Image

ഫോമ ജനറൽബോഡി  ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

Published on 07 January, 2022
ഫോമ  ജനറൽബോഡി   ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

റ്റാമ്പാ : ജനുവരി 16 നു ഫ്ലോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വെച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ  വാൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും, ആശങ്കയും കണക്കിലെടുത്താണ് തീരുമാനം. ജനുവരി ആറിന് കൂടിയ ഫോമയുടെ അൻപത്തിനാലംഗ  ദേശീയ സമിതിയാണ് പൊതുയോഗം മാറ്റി വെക്കാനുള്ള അവസാന തീരുമാനം കൈക്കൊണ്ടത്.

 ഫോമയുടെ അഡ്വൈസറി, ജുഡീഷ്യൽ , കംപ്ലൈൻസ് കൗൺസിലുകളുടെ ചെയർപേഴ്സൺസ് ഡിസംബർ 28 നു സംയുക്ത യോഗം കൂടുകയും, ഫോമായുടെ എക്സിക്യൂട്ടീവ് ഓഫീസേഴ്സിനോട് ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുയോഗം മാറ്റിവെക്കുന്നതു നന്നായിരിക്കുമെന്നുള്ള അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. ജനുവരി മൂന്നിന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അഭിപ്രായം അംഗീകരിക്കുകയും ചെയ്തിരുന്നു.  

അംഗ അസോസിയേഷനുകളിൽ നിന്നും പ്രതിനിധികളിൽ നിന്നും ഇത് സംബന്ധിച്ചുള്ള അഭ്യർത്ഥനകളും കമ്മറ്റി പരിഗണിച്ചു.

നീട്ടി വെക്കുന്നതിനാൽ  നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും എല്ലാ വസ്തുതകളും ഘടകങ്ങളും പരിഗണിച്ച ശേഷമാണ്  ജനറൽ ബോഡി മീറ്റിംഗ് 2022 ഏപ്രിൽ 30 വരെ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

Join WhatsApp News
ഫോമൻ 2022-01-08 01:43:40
എല്ലാ പരിപാടികളും സൂമിൽ ഓണ്ലൈനായി നടത്തിയവർ ഇത് മാത്രം ഒന്നര വർഷമായി എന്തേ ഇങ്ങനെ മാറ്റി മാറ്റി വെയ്ക്കുന്നു.
മാത്തച്ചൻ കണ്ടിരികണ്ഠം, 2022-01-08 08:03:51
എല്ലാ പരിപാടികളും സൂമിയിൽ കൂടി നടത്താമെങ്കിൽ, പിന്നെ എന്തുകൊണ്ട് ഉണ്ട് ഈ സെമി ആനുവൽ മീറ്റിംഗ് കൂടെ സുമിൽ നടത്തിക്കൂടാ. ഈ മീറ്റിംഗ് അങ്ങനെ മാറ്റി മാറ്റി കൊണ്ടുപോകും. അവസാനം നടത്താതെയും ഇരിക്കും.
Josettan 2022-01-08 15:17:27
എല്ലാം മായ
CID Moosa 2022-01-10 02:28:46
അവർക്ക് നാണമില്ലേ? ഇന്നുവരെയുള്ള എല്ലാ ഇവന്റുകളും മീറ്റിംഗുകളും ഓൺലൈനിലാണ്, പിന്നെ എന്തിനാണ് മാറുന്നത്? ഈ സംഘടനയും അതിന്റെ നേതൃത്വം അനുസരണക്കേടുമാണ്. അവർ എന്തിനെയാണ് ഭയക്കുന്നത്?
കംപ്ലൈൻസ് കമ്മിറ്റി 2022-01-10 23:45:17
എല്ലാ കാര്യങ്ങളും ഡോക്യൂമെന്റെഷൻ ഉൾപ്പടെ സമയാസമയങ്ങളിൽ നടക്കുന്നുണ്ടോ എന്നു നോക്കുന്നതാണ് കംപ്ലെയ്ൻസ് കമ്മിറ്റിയുടെ ചുമതല എന്നു കേട്ടു. വർഷാവര്ഷങ്ങളിൽ നടക്കേണ്ട യോഗങ്ങൾ നടക്കുണ്ടോ എന്ന കാര്യത്തിൽ എന്തുകൊണ്ട് ഇവർ ശുപാർശകൾ നടത്തുന്നില്ല. അതെങ്ങനെയാ, മൂത്തുനരച്ചാലും ഏതെങ്കിലും പൊസിഷനിൽ കേറണം എന്നു ആഗ്രഹമുള്ളവർ എങ്ങനെയാ ഇതൊക്കെ ചൂണ്ടികാണിക്കുന്നെ.
Abushahuman 2022-01-20 15:05:49
ഇതിനു വേണ്ടപ്പെട്ടവർ എന്ത് തീരുമാനിച്ചാലും അതിനു സമ്മതമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക