Image

മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍

ജീമോന്‍ റാന്നി Published on 23 December, 2021
മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍
ഹൂസ്റ്റണ്‍: സ്പാനിഷ് ഭാഷ മാത്രം സംസാരിക്കുന്ന മെക്‌സിക്കോ വംശജരായ  വിശ്വാസികളോട്  ഒപ്പം ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷിച്ച നിര്‍വൃതിയില്‍ മാര്‍ത്തോമാ സഭാംഗങ്ങള്‍!  മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് മെക്‌സിക്കോയിലെ മാറ്റമോറസ് സിറ്റിയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്തില്‍ കൊളോണിയ മാര്‍ത്തോമാ ദേവാലയത്തോട്  ചേര്‍ന്നുള്ള പ്രദേശത്തെ വിശ്വാസികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചത്.

റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ (ആര്‍എസി) യുടെ മിഷന്‍ ട്രിപ്പിന്റെ ഭാഗമായാണ് ഹൂസ്റ്റണില്‍ നിന്നും സംഘാംഗങ്ങള്‍ എത്തിചേര്‍ന്നത്.

ഡിസംബര്‍ 22 ന് തിങ്കളാഴ്ച രാവിലെ മാര്‍ത്തോമാ സഭയുടെ വകയായുള്ള കൊളോണിയ മാര്‍ത്തോമാ ദേവാലയത്തില്‍ അവിടെയുള്ള വിശ്വാസികളും മിഷന്‍ സംഘാംഗങ്ങ ളും ഒത്തുചേര്‍ന്നു. ഹൂസ്റ്റണ്‍ സെന്റ് തോമസ്, മക്കാലന്‍ ഇടവകകളുടെ  വികാരിയും മെക്‌സിക്കോ മിഷന്‍ മിഷനറിയുമായ റവ. സോനു വര്‍ഗീസ് പ്രാര്‍ത്ഥിച്ചു.   ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായ   റവ. ഡോ. ഈപ്പന്‍ വര്‍ഗീസ്, മെക്‌സിക്കോ മിഷന്റെ ആരംഭകാലം മുതല്‍ നേതൃത്വം നല്‍കി വരുന്ന പി.ടി. എബ്രഹാം (മക്കാലന്‍) എന്നിവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കി.

ടീമംഗങ്ങളും വിശ്വാസികളും നിരവധി ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു. 'ഇത്രത്തോളം യഹോവ സഹായിച്ചു' എന്ന ഗാനം മെക്‌സിക്കന്‍ വിശ്വാസികള്‍  'മലയാള'ത്തില്‍  ആലപിച്ചപ്പോള്‍ ആഘോഷം കൂടുതല്‍ ധന്യമായി. അവിടെയുള്ള വിശ്വാസ സമൂഹത്തിന്റെ ഭാഗമായ വിക്ടര്‍ സ്പാനിഷ് ഭാഷയിലേക്കു തര്‍ജമ നല്‍കി സഹായിച്ചു. 

തുടര്‍ന്ന് അവിടെ വന്നു ചേര്‍ന്ന 35 കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ സമ്മാനിച്ചു.പുതപ്പുകള്‍, സ്‌കൂള്‍ ഐറ്റംസ്, ടോയ്സ് തുടങ്ങി പ്രായഭേദമന്യേ ഏ വര്‍ക്കുമുള്ള സാധനങ്ങള്‍ അടങ്ങിയതായിരുന്നു ക്രിസ്തുമസ് ഗിഫ്റ്റ്. ഹൂസ്റ്റണ്‍ ട്രിനിറ്റി, ഇമ്മാനുവേല്‍ ഇടവകകളാണ് ഗിഫ്റ്റുകള്‍ സംഭാവന ചെയ്തത്. വിഭവ സമൃദ്ധമായ ക്രിസ്മസ് ലഞ്ചും ആഘോഷത്തനുബന്ധിച്ചു ക്രമീകരിച്ചിരുന്നു.
 

ഏതാണ് ഒന്നര ദശാബ്ദം മുമ്പ് മാര്‍ത്തോമാ സഭയുടെ മല്‍സ്യ തൊഴിലാളികള്‍ ധാരാളമായി താമസിക്കുന്ന ഈ പ്രദേശത്ത് ആരംഭിച്ച 'മെക്‌സിക്കന്‍ മിഷന്‍ പ്രൊജക്റ്റ്' ഇന്ത്യയ്ക്ക് വെളിയില്‍ ആരംഭിച്ച ഒരു പ്രേക്ഷിത പ്രവര്‍ത്തനമായിരുന്നു പാര്‍ശ്വവല്‍ ക്കരിക്കപ്പെട്ട ഒരു ജനസമൂഹത്തോടൊപ്പം നിന്ന മാര്‍ത്തോമാ  ആ സമൂഹത്തിന്റെ സമൂലമായ വളര്‍ച്ചയ്ക്ക് നിദാനമായി. ഭദ്രാസന എപ്പിസ്‌കോപ്പമാരായിരുന്ന അഭിവന്ദ്യ യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ  ദീര്ഘവീക്ഷണവും അഭിവന്ദ്യ തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ  പരിപാലനവും ഇപ്പോഴത്തെ ഭദ്രാസന അദ്ധ്യക്ഷന്‍ എപ്പിസ്‌കോപ്പ അഭിവന്ദ്യ ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ തിരുമേനിയുടെ ഊര്‍ജസ്വലമായ നേതൃത്വവും ഈ പ്രോജെക്ടിനെ ധന്യമാക്കുന്നു. ഇവിടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി
അനവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചു ഉന്നത വിദ്യാഭ്യാസം ചെയ്തു  അവരില്‍ ഡോക്ടര്‍,എഞ്ചിനീയറമാര്‍, നഴ്‌സസ് തുടങ്ങിയവര്‍ ഉണ്ട്.

ഭദ്രാസനത്തിന്റെ 'മന്നാ പ്രോജെക്ടി' ല്‍ കൂടി എല്ലാ മാസവും ഇവര്‍ക്കു ഭക്ഷണ പാക്കറ്റുകളും നല്‍കി വരുന്നു. ദേവാലയത്തോട് ചേര്‍ന്ന് ഒരു എലിമെന്ററി സ്‌കൂളും ഭദ്രാസനത്തിന്റെ ചുമതലയില്‍ നടന്നു വരുന്നു. ഇവിടെയുള്ള 40 ല്‍ പരം ഭവനങ്ങളും മാര്‍ത്തോമാ സഭ നിര്‍മിച്ച് നല്‍കിയതാണ്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവിടെ ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിബിഎസ് തുടങ്ങിയവയോടൊപ്പം  വിദ്യാഭ്യാസ സഹായ പദ്ധതിയും ഉണ്ടായിരിക്കുമെന്ന് സോനു അച്ചന്‍ അറിയിച്ചു.

റവ.ഡോ. ഈപ്പന്‍ വര്‍ഗീസ്, റവ. സോനു വര്‍ഗീസ്, പി.ടി.ഏബ്രഹാം(മക്കാലന്‍), ഭദ്രാസന കൗണ്‍ ണ്‍സില്‍ അംഗം ഷോണ്‍ വര്‍ഗീസ്, ഭദ്രാസന മീഡിയ കമ്മിറ്റി അംഗം തോമസ് മാത്യു (ജീമോന്‍ റാന്നി), മെക്‌സിക്കോ മിഷന്‍ ട്രഷറര്‍ ജോര്‍ജ് ശാമുവേല്‍ (അനിയന്‍കുഞ്ഞു) ട്രിനിറ്റി ഇടവക അക്കൗണ്ട്‌സ് ട്രസ്റ്റി (2022) വര്‍ഗീസ് ശാമുവേല്‍ (ബാബു), തിയോളജി വിദ്യാര്‍ത്ഥി ആകാശ് മാത്യു ഡാനിയല്‍, എബ്രഹാം ജോണ്‍ (അബു - ഇമ്മാനുവേല്‍ ഇടവക) എന്നിവരായിരുന്നു ഈ മിഷന്‍ ട്രിപ്പില്‍  പങ്കാളികളായവര്‍.

ക്രിസ്മസ് കാലത്തെ നവ്യാനുഭവം പകര്‍ന്ന നല്ല ഓര്മകളുമായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് യാത്ര തിരിച്ച ടീമംഗങ്ങള്‍ തിങ്കളാഴ്ച രാത്രിയില്‍ 8 മണിക്കൂര്‍ യാത്രയ്ക്കുശേഷം ഹൂസ്റ്റണില്‍ തിരിച്ചെത്തി.

മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍മെക്‌സിക്കോയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച നവ്യാനുഭവവുമായി മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക