Image

ഇ-മലയാളി മാസിക ഫെബ്രുവരി ലക്കം ഉടനെ പ്രതീക്ഷിക്കുക

Published on 06 February, 2022
ഇ-മലയാളി മാസിക ഫെബ്രുവരി ലക്കം ഉടനെ പ്രതീക്ഷിക്കുക

പ്രിയ വായനക്കാരെ,

ഇ-മലയാളിയുടെ ഫെബ്രുവരി ലക്കം മാസിക ഈ മാസം എട്ടാം തിയ്യതി പ്രസിദ്ധീകരിക്കപ്പെടും. പതിവുപോലെ നിങ്ങൾക്ക് പ്രിയങ്കരമായ സാഹിത്യവിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. mag@emalayalee.com or editor@emalayalee.com 

ഇ മലയാളിയുടെ (മാസികയടക്കം) വാർഷിക വരിസംഖ്യയായ 40 (നാൽപ്പത് ഡോളർ) ദയവായി അയച്ചുതരിക. (https://cdn.emalayalee.com/payment/) നിങ്ങൾ ഇതുവരെ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ സഹായസഹകരണങ്ങൾക്കും  ഞങ്ങൾ ഹൃദയപൂർവം നന്ദി അറിയിക്കുന്നു.

ദിവസേനയുള്ള ന്യുസ് ലെറ്റർ  കിട്ടാൻ ഇമെയിൽ ചെയ്യുക:  Sign up : editor@emalayalee.com

സ്നേഹത്തോടെ 
ഇ-മലയാളി /ഇ-മലയാളി മാസിക

 

Join WhatsApp News
മാധവിക്കുട്ടി 2022-02-06 09:27:26
ഞാൻ എന്നും അനാഥയായിരുന്നു.. ആത്മീയമായും വൈകാരികമായും. ഞാൻ എന്റെ ഭർത്താവിനെ അഗാധമായി സ്നേഹിച്ചിരുന്നിട്ടും എന്നെ സ്നേഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹം സ്നേഹത്തിൽ വിശ്വസിച്ചിരുന്നില്ല. " നാം വികാരാധീനരാവരുത്.. വികാരം ആനന്ദത്തിന്റെ യഥാർത്ഥ ശത്രുവാണ് " അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാനൊരു അർദ്ധനിദ്രയിൽ മയങ്ങവേ എന്റെ കപോലങ്ങളിൽ അമർന്നിരുന്ന അദ്ദേഹത്തിന്റെ കൈപ്പടം പെട്ടന്ന് മൃദുവാകുന്നതായി എനിക്ക് തോന്നുകയും അദ്ദേഹം രഹസ്യമായി മെല്ലെ എന്റെ പേരുച്ചരിക്കുന്നതു ഞാൻ കേൾക്കുകയും ചെയ്തു. ഞാൻ ഉണർന്നിരിക്കുകയായിരുന്നെങ്കിൽ അദ്ദേഹം അത്ര ദയാലു ആവുമായിരുന്നില്ല. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. ആ നിമിഷത്തിൽ ഞാനൊരനാഥ അല്ലെന്ന് എനിക്ക് തോന്നി. 🌹എന്റെ കഥ.-മാധവിക്കുട്ടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക