനും   ഈ മെയിൽ വഴി അയക്കുന്നതാണ് .ജൂലൈ മാസം അവസാനം വരെയുള്ളതാണ് കണക്ക്.

ഒക്ടോബറിൽ ഫിനാൻഷ്യൽ ഇയർ എൻഡ്  ചെയ്യുന്ന വരെയുള്ള റിപ്പോർട്ട് ആനുവൽ ജനറൽബോഡി മീറ്ററിംഗിന്   സമർപ്പിക്കുന്നതാണ്.   റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ ഒരു അക്കൗണ്ടിംഗ് ഫെമിനോട്  പ്രത്യേകിച്ച് എനിക്ക് നന്ദിപറയാനുണ്ട് അത് മറ്റാരുമല്ല നമ്മുടെ ഓഡിറ്റർ  ആയി  നമ്മളെ വളരെയധികം സഹായിച്ച പി ടി തോമസ് .വളരെ ദിനരാത്രങ്ങളും എന്നോടൊപ്പം അക്കൗണ്ട്  തയ്യാറയ്ക്കുവാൻ രാത്രി മുഴുവൻ  ഇരുന്ന്  ജോലി  ചെയ്തിട്ടുണ്ട് .

ഈ കണക്കുകൾ വളരെ കൃത്യമായിരിക്കണം.    ഈ സംഘടനയെ സംബന്ധിച്ചെടുത്തോളം അതു  നിർബന്ധമുള്ള കാര്യമാണ്. അതു വളരെ സത്യസന്ധതയോടെ എനിക്ക് ചെയ്യാൻ സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ കാറ്റഗറി ഓഫ് ഇൻകം

ജൂലൈ അവസാനം വരെ ആകെ വരവ്  1 മില്യണും  23000 ഡോളറും.
ചെലവ്: 7,29,132 ഡോളർ.

നീക്കിയിരുപ്പ്:  294,000ഡോളർ.  ഇതിൽ ഓഗസ്റ്, സെപ്റ്റംബർ മാസങ്ങളിലെ ചെലവുകൾ കൂട്ടാനുണ്ട്.

FOMAA CONVENTION

ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ

നാല്  ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ

ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ് 

നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ 

കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു

ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)

വനിതാ പ്രതിനിധി   സ്ഥാനത്തേക്ക്  മത്സരിച്ച  5 പേരും  വിജയിച്ചു

ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി

ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം 

ജനഹൃദയം കവർന്ന്  ഫോമായുടെ ദേശാന്തര  ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ് 

ഷാജി എഡ്വേർഡും  സിൽവിയയും മികച്ച ദമ്പതികൾ;  ഷൈനിയും അബൂബക്കറും റണ്ണർ അപ്പ് 

കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി 

 

Join WhatsApp News
താര 2022-09-05 03:59:25
ആ വിതുമ്പൽ കൊണ്ടായിരിയ്ക്കും കേരളം മുഴുവൻ വെള്ളത്തിലായത് ? ആവശ്യത്തിലധികം വെള്ളം അടിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക