നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യവിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുംവരെ തനിക്കെതിരെ ഉയര്‍ന്നുവരുന്ന വ്യാജ വാര്‍ത്തകള്‍ വിലക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. റിപ്പോര്‍ട്ടര്‍ ടിവിയെ ഉള്‍പ്പെടെ എതിര്‍കക്ഷിയാക്കിയാണ് ദിലീപിന്റെ ഹര്‍ജി.
കേസില്‍ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഇതിന് നേതൃത്വം നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെന്നും ദിലീപ് ആരോപിക്കുന്നു. വ്യാജ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് പൊതു സമൂഹത്തില്‍ തന്നെ അപമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും ദിലീപ് പറയുന്നു.
പഴയതും പുതിയതുമായ പന്ത്രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രൊസിക്യൂഷന്‍ ആവശ്യം ഇന്ന് രാവിലെ കോടതി തള്ളിയിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ അനുമതി നല്‍കിയ കോടതി പുതിയ സാക്ഷികളായ അഞ്ച് പേരെ മാത്രം വിസ്തരിക്കാനാണ് അനുമതി നല്‍കിയത്.