Image

ആരാണ് ദൈവം, എന്താണ് ദൈവം ? (ലേഖനം: ജയൻ വർഗീസ്)

Published on 21 November, 2021
ആരാണ് ദൈവം, എന്താണ് ദൈവം ? (ലേഖനം: ജയൻ വർഗീസ്)
കഴിഞ്ഞ കുറേ കാലങ്ങളായി എല്ലാ പ്രതിരോധങ്ങളെയും തകർത്തെറിഞ്ഞു കൊണ്ട് കോവിഡ് അതിന്റെതാണ്ഡവം തുടർന്ന് കൊണ്ടേയിരിക്കുകയാണ്. പല പരിചയക്കാരും, സുഹൃത്തുക്കളും അകാലത്തിൽ മരണത്തിന്കീഴടങ്ങി. പലരുടെയും  ശവ സംസ്‌കാരങ്ങൾ വളരെ വേണ്ടപ്പെട്ടവരുടെ മാത്രം സാന്നിദ്ധ്യത്തിൽ ഒതുക്കത്തോടെനടന്നു. തീവ്ര ബാധിത പ്രദേശങ്ങളിൽ സംരക്ഷണ കവചങ്ങൾക്കുള്ളിൽ സ്വയമൊളിച്ച സാമൂഹികവാളന്റിയർമാർ തന്നെ സർവ മതക്കാരുടെയും സംസ്കാര കർമ്മങ്ങൾ ഏറ്റെടുത്ത്‌ നടത്തേണ്ടി വന്നു. വ്യവസ്ഥാപിത മതങ്ങളുടെ ആചാരങ്ങൾ കേവലമായ നോക്കു കുത്തികളെപ്പോലെ ദൂരെ മാറ്റി നിർത്തപ്പെട്ടു. കൊറോണപ്പേടിയിൽ മത പുരോഹിതന്മാർ ശവക്കോട്ടകളിൽ എത്താൻ മടി കാണിച്ചതായിരുന്നു അതിനുകാരണം. ചില സ്ഥലങ്ങളിൽ ഇതിനൊന്നും സാധിക്കാതെ ആശുപത്രികളിൽ നിന്ന് ട്രക്കുകളിൽ ലോഡ് ചെയ്തുകൊണ്ട് പോകുന്ന ശവങ്ങൾ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ യന്ത്ര സഹായത്തോടെ വലിയ കുഴികൾ കുത്തിഅതിൽ ഒരുമിച്ചിട്ടു മൂടിയതായും പറയപ്പെടുന്നുണ്ട്.

മാസങ്ങൾ കടന്നു പോവുകയാണ്. ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. സമ്പൂർണ്ണ അടച്ചുപൂട്ടൽ കൊണ്ടേ രോഗ വ്യാപനം കുറച്ചെങ്കിലും തടയാൻ സാധിക്കൂ എന്ന ധാരണയോടെലോകം ശ്വാസമടക്കി നിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതോടെ കുട്ടികൾ വീടുകളിൽ ഇരുന്ന്പഠിച്ചു തുടങ്ങി. ഐ. ടി. മേഖലയിൽ ഉൾപ്പടെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ജോലികളും ആളുകൾവീടുകളിലിരുന്ന് ചെയ്തു തുടങ്ങി. വീടുകളിലിരുന്നു ചെയ്യാൻ കഴിയാത്ത മേഖലകളിൽ ജോലി ചെയ്തിരുന്നപലർക്കും തങ്ങളുടെ ജോലികൾ നഷ്ടപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ അടിപൊളിയൻ ജീവിതരീതികൾ അവസാനിപ്പിച്ച് ഉൾഭയത്തോടെ മനുഷ്യൻ വീടുകളുടെ ഭിത്തികൾക്കുള്ളിൽ ഒതുങ്ങി.

കോടാനുകോടികൾ സമ്പാദിച്ചു കൂട്ടിയ കോടീശ്വരന്മാരും, ആരാധകരുടെ ആത്മ ഹർഷങ്ങളായി അഭിരമിച്ചസെലിബ്രിറ്റികളും, അധികാരത്തിന്റെ സിംഹ ഗർജ്ജനങ്ങൾ കൊണ്ട് ലോകത്തെ വിറ കൊള്ളിച്ചഭരണാധികാരികളും, കുളിക്കുന്ന വെള്ളത്തിൽ സ്വർണ്ണം കലക്കുന്ന സൗന്ദര്യ ധാമങ്ങളും തങ്ങൾക്ക് ചുറ്റുംതിളങ്ങി നിന്നിരുന്നുവെന്ന് വെറുതേ സങ്കൽപ്പിച്ചു പോയ പ്രകാശ വലയങ്ങൾ ഒന്നുമില്ലാതെ,   പ്രപഞ്ചസാഗരത്തിലെ ഭൂമിയെന്ന ഈ നക്ഷത്ര പാറയിൽ മഹാ കാല മാന്ത്രികൻ വലിച്ചെറിഞ്ഞ കേവലമായ മൺ കട്ടകൾമാത്രമാണ് തങ്ങൾ എന്ന നഗ്ന സത്യം തിരിച്ചറിഞ്ഞ് ഏതോ ആശുപത്രി കിടക്കയിൽ ആർക്കും വേണ്ടാത്തതെരുവ് പട്ടികളെപ്പോലെ, തങ്ങൾ വെറുതേ കെട്ടിപ്പൊക്കിയ അഹങ്കാരത്തിന്റെ മുൾമുനകൾക്ക് യാതൊരുപ്രസക്തിയുമില്ലെന്ന് സ്വയമറിഞ്ഞ് അനിവാര്യമായ മരണത്തിന്റെ മഹാ ഗർത്തങ്ങളിലേക്ക് കൂപ്പ്  കുത്തിഅവസാനിക്കുന്നു.

നിസ്സഹായനും, നിരാവലംബനുമായ ഒരു സാധു ജീവി മാത്രമാണ് താൻ എന്ന് മനുഷ്യ  വർഗ്ഗത്തെബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും വിലാപങ്ങൾ ഉയർന്നു. ഒരു വർഷത്തിന്ശേഷം ജനിതക മാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജ്ജിച്ച് തിരിച്ചു വന്ന വൈറസ് രാഷ്ട്രീയ ഗീർവാണങ്ങളിൽസ്വയം പുകഴ്ത്തി മതി മറന്നു പോയ ഭരണാധികാരികളുടെ ഇന്ത്യയിൽ അഴിഞ്ഞാടുക തന്നെ ചെയ്തു.

മനുഷ്യൻ സൃഷ്ടിച്ചു സംരക്ഷിച്ചു നില നിർത്തിപ്പോന്ന യാതൊരു സംവിധാനങ്ങളും കൊറോണക്കെതിരേ  അവന്റെ രക്ഷക്ക് എത്തിയില്ല. മതക്കാരും, രാഷ്ട്രീയക്കാരും, സാംസ്ക്കാരികക്കാരും മാത്രമല്ലാ, പുതിയകാലത്തിന്റെ പുത്തൻ പ്രവാചകർ ചമഞ്ഞെത്തിയ ശാസ്ത്ര സംവിധാനങ്ങളും തോറ്റു തുന്നം പാടിയതായിട്ടാണ്അനുഭവത്തിൽ വന്നത്. രോഗ ശാന്തിക്കാരായ ധ്യാന ഗുരുക്കന്മാരും, പൊതു  ജന സേവകരായ രാഷ്ട്രീയക്കാരും, അടിപൊളിയുടെ ആശാന്മാരായ സിനിമാ - സീരിയൽ നക്ഷത്ര ജീവികളും പേടിച്ചു വിറച്ച് സ്വന്തം മാളങ്ങളിൽഒളിച്ചു.   

മനുഷ്യ വർഗ്ഗ ദുരന്തത്തിന്റെ ഈ മഹാമാരിക്കാലത്തും  ചുറ്റും ചളി വാരിയെറിഞ്ഞു കൊണ്ട് ചെളിയിൽ കുളിച്ചുനിന്നു നമ്മുടെ അലോപ്പതി വൈദ്യശാസ്ത്രം. തെളിയിക്കപ്പെടാത്തത് ഒന്നും സത്യമല്ലാ എന്ന വാദം നിരത്തി മറ്റുചികിത്സാ സമ്പ്രദായങ്ങളെ ചവിട്ടി താഴ്ത്തിയ ഈ വീര പുംഗവന്മാർ സാമൂഹ്യ സമ്പത്ത് തങ്ങളിലേക്ക് മാത്രംഒഴുകി എത്തുന്നതിനുള്ള മൺ ചിറകളാണ് പണിതുയർത്തുന്നത് എന്ന് പാവം പൊതു ജനം ഇന്നുംമനസിലാക്കുന്നുമില്ല,

അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടാൻ കാത്തു നിൽക്കുന്നുവെന്ന് സർക്കാർ മാധ്യമങ്ങൾപണമെറിഞ്ഞ് പ്രചരിപ്പിച്ച ഇന്ത്യ, കൊറോണാ ചികിത്സയുടെ അനിവാര്യ ഘടകമായ ഓക്സിജൻ പോലുംലഭ്യമല്ലാതെ മരവിച്ചു നിന്നു. ജാലിയൻ വാലാ ബാഗിലെ കുരുതിക്കളത്തിൽ നിന്നും, വിഭജനക്കാലത്തെ കൂട്ട  പലായന ദുരന്തങ്ങളിൽ നിന്നും  ഉയർന്നതിനേക്കാൾ വലിയ കൂട്ടക്കരച്ചിൽ ഇന്ത്യൻ തെരുവുകളിൽ ശ്വാസം മുട്ടിമരിച്ചു വീഴുന്ന ഹത ഭാഗ്യരിൽ നിന്നും ഉയരുമ്പോൾ ഭരണ കൂടത്തെ താങ്ങി നിർത്തുന്ന സബോർഡിനേറ്റുകളിൽചിലരെങ്കിലും ചാണക വെള്ളത്തിൽ മുങ്ങി രോഗ മുക്തി നേടുവാൻ ലജ്‌ജാകരമായി പൊതു സമൂഹത്തെആഹ്വാനം ചെയ്യുകയായിരുന്നു.?

ലോകത്താകമാനമുള്ള ഗവേഷണ ശാലകളിൽ കോവിഡിനെതിരെയുള്ള വാക്സിന് വേണ്ടിയുള്ള അന്വേഷണംനടക്കുകയായിരുന്നു. ഇന്ത്യയുൾപ്പടെയുള്ള അഞ്ചോ, ആറോ രാജ്യങ്ങൾ വാക്സിനുകൾവികസിപ്പിച്ചെടുത്തുവെങ്കിലും സ്വാർത്ഥമതികളായ കോർപ്പറേറ്റുകളുടെ പേറ്റന്റ് സംരക്ഷണ നിയമം  മൂലം വേണ്ടവിധം അത് ലോകത്തിന് പ്രയോജനപ്പെട്ടില്ല. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ കോർപ്പറേറ്റുകൾ കൃത്രിമക്ഷാമം സൃഷ്ടിച്ചു കൊണ്ട് കോടികൾ കൊള്ളയടിക്കുകയാണ്. വിശ്വ സാഹോദര്യത്തിനായി വെറുവാ ചപ്പുന്നരാജ്യങ്ങളും അവരുടെ പിണിയാളുകളായ കോർപ്പറേറ്റുകളും മരണ ഭീതിയിൽ മരവിച്ചു നിൽക്കുന്ന മനുഷ്യവർഗ്ഗത്തിന് വേണ്ടി അവരുടെ നിർമ്മാണ രഹസ്യങ്ങൾ സൗജന്യമായി പരസ്യമാക്കേണ്ടതാണ്  എന്നയിടത്താണ്ക്രിസ്തുവും, ബുദ്ധനും, നബിയുമൊക്കെ രണ്ടാമത് വരുന്നത്; വരേണ്ടത്. അമേരിക്കൻ പ്രസിഡണ്ട് ജോസഫ്ബൈഡണിൽ നിന്ന് അനുകൂലമായ ഒരു പ്രതികരണം ഉണ്ടായിയെങ്കിലും ലോകം ഭരിക്കുന്ന കോർപ്പറേറ്റുകൾപ്രായോഗിക തലത്തിൽ ഇതൊന്നും നടപ്പിലാക്കാൻ പോകുന്നേയില്ല.

വെറുതേ ചവക്കുന്ന അമ്മച്ചി അവല് കണ്ടാൽ വച്ചേക്കുമോ എന്ന ചോദ്യം പോലെ ഭൗതിക വാദികൾക്ക് വീണുകിട്ടിയ ഒരവസരമായിരുന്നു ഈ കൊറോണാക്കാലം.  എവിടെ ദൈവം എന്ന അവരുടെ പരമ്പരാഗത ചോദ്യം കാരമുള്ളുകളെപ്പോലെ സോഷ്യൽ മീഡിയായിൽ തുളഞ്ഞു കയറുകയായിരുന്നു. ചിന്തകളുടെ തൊലിപ്പുറത്ത്ചികിൽസിക്കുന്ന ഇവർ പള്ളികളിലെയും, ക്ഷേത്രങ്ങളിലെയും ദൈവ പ്രതീകങ്ങളായ പ്രതിഷ്ഠകളെയാണ്കടന്നാക്രമിക്കുന്നത്. ഈ പ്രതിഷ്ഠകൾ ദൈവീകത ആരോപിച്ചു മനുഷ്യ ഭാവന രൂപപ്പെടുത്തിയ വ്യക്തികളോ, പ്രതീകങ്ങളോ, എഴുത്തുകാർ സൃഷ്ടിച്ച കഥാ പാത്രങ്ങളോ ആണെന്നും, പ്രാർത്ഥനയിലൂടെ ഇവിടെ സ്വയംസമർപ്പിക്കുമ്പോൾ  ലഭ്യമാവുന്ന ആത്മ ശാന്തി എന്നത് വ്യക്തി എന്ന ബോധാവസ്ഥയിൽ പ്രവർത്തിക്കുന്ന മനസ്സ്എന്ന  മായാ ലോകത്ത് ഉണ്ടാവുന്ന മാറ്റങ്ങളുടെ മാറ്റൊലി ആണെന്നും മഹാ പണ്ഡിതന്മാരായ ഇക്കൂട്ടർമനസിലാക്കുന്നില്ല.

പ്രപഞ്ചം ഒരു ദൈവീക സംവിധാനമാണ് എന്നതാണ് യഥാർത്ഥ സത്യം. അതല്ലെന്ന് പറയുന്നവർ നിരത്തുന്ന വാദമുഖങ്ങളാണ് ബിഗ് ബാംഗും അനുബന്ധ ന്യായങ്ങളും. തന്റെ കേവലമായ ഇരുന്നൂറ് ഗ്രാം വരുന്ന തലച്ചോറ് എന്നമൺകട്ട കൊണ്ട് അനന്ത വിസ്തൃതവും, അഗമ്യ നിസ്തുലവുമായ ഈ മഹാ പ്രതിഭാസത്തെ അവൻ അപഗ്രഥിച്ചുഎന്ന് അവകാശപ്പെടുകയാണ്. അപാരവും, അനാദ്യന്തവുമായ കാല പ്രവാഹത്തെ സെക്കന്റുകളും, മണിക്കൂറുകളും, വർഷങ്ങളും, പ്രകാശ വർഷങ്ങളുമായി അളന്ന് മുറിക്കുകയാണ്.

പ്രപഞ്ചോല്പത്തിക്ക് കാരണമായിത്തീർന്നു എന്ന് പറയുന്ന ബിഗ് ബാംഗ് സാമാന്യ യുക്തിക്ക് നിരക്കുന്നേയില്ല. ഒരുനിമിഷാർത്ഥത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന ഈ വികാസം എവിടെയാണ് ഉണ്ടായത് എന്ന് ശാസ്ത്രംഞങ്ങൾക്ക് പറഞ്ഞു തരണം. സോഡിയം നൈട്രേറ്റ് എന്ന വെടിയുപ്പ് ഉപയോഗപ്പെടുത്തി പാറ വെടിക്കാരൻഉണ്ടാക്കുന്നതും ഇത്തരം ഒരു വികാസ പ്രിക്രിയയാണ്. ഒരു ചെറു ഇടത്തിൽ ഒതുക്കി വച്ചിട്ടുള്ള വെടിമരുന്നിൽഅഗ്നി എത്തിക്കുമ്പോൾ അത് വികസിക്കുന്നു. അപ്പോൾ അതിന് ഇരിക്കാൻ അത് ആയിരുന്നതിന്റെ ആയിരമോ, പതിനായിരമോ, ലക്ഷമോ ഇരട്ടി സ്ഥലം ആവശ്യമായി വരുന്നു. ഇതിന് എതിരെ നിൽക്കുന്ന ഏതുപ്രതിരോധത്തെയും - അത് കരിമ്പാറകൾ ആണെങ്കിൽ കൂടിയും -  തകർത്തെറിഞ്ഞു കൊണ്ട് ആവശ്യമുള്ള ഇടംഅത് ആർജ്ജിക്കുന്നു. ഇതാണ് സ്ഫോടനം എന്ന് വിളിക്കപ്പെടുന്ന വികാസം.

ഇവിടെ വെടിമരുന്നിന് ഇരിക്കുവാൻ അഥവാ സ്ഥിതി ചെയ്യുവാൻ ഒരു ഇടം അഥവാ സ്ഥലം ഉണ്ടായിരുന്നു. അവിടെ സ്ഥിതി ചെയ്തു കൊണ്ടാണ് വെടിമരുന്ന് വികാസം എന്ന പുതിയ അവസ്ഥയെ പ്രാപിച്ചത്. അതായത്, ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യുന്നതിനുള്ള ഒരിടം ഉണ്ടായിരുന്നാൽ മാത്രമേ അവിടെ നിന്നും വികാസമോ, സങ്കോചമോ എന്ന പുത്തൻ അവസ്ഥകളിലേക്കു രൂപം മാറാൻ അതിനു സാധിക്കുകയുള്ളു എന്ന് സാരം.

ബിഗ് ബാംഗിന് മുൻപ് പ്രപഞ്ചമോ, പ്രപഞ്ച ഭാഗമായ യാതൊന്നുമോ ഇല്ലല്ലോ ? അപ്പോൾ എവിടെ നടക്കും ഈബിഗ് ബാംഗ് ? ഒന്നുമില്ലായ്മയിൽ ഒരു സ്ഫോടനം അല്ലെങ്കിൽ വികാസം ഉണ്ടാവുന്നതെങ്ങനെ ? ഒരു വസ്തുവിന്സ്ഥിതി ചെയ്യാൻ ഒരിടം ഉണ്ടെങ്കിൽ മാത്രമേ അതിനു വികസിക്കുവാൻ സാധിക്കുകയുള്ളു എന്ന് നമ്മൾ കണ്ടു. ഇടം ഇല്ലാത്തിടത്ത് എങ്ങനെ വസ്തു ഉണ്ടാവും .  ഏതൊരിടവും പ്രപഞ്ച ഭാഗമാണ് എന്നതിനാൽത്തന്നെ ബിഗ്ബാംഗിന് മുൻപും അങ്ങിനെ ഒരിടം ഉണ്ടായിരുന്നു എന്നാണോ മനസിലാക്കേണ്ടത് ? എങ്കിൽ ബിഗ് ബാംഗ് ആണ്പ്രപഞ്ച ഉല്പത്തിക്ക് കാരണമായത് എന്ന വാദത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത് സാർ ?

പദാർത്ഥങ്ങളുടെ ഘടനാ - വിഘടനാ പ്രിക്രിയയിലെ സജീവമായ വർത്തമാനാവസ്ഥ. അതാണല്ലോ ഞാനും, നിങ്ങളും, കാളയും, കഴുതയും, മരവും, പുഴുവും, മണ്ണും, ജലവും,നക്ഷത്രവും, നക്ഷത്ര രാശികളും ഉൾക്കൊള്ളുന്നഈ മഹാ പ്രപഞ്ചം ! പ്രപഞ്ച ഭാഗവും, പ്രപഞ്ച വസ്തുവുമായ എന്നിലും, നിങ്ങളിലും, എന്റെയും, നിങ്ങളുടെയുംകാഴ്ചക്കും, കേൾവിക്കും, സ്പർശനത്തിനും, അതീതമായി സന്നിവേശിപ്പിക്കപ്പെട്ട, ( ഭൗതിക വാദികളുടെഭാഷയിൽ സന്നിവേശിക്കപ്പെട്ട ) ഒരു ബോധാവസ്ഥ. ഈ ബോധാവസ്ഥയുടെ സജീവ വ്യാപാരമായ ‘ചിന്ത ‘ യുടെവിരൽത്തുമ്പുകളിൽ തൂങ്ങിയാണല്ലോ നമ്മൾ നമ്മുടെ മഹത്തായ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്നത് ? ( ഈ ബോധാവസ്ഥയും,അതിന്റെ സജീവ വ്യാപാരമായ ചിന്തയും എന്നിൽ നിന്നും പൂർണ്ണമായും വലിച്ചു നീക്കംചെയ്യുന്നതായാൽ പിന്നെ ഞാൻ എന്താണ് ? ഒന്നുമേയല്ലാത്ത, ഒരുപയോഗവുമില്ലാത്ത ഒരു പിണ്ഡം. വിഘടിപ്പിക്കപ്പെടാൻ മാത്രമായി ഒരിക്കൽ ഘടിപ്പിക്കപ്പെട്ട ഞാൻ രൂപം മാറുന്നു. )

ഒരു കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രോഗ്രാം അനുസരിച്ച് കംപ്യുട്ടർ പ്രവർത്തിക്കുന്നത് പോലെ പ്രപഞ്ചംപ്രവർത്തിക്കുന്നു. ഈറ്റ ഉപയോഗപ്പെടുത്തി ഒരു ഫാക്ടറിയിൽ നിർമ്മിച്ചെടുത്ത കടലാസിൽ നിന്ന് വീണ്ടും ഈറ്റഉണ്ടാക്കുക എളുപ്പമല്ലാത്തത് പോലെ പ്രപഞ്ച നിയമങ്ങൾ എപ്പോഴും മാറ്റപ്പെടാവുന്നവയല്ല എന്ന് കാണാം.  സാധാരണ നിലയിലാണെങ്കിൽ നാളെ രാവിലെ സൂര്യൻ ഉദിക്കാതിരിക്കുക എന്നത് അസാധ്യമാണ്. അല്ലെങ്കില്പിന്നെ സൂര്യനെക്കാൾ വലിയ ഒരു നക്ഷത്രം വഴിതെറ്റി വന്ന് സൂര്യനുമായി കൂട്ടിയിടിച്ചു തകർക്കണം. ഇതും തികച്ചും അസാധ്യമായ തരത്തിലാണ് പ്രപഞ്ച സംവിധാനം. എന്ത് കൊണ്ടെന്നാൽ അതി ജിജ്ഞാസുവായഐൻസ്റ്റെയിന്‌ പോലും വിശദീകരിക്കാൻ ആവാത്ത തരത്തിലുള്ള അതി സങ്കീർണ്ണമായ ആകർഷണ - വികർഷണ അടിത്തറയിലാണ് മഹാ പ്രപഞ്ചത്തിലെ ഓരോ പരമാണുവും അതതിനു നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽനില നിൽക്കുന്നത്. അജ്ഞാതവും, അപരിമേയവും, അനിവാര്യവുമായ ആകർഷണ - വികർഷണങ്ങളുടെ  ഈഒരു ബലാബലത്തിൽ നില നിൽക്കുന്നത് കൊണ്ടാണ് ഗ്രഹങ്ങൾ കൂട്ടിയിടിക്കാത്തതും, ഉൽക്കകൾ നമ്മുടെഉച്ചിയിൽ പതിക്കാത്തതും, കാലാ കാലങ്ങളിൽ വസന്തവും, ശിശിരവും വന്നു പോകുന്നതും, നിലക്കാത്തതാളമായി ജീവന്റെ സ്പന്ദനങ്ങൾ എന്നെന്നും നില നിൽക്കുന്നതും.

സർവ നന്മകളുടെയും സമ്പൂർണ്ണ സാക്ഷാൽക്കരമായ ദൈവസ്നേഹം തന്റെ അപാരവും, അനുപമവുമായവാത്സല്യത്തികവോടെ ഉണ്ടാക്കി വച്ചതാണ് ഈ മനുഷ്യനെ. തന്റെ ഓമനയെ താരാട്ടി ഉറക്കുന്നതിനുള്ളപിള്ളത്തൊട്ടിൽ ആയിട്ടാണ് ഭൂമി എന്ന ഈ നക്ഷത്രപ്പാറയെ ഇവിടെ ഞാത്തിയിട്ടിട്ടുള്ളത്. ഈ നക്ഷത്രപ്പാറയിൽമനുഷ്യ ജീവിതത്തിന് അനിവാര്യമായ സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള യന്ത്ര സംവിധാനങ്ങൾആയിട്ടായിരിക്കണം  സൂര്യനും, സൗര യൂഥവും,  നക്ഷത്രങ്ങളും, നക്ഷത്ര രാശികളും ഉൾക്കൊണ്ട് വളർന്നുപടർന്നു നില നിൽക്കുന്ന ഈ മഹാ പ്രപഞ്ചം.!

ഇതു വരെയുള്ള ശാസ്ര്ത്രീയ അന്വേഷണങ്ങൾക്ക് പ്രപഞ്ചത്തിന്റെ അഞ്ച് ശതമാനത്തെക്കുറിച്ചു പോലുംവിശകലനം നടത്താൻ സാധിച്ചിട്ടില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഭൂമി കേവലമായഒരിളമുറക്കാരൻ മാത്രമാണെന്ന് അവർ സമർത്ഥിക്കുന്നു. അവരുടേതായ ന്യായങ്ങളിൽ അത്ശരിയുമായിരിക്കാം. എന്നാൽ ദാർശനികമായ ഒരകക്കണ്ണു കൊണ്ട് നോക്കിക്കണ്ടാൽ ഈ ഭൂമി ഇത് പോലെ നിലനിർത്തുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനുമുള്ള പശ്ചാത്തല സംവിധാനങ്ങളാണ് പ്രഞ്ചത്തിൽ ഉള്ളത് എന്ന്മനസിലാക്കാൻ സാധിക്കും.

നമ്മുടെ കയ്യെത്തുന്ന ദൂരത്തിലുള്ള ഒരു സ്വിച്ചു് ഓൺ ചെയ്തു കൊണ്ട് വെളിച്ചവും, കാറ്റും ഏ. സി യും നാംആസ്വദിക്കുമ്പോൾ നമ്മുടെ ചിന്ത ആ സ്വിച്ചുമായി മാത്രമേ ബന്ധപ്പെടുന്നുള്ളു എന്ന് കാണാം. എന്നാൽ നമ്മുടെവിരൽത്തുമ്പിൽ ലഭ്യമാവുന്ന ഈ സുഖ സൗകര്യങ്ങൾ നമുക്കെത്തിക്കുന്നതിനായി എന്തുമാത്രം സാങ്കേതികസംവിധാനങ്ങളാണ് സ്വിച്ചിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കുന്നേയില്ല.

സ്വിച്ചിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള അളവുകൾ ക്രമീകരിക്കപ്പെട്ട വയറുകൾ, അമിതമായ  വൈദ്യുതിപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സർക്യൂട്ട് ബ്രേക്കറുകൾ, അതിനും മുൻപേയുള്ള മെയിൻ സ്വിച്ചുകൾ,  അളവുകൾ ക്രമപ്പെടുത്തുന്നതിനുള്ള ട്രാൻസ്ഫോമറുകൾ, ട്രാൻസ്ഫോർമറുകളെ ഫീഡ് ചെയ്യുന്ന സ്റ്റാൻഡേർഡ്ലൈനുകൾ, സ്റ്റാൻഡേർഡ് ലൈനുകൾ സമ്പന്നമാക്കുന്ന ഹെവി ലൈനുകൾ, ഹെവി ലൈനുകളെപോഷിപ്പിക്കുന്ന സബ് സ്റ്റേഷനുകൾ, സബ് സ്റ്റേഷനുകളിൽ സദാ മുരളുന്ന കൂറ്റൻ യന്ത്രങ്ങൾ, ഈ യന്ത്രങ്ങളെസദാ സജീവമാകുന്ന പവർ സ്റ്റേഷനുകൾ, പവർ സ്റ്റേഷനുകളിൽ രാപ്പകൽ തിരിഞ്ഞു കൊണ്ടേയിരിക്കുന്ന ഭീമൻജനറേറ്ററുകൾ, ഈ ജനറേറ്ററുകൾക്ക് ചലന ശേഷി പ്രദാനം ചെയ്യുന്ന ജല ശക്തിയോ, താപ ശക്തിയോ, അണുശക്തിയോ. എല്ലാറ്റിനെയും യഥാവിധി നില നിർത്തുന്ന ആയിരക്കണക്കിനായ ഉപകരണങ്ങൾ, ഇവകളുടെയെല്ലാം ക്രമാനുഗതമായ പ്രവർത്തനങ്ങളിലൂടെയാണ് നമ്മുടെ വിരൽത്തുമ്പിലെ സ്വിച്ചു് നമുക്ക് സുഖംഎത്തിക്കുന്നത് എന്ന് നമ്മൾ അറിയുന്നുണ്ടോ ?

ഇവിടെ ഈ സ്വിച്ചിന്റെ സ്ഥാനത്താണ് നമ്മുടെ ഭൂമി. പദാർത്ഥങ്ങളുടെ ഘടനാ - വിഘടനാ പ്രിക്രിയയിലെവർത്തമാനാവസ്ഥയാണല്ലോ പ്രപഞ്ചം. പ്രപഞ്ച വസ്തുക്കൾ കൊണ്ട് അത്യതിശയകരമായി ഘടിപ്പിക്കപ്പെട്ടഅപൂർവ പ്രതിഭാസമാണല്ലോ മനുഷ്യൻ. ഈ മനുഷ്യന് പരമാവധി സുഖം നൽകുന്നതിനുള്ളസംവിധാനങ്ങളാണ് ഭൂമിയിൽ ഒരുക്കി വച്ചിട്ടുള്ളത്. അവന്റെ മൃദുലമായ തൊലിക്ക് കുളിർമ്മയേകുന്നത്തിനായിക്രമീകരിക്കപ്പെട്ട ഒരു താപനില. നിറവും, മണവും, രുചിയും നിറച്ചു വച്ചിട്ടുള്ള ഫല മൂലാദികൾ.  ആകാശവും, വായുവും, ജലവും, അഗ്നിയും പൃഥ്വിയും കൊണ്ടുള്ള പോഷക തന്ത്രങ്ങൾ, മഞ്ഞും, മഴയും, കുളിരും, കാറ്റും, മണ്ണും, മരവും, താരും, തളിരും നിറഞ്ഞ സുഗന്ധ വാഹിയായ അന്തരീക്ഷം. തന്റെ അരുമക്കിടാവിന്‌ തൊട്ടിൽ കെട്ടുന്നഒരമ്മയുടെ കരുതലോടെയാണ് മനുഷ്യന് വേണ്ടി ഈ ഭൂമി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഈഅവസ്ഥയെക്കുറിച്ചുള്ള ദാർശനിക അവബോധം ആർജ്ജിക്കാൻ കഴിഞ്ഞ ഭാരതീയാചാര്യൻ “ അന്നം  ഹിഭൂതാനാം ജേഷ്‌ഠം “ എന്ന് അതിനെ വിലയിരുത്തി. അന്നം അഥവാ ജീവിത സാഹചര്യങ്ങൾ ജീവിക്കും മുൻപേഅതായത് ജേഷ്ഠാവസ്ഥയിൽ ഉണ്ടായിരുന്നു എന്ന് സാരം.

പതിനഞ്ചു കോടി കൊല്ലങ്ങൾക്കു മുൻപ് രൂപം പ്രാപിച്ചുവെന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നപ്രപഞ്ചത്തിൽ കേവലമായ മുപ്പത്തഞ്ചു ലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ആദിമ മനുഷ്യൻ രണ്ടു കാലിൽഎഴുന്നേറ്റു നടന്നതെന്ന് അവർ തന്നെ പറയുമ്പോൾ തന്റെ അരുമയായ മനുഷ്യന്റെ ജീവ സന്ധരണത്തിനുഅനുകൂലമായ സാഹചര്യങ്ങളുടെ സംവിധാനങ്ങൾ ഒരുക്കുന്നതിന്  വേണ്ടിയായിരുന്നില്ലേ പ്രപഞ്ചാത്മാവായ  ദൈവം ഇക്കണ്ട മഹാകാലമത്രയും ചെലവഴിച്ചിരിക്കുക ?

സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ എന്റെ ശരീരത്തിൽ, ശരീര ഭാഗമല്ലാത്ത, കാഴ്ചക്കും, കേൾവിക്കും, ഗന്ധത്തിനും, രുചിക്കും, സ്പർശനത്തിനും വ്യവച്ഛേദിക്കാനാവാത്ത ആസ്തിത്വമായിഎന്റെ മൺകൂടിന്റെ റിംഗ് മാസ്റ്റർ ആയി പ്രവർത്തിക്കുന്ന ഞാൻ എന്ന വർത്തമാന ബോധാവസ്ഥ എന്നതാണല്ലോഎന്റെ ജീവിതം ? അമ്മയുടെ ഗർഭത്തിനും മുൻപേ എങ്ങോ, എവിടെയോ ഒരു  കേവല ബിന്ദു മാത്രമായിരുന്നഎന്നെ ഇന്ന് കാണുന്ന ആറടി \രണ്ടടി ഫ്രയിമിനുള്ളിൽ ഇത് പോലെ വളർത്തിയെടുത്തത് ഈബോധാവസ്ഥയുടെ പ്രാഗ് രൂപമായ വൈറ്റൽ പവർ എന്ന ആത്മ ശക്തി തന്നെ ആയിരുന്നുവല്ലോ ? ഞാൻഉണ്ണുന്നതും, ഉറങ്ങുന്നതും, ഇണ ചേരുന്നതും മാത്രാല്ലാ, എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിലും റിങ്മാസ്റ്റർ ആയിരുന്നു കൊണ്ട് എന്നെ ജീവിപ്പിക്കുന്നത് ഇതേ ബോധാവസ്ഥ എന്ന ആത്മ ശക്തി തന്നെയാണല്ലോ ?

എങ്കിൽ പ്രപഞ്ചത്തിന്റെ ചെറു മാത്ര മാത്രമായ ഞാനെന്ന ചെറു കഷണത്തിൽ ഇവിടെ ഇപ്രകാരം ആണെങ്കിൽസർവ മാത്രകളുടെയും സമജ്ഞ സമാഹാരമായ മഹാ പ്രപഞ്ചത്തിലും ഇതേ ബോധാവസ്ഥയുടെ ഒരു വലിയഭാവംസജീവമായി ഉണ്ടായിരിക്കണമല്ലോ ? അതല്ലേ യുക്തി ? അതല്ലേ ശാസ്ത്രം ? ഇവിടെ ഈ ചെറിയ കഷണത്തിൽഇപ്രകാരം പ്രവർത്തിച്ച്‌ എന്നെ ഞാനാക്കുന്ന ഈ ബോധാവസ്ഥ സമാനമായ സാഹചര്യങ്ങളുടെ വലിയകഷണമായ പ്രപഞ്ചത്തിലും ഒരു വലിയ ബോധാവസ്ഥയായി നില നിൽക്കുന്നുണ്ട് എന്ന് ശാസ്ത്ര ബോധവും, ധർമ്മ ബോധവും ഉള്ള ആർക്കും അംഗീകരിക്കേണ്ടി വരുന്നു. ഇരുന്നൂറു ഗ്രാം വരുന്ന മനുഷ്യ മസ്തിഷ്‌കത്തിന്റെവിലയിരുത്തലുകളുടെ ചെറു ഫ്രയിമുകൾക്കുള്ളിൽ ഒതുക്കാനാവാത്തതാണെങ്കിലും, അത് തന്നെയല്ലേ സർവപ്രപഞ്ചത്തിന്റെയും സൃഷ്ടാവും, സംരക്ഷകനുമായ പ്രപഞ്ചാത്മാവ് എന്ന ദൈവം.?

അസംഖ്യങ്ങളായ അവയവങ്ങളുടെയും, അനുബന്ധ സംവിധാനങ്ങളുടെയും സഹായത്തോടെസംയോജിപ്പിക്കപ്പെട്ട എന്റെ ശരീരത്തെ ഒരേ ആത്മ ശക്തിയുടെ പ്രകട രൂപമായ ബോധാവസ്ഥയിൽപ്രവർത്തിപ്പിക്കുന്നു എന്നതിനാൽത്തന്നെ, കോടാനുകോടി  ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, നക്ഷത്രങ്ങളും, നക്ഷത്രരാശികളും ഉൾക്കൊള്ളുന്ന മഹാ പ്രപഞ്ചത്തിനും ഒരാത്മാവ്, അഥവാ ഒരു ബോധാവസ്ഥ തന്നെയാവും ഉണ്ടാവുകഎന്നതല്ലേ യുക്തി സഹമായ ശാസ്ത്രം ? മനുഷ്യ വർഗ്ഗ മഹായാനത്തിന്റെ വഴിത്താരകളിൽ പലയിടങ്ങളിലുംദാർശനികരായ  പ്രതിഭാ ശാലികളുടെ ചിന്തകളിൽ നിന്ന് ഏക ദൈവ സിദ്ധാന്തം രൂപപ്പെട്ടു വന്നത്ഇങ്ങിനെയായിരിക്കണം എന്നതല്ലേ ശരി ?


മത  ഗ്രന്ഥങ്ങൾ മനുഷ്യന്റെ സൃഷ്ടികൾ മാത്രമാണ്. പല മതങ്ങളും തങ്ങളുടെ ഗ്രന്ഥങ്ങൾ ദൈവം നേരിട്ടോ, ദൈവ ശ്വാസീയമായിട്ടോ എഴുതപ്പെട്ടവയാണെന്ന് അവകാശപ്പെടുന്നുണ്ട്. ദൈവത്തിന് പുസ്തകമെഴുത്തല്ലാജോലി എന്ന് ആദ്യമായി ഈ സുഹൃത്തുക്കളോട് പറഞ്ഞു കൊള്ളട്ടെ. ദൈവ ശ്വാസീയം എന്ന് പറയുന്നതിൽഅൽപ്പം യുക്തിയുണ്ട്. എന്തുകൊണ്ടെന്നാൽ ഓരോ എഴുത്തുകാരനിലും ഒരു ദാർശനിക ഭാവമുണ്ട്. അത്കൊണ്ടാണ് അവന് എഴുതാൻ കഴിയുന്നത്. നിങ്ങൾ ആസ്വദിച്ചു വായിച്ച കവിതയിലെ എല്ലാ വാക്കുകളും മുൻപേനിങ്ങൾക്കറിയാമായിരുന്നു. എങ്കിലും അവ നിങ്ങളുടേതായിരുന്നപ്പോൾ നിങ്ങൾക്ക് ഇതുപോലെ അവകളെആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ഒരു കവി അവന്റെ ദാർശനിക ക്രമത്തിൽ അവകളെ അടുക്കി വച്ചപ്പോൾ അവക്ക്വലിയ മാനങ്ങൾ കൈവരികയായിരുന്നു. നിങ്ങളുടേതായിരുന്ന വെറും വാക്കുകൾ കവിയുടെ ദാർശനികഫ്രയിമിലൂടെ കടന്നപ്പോൾ അവകൾക്കു നിങ്ങളെ ആസ്വദിപ്പിക്കാനും, ആനന്ദിപ്പിക്കുവാനും സാധിച്ചുവെങ്കിൽഅത് അവന് ദൈവീകമായി ലഭ്യമായ സിദ്ധി എന്ന അനുഗ്രഹ വിശേഷമാണ് എന്നതിനാൽത്തന്നെ അത് ദൈവശ്വാസീയമാണ് എന്ന് പറയാം.


ദൈവത്തിന് ഘടാ ഖണ്ഡൻ പേരുകൾ കൽപ്പിച്ചു നൽകിയതും പാവം മനുഷ്യനാണ്. ഒരേ ഒരു ദൈവംമാത്രമേയുള്ളുവെന്നും, ആ ദൈവം സർവ പ്രപഞ്ചത്തിലുമായി നിറഞ്ഞു നിൽക്കുന്ന പ്രപഞ്ചാത്മാവ് എന്നസജീവമായ ബോധാവസ്ഥ  ആണെന്നും തുറന്നു സമ്മതിക്കുമ്പോൾ തന്നെ ആ ഒരേ ദൈവത്തിനെ മൂന്നായും, പത്തായും ഒക്കെ പിരിക്കുകയും, വീണ്ടും തിരിച്ചു പിരിച്ച് ഒന്നാക്കുകയും ചെയ്ത വിരുതന്മാരും മതങ്ങളിൽ ഉണ്ട്. മറ്റു ചിലരാകട്ടെ തങ്ങളുടെ രാജാക്കന്മാരെയും, പ്രഭുക്കന്മാരെയും ഭരണാധികാരികളെയും മാത്രമല്ലാ, കാലാകാലങ്ങളിൽ എഴുത്തുകാർ സൃഷ്ടിച്ച കഥാപാത്രങ്ങളെയും ദൈവങ്ങളാക്കി ആരാധിച്ചു. ഈ കഥാപാത്രങ്ങളെസർവാംഗ സുന്ദരികളും, വീര ശൂര പരാക്രമികളായ സുന്ദരക്കുട്ടപ്പന്മാരും ആക്കി ചിത്രീകരിക്കുന്നതിൽ ഏവരുംമത്സരിച്ചു. ഓരോ നാടുകളിലെയും നിലവിലിരുന്ന വേഷ ഭൂഷാദികൾ സമൃദ്ധമായി അവരെ അണിയിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. ഇതിൽ ഇന്ത്യയിലെ ദേവീ - ദേവന്മാരുടെ കാര്യമാണ്  തികച്ചും വിചിത്രം. കുടുംബവും, കുട്ടികളും ഒക്കെയായി  ജീവിക്കുന്ന ഇവർക്ക് ഒന്ന് കക്കൂസിൽ പോകണമെങ്കിലോ, ഭാര്യാ- ഭർത്താക്കന്മാർക്ക്  കിടപ്പറയിൽ പോകണമെങ്കിലോ അവരണിഞ്ഞിരിക്കുന്ന വേഷ ഭൂഷാദികൾ അഴിച്ചു മാറ്റാൻതന്നെ എത്ര സമയം ചെലവഴിച്ചു കഷ്ടപ്പെട്ടിട്ടാവും ഇതൊക്കെ ഒന്ന് സാധിച്ചെടുക്കുക?. അപ്രതീക്ഷിതമായി വല്ലവയറിളക്കമോ മറ്റോ വന്നു പോയാൽ ഹാ കഷ്ടം. ആകെ നാറ്റിച്ചത് തന്നെ !


അപൂർണ്ണനായ മനുഷ്യന്റെ എല്ലാ ചിന്തകളും, എല്ലാ പ്രവർത്തികളും അപൂർണ്ണം തന്നെയായിരിക്കും എന്ന്അടിവരയിട്ട് തെളിയിക്കുന്നതാണ് ഇവർ തന്നെ സൃഷ്ടിച്ചെടുത്ത ഇവരുടെ കഥാപാത്ര ദൈവങ്ങളുടെ സ്വഭാവചിത്രീകരണം. മറ്റുള്ളവന്റെ വീട്ടിൽ കയറി അവന്റെ ഭാര്യയെ വ്യഭിചരിക്കുന്ന ദൈവങ്ങൾ മുതൽ വീട്ടിൽക്കയറിഅവിടെയുള്ള പെൺകുട്ടികളെ ബലമായി പിടിച്ചു കൊണ്ട് പോയി തങ്ങളുടെ ആൺ മക്കൾക്ക് ഭാര്യമാരാക്കികൊടുക്കുന്ന വീരന്മാർ വരെയുണ്ട് കൂട്ടത്തിൽ. പുഴയിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുതുണി അടിച്ചു മാറ്റിഅവരുടെ നഗ്നമായ ഗുഹ്യ ഭാഗങ്ങളിൽ സമൃദ്ധമായി തുറിച്ചു നോക്കി ദർശനരതി ആസ്വദിക്കുന്ന പക്കാചട്ടമ്പിത്തരം പ്രയോഗിച്ചവരുണ്ട്. അത്തരക്കാരും ദൈവങ്ങളാണ്. ചില ദൈവങ്ങളുടെ ലിംഗവും, ദേവിമാരുടെയോനിയും മുറിച്ചു മാറ്റിയിട്ട് അതിനെയാണ് ആരാധന. സ്വന്തം പടയാളിയുടെ ഭാര്യയുടെ നിമ്നോന്നതങ്ങളിൽകണ്ണുടക്കിയിട്ട് തന്റെ അധികാരം ഉപയോഗിച്ച് അവനെ കൊല്ലിച്ച് പെണ്ണിനെ സ്വന്തമാറ്റിയ മറ്റൊരു ദൈവ തുല്യൻ. പെൺ മക്കളെ വ്യഭിചരിക്കുന്നവർ, പിടിച്ചടക്കുന്ന നാട്ടിലെ മുഴുവൻ സ്ത്രീകളെയും ക്രൂരമായി ബലാത്സംഗംചെയ്തു കൊല്ലുന്നവർ, പാൽപ്പത മാറാത്ത പിഞ്ചു ബാലികമാരെ തങ്ങളുടെ ബലവും, അധികാരവും ഉപയോഗിച്ച്ഭാര്യയാക്കി കൂടെ പൊറുപ്പിക്കുന്നവർ. ഇവരൊക്കെയാണ്‌ നമുക്കു സ്വർഗ്ഗം വാങ്ങിത്തരാനായി പള്ളികളിലും, ക്ഷേത്രങ്ങളിലും, മോസ്‌ക്കുകളിലും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള കഥാപാത്ര ദൈവങ്ങൾ.


ഇത്തരം പ്രതിഷ്ഠകളെയും, അതിൽ അടങ്ങിയിട്ടുള്ള അർത്ഥ ശൂന്യതകളെയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഭൗതികവാദികളായ യുക്തി വാദികൾ ദൈവ നിഷേധവും, നിരീശ്വരത്വവും പ്രചരിപ്പിക്കുന്നത്. എന്നാൽ പ്രപഞ്ചാത്മാവായയഥാർത്ഥ ദൈവത്തെ തിരിച്ചറിയുന്നതിനുള്ള യുക്തിസഹമായ ശാസ്ത്ര ബോധം അവർക്ക്‌ഉണ്ടായിക്കാണാത്തതിൽ എന്ത് യുക്തിയാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല. 


പാടുന്നു പാഴ്മുളം തണ്ട് പോലെ!
എന്ന അനുഭവക്കുറിപ്പുകളുടെ അവസാന ഭാഗങ്ങളിൽ നിന്നും
എടുത്തിട്ടുള്ളവയാണ് ഈ ലേഖനങ്ങൾ.

(തുടരും)
Join WhatsApp News
Babu Varughese 2021-11-21 14:45:25
Amazing article. Please continue
FIAT ! 2021-11-21 17:11:35
Unsure if the author is contesting the Big Bang theory , revealed through the wisdom given to a Catholc priest - Fr.Lemaitre ; same aligns well with the revealed Truth about creation - 'Let there be ' - FIAT ! , from The Father , in The Oneness in The Most Holy Trinity , as Divine Will - all Love , holiness , wisdom , power , justice , mercy ..who desires that the children reciprocate that Love as well , in knowing and trusting in same , to thus live the abundant lives .True , Book of Genesis - as part of Torah revealed to Moses , is not about dating etc and times ; we know Adam was created first and he was put into a trance / sleep - not specified as to for how long ..'Little Catechsim of the Divine Will ' - good little read that is on line to grasp these areas better . The many ways that the lying spirits can lead hearts to fears and doubts ,rage and hatred , prideful contempt and disdain , inability to pray - even children can fall into evils such as witchcraft through the media , not sensing what the enemy traps can lead to .Thank God that those who have been blessed to come to the aid of such, with special charism in the exorcism ministries are also on line and may the efforts of all who desire to bring The Light of Truth be blessed !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക