Image

ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

വര്‍ഗീസ് പാലമലയില്‍ Published on 11 January, 2022
ഫൊക്കാന ക്രിസ്മസ്സും ന്യൂഇയറും ആഘോഷിച്ചു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന) ജനുവരി 9-ാം തീയതി വൈകീട്ട് 7.30 മുതല്‍ 9.30 വരെ ക്രിസ്തുമസ്സും ന്യൂ ഇയറും ആഘോഷിച്ചു. സൂം മീറ്റിംഗിലൂടെയായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, പുതിയ പ്രവര്‍ത്തനങ്ങളുടെയും തുടക്കമാകട്ടെ ഈ ക്രിസ്തുമസ്സും ന്യൂഇയറും എന്ന് രാജന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനം ദൈവത്തിന് നമ്മോടുളഅള സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത് എന്നും, പുതുവര്‍ഷം പുതിയ പ്രതീക്ഷകളുടെയും ആനന്ദത്തിന്റെയും സമയമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരെയും സ്‌നേഹിക്കുവാനാണ് യേശുക്രിസ്തു പറഞ്ഞത്. ആയതിനാല്‍ മനുഷ്യവര്‍ഗ്ഗത്തെ മുഴുവനും ഒന്നായി കണ്ടാല്‍ മാത്രമെ നമ്മുടെ മനസ്സില്‍ ക്രിസ്തു ജനിക്കുകയുളളൂ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


മാര്‍ത്തോമ്മ സഭ വൈദീക ട്രസ്റ്റിയായിരുന്ന റവ.എം.പി.യോഹന്നാന്‍ അച്ചനാണ് ക്രിസ്തുമസ്സ് സന്ദേശം നല്‍കിയത്. എളിമയും ദാരിദ്ര്യവുമാണ് യേശുക്രിസ്തുവിന്റെ കാലിത്തൊഴിത്തിലെ ജനനത്തെ സൂചിപ്പിക്കുന്നത് എന്നും ആയതിനാല്‍ യേശുക്രിസ്തു നമ്മുടെ മനസ്സില്‍ ജനിച്ചില്ലായെങ്കില്‍ ഈ ക്രിസ്തുമസ് ആഘോഷം വ്യര്‍ത്ഥമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
കോതമംഗലം യല്‍ദോ മാര്‍ ബസ്സേലിയോസ് കോളേജിലെ ഡീനും, പിറവം ബി.പി.സി. കോളേജ്, ആലുവ വൈ.എം.സി.എ.കോളേജ്, പെരുമ്പാവൂര്‍ ഐഎല്‍എം കോളേജ് എന്നിവിടങ്ങളില്‍ മുന്‍ പ്രിന്‍സിപ്പലും ആയിരുന്ന പ്രൊഫസ്സര്‍ കെ.എം.കുര്യാക്കോസ് യോഗത്തില്‍ ന്യൂഇയര്‍ സന്ദേശം നല്‍കി. പ്രകൃതിക്ഷോഭങ്ങളും, വിശപ്പും, ദാരിദ്ര്യവും, രോഗങ്ങളും വിഷമങ്ങളും ഇല്ലാത്ത ഒരു ലോകത്തിന്റെ തുടക്കമാകട്ടെ 2022 എന്നും, ഇത്തരം ക്രിയാത്മകവും, ആശാവഹവുമായ സ്വപ്‌നങ്ങളും പ്രതീക്ഷകളു എല്ലാവരുടെയും ജീവിതത്തിന് അര്‍ത്ഥവും ദിശാബോധവും നല്‍കട്ടെയെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഓരോരുത്തരും സ്വന്തം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.


അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സീമാജി നായര്‍ക്കൊപ്പം കൈകോര്‍ത്തുകൊണ്ട്, ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ ആദ്യഗഡുവായ ചെക്ക് സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റായ സീമാജി നായര്‍ക്ക് കൈമാറി.


ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജു സഖറിയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍, സാമൂഹിക പ്രവര്‍ത്തകന്‍ എ.സി.ജോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍ക്കെ, വിമന്‍സ് ഫോറം ചെയര്‍ ഷീല ചെറു, വൈസ് പ്രസിഡന്റ് എബ്രഹാം വറുഗീസ്, ജോയിന്റ് ട്രഷറാര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാര്‍ക്കെ, അഡീഷ്ണല്‍ അസ്സോസിയേറ്റ് ട്രഷറര്‍ ജൂലി ജേക്കബ്, മുന്‍ പ്രസിഡന്റ് സുധ കര്‍ത്ത, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.


ജോസ് കെ.ജോയിയുടെ പ്രാര്‍ത്ഥന ഗാനവും, ഷെറിന്‍ ജോയിയുടെ അമേരിക്കന്‍ ദേശീയ ഗാനവും, ജോസും, സുജയും, ആലപിച്ച ഇന്ത്യന്‍ ദേശീയ ഗാനവും, ഐറീന്‍ എല്‍സ ജോണ്‍, റോഷിന്‍ മാമ്മന്‍, സുമോദ് നെല്ലിക്കാല എന്നിവരുടെ ഗാനങ്ങളും, സൗമ്യബാലഗോപാലിന്റെയും മീറ്റൂ ഗ്രൂപ്പിന്റെയും ഡാന്‍സുകള്‍ യോഗത്തിന് മാറ്റ് കൂട്ടി. കീ ബോര്‍ഡ് വായിക്കുകയും ടെക്‌നിക്കല്‍ സപ്പോര്‍ട്ടു നല്‍കുകയും ചെയ്ത പ്രണബ് വിനോദ് ഫൊക്കാനയുടെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, ഇവന്റ് കോര്‍ഡിനേറ്ററും ആയിരുന്ന ഡോ.സുജ ജോസ് യോഗത്തിന്റെ എം.സി.ആയിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്വരൂപ അനിലിന്റെ നേതൃത്വത്തിലുള്ള ജോര്‍ജ് ഓലിക്കല്‍, ഷീല ചെറു, സുജ ജോസ്, ബാല കേയാര്‍കെ, ഷൈജു എബ്രഹാം എന്നിവര്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറാര്‍ എബ്രാഹം കളത്തിലിന്റെ നന്ദി പ്രകാശത്തോടെ യോഗം പര്യവസാനിച്ചു.

വര്‍ഗീസ് പാലമലയില്‍
224-659-0911

Join WhatsApp News
പൗലോസ് പാറക്കല്ല്, 2022-01-12 03:26:37
മേലെ എഴുതിയിരിക്കുന്ന റിപ്പോർട്ട് വായിച്ചു. ഈ ഫൊക്കാനാ എങ്കിലും നല്ല തത്വത്തിന് അടിസ്ഥാനത്തിൽ ഒരു സാമൂഹിക സെക്കുലർ രീതിയിൽ പോകുമെന്ന് കരുതി.പക്ഷേ ഈ ഫോക് ആനയും കണക്ക് തന്നെ. അച്ഛനെയും പട്ടക്കാരെയും വരുത്തി ദീർഘനേരം, പള്ളിയിൽ സ്ഥിരം കേൾക്കുന്ന പ്രസംഗങ്ങൾ കാച്ചി വിട്ടു അല്ലെ? മറ്റെ ഫൊക്കാന കൂട്ടരും ഫോമയും എല്ലാ ഇതുതന്നെ കാണിക്കുന്നു. സെക്യുലറിസം കൈവിടുന്നു. മനുഷ്യൻറെ സമയം കളയുന്നു കൊല്ലാക്കൊല ചെയ്യുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക