Image

ബ്രിസ്‌ബെയ്ന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ സെപ്റ്റംബര്‍ 16, 17 തീയതികളില്‍

Published on 19 August, 2022
 ബ്രിസ്‌ബെയ്ന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ സെപ്റ്റംബര്‍ 16, 17 തീയതികളില്‍

 

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ കൂദാശ സെപ്റ്റംബര്‍ 16, 17 തീയതികളില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക മെത്രാപ്പൊലീത്ത അഭി.ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത, അഭി.ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്ത എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.


2008ലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആദ്യ ദേവാലയമായ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയംബ്രിസ്‌ബെയ്‌നില്‍ സ്ഥാപിതമായത്. 2019 ല്‍ ഇടവകയ്ക്കു വേണ്ടി മക്കെന്‍സിയില്‍ വാങ്ങിയ 7.5 ഏക്കര്‍ സ്ഥലത്താണ് പള്ളി പണിതിരിക്കുന്നത്. 2022 ജനുവരി 23 ന് ഇടവക വികാരി ഫാ. ജാക്‌സ് ജേക്കബ് ശിലാസ്ഥാപനം നടത്തിയതോടെ ദേവാലയ നിര്‍മാണം ആരംഭിച്ചു.

സെപ്റ്റംബര്‍ 16 ന് വൈകിട്ട് 5 ന് പാഴ്‌സനേജില്‍ നിന്ന് പള്ളിയിലേക്ക് പ്രദിക്ഷണം നടത്തും. 6 ന് സന്ധ്യാ നമസ്‌ക്കാരം, 6.30 ന് വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും നടക്കും. 17 ന് രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് വിശുദ്ധ ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ കുര്‍ബാനയും നടക്കും. 12ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയും അഭിവന്ദ്യ പിതാക്കന്‍മാരും ബ്രിസ്‌ബെന്‍ മേയറും വിശിഷ്ട അതിഥികളും പങ്കെടുക്കും. 18 ന് രാവിലെ 9 ന് മൂന്നിേന്മേല്‍ കുര്‍ബാനയും ഉണ്ടാവും.

തോമസ് ടി ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക