Image

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ; വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ജോബിന്‍സ് Published on 07 December, 2021
മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം ;  വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സ്‌കൂളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി സ്‌കൂളിന് നേരെ ആക്രമണം നടത്തിയത്. 

സ്‌കൂള്‍ കോമ്പൗണ്ടിലേയ്ക്ക് ഇരച്ചു കയറിയ പ്രവര്‍ത്തര്‍ സ്‌കൂള്‍ കെട്ടിടത്തിന് നേരെ കല്ലുകളും മറ്റും എറിയുകയായിരുന്നു. പരീക്ഷ നടക്കുന്ന സമയമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളും ജീവനക്കാരും സ്‌കൂളില്‍ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. 

ആളുകള്‍ സ്‌കൂള്‍ കോമ്പൗണ്ടിലേയ്‌ക്കെത്തുന്നതിന്റേയും മുദ്രാവാക്യം വിളിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാജ വാര്‍ത്തയുടെ പേരിലാണ് അക്രമണമുണ്ടായതെന്നും അക്രമണത്തെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസിനെ വിവരമറിയിച്ചിട്ടും വേണ്ട സഹായം ലഭിച്ചില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

മതപരിവര്‍ത്തന ആരോപണം അന്വേഷിക്കണമെന്നും സത്യമാണെന്ന് തെളിഞ്ഞാല്‍ സ്‌കൂള്‍ ബുള്‍ഡോസര്‍ വച്ച് ഇടിച്ചു തകര്‍ക്കണമെന്നും ബജ്‌റംഗ്ദള്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക