Image

നദി വരച്ച അതിര് (ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

Published on 15 November, 2021
നദി വരച്ച അതിര് (ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)
സഹ്യന്റെ  മടിത്തട്ട് എൻ ജന്മഗൃഹം 
പരൽമീനും തുമ്പിയും മിത്രമായി ബാല്യത്തിൽ 
വെള്ളാരം കല്ലിൽ  തട്ടിയും തിമിർത്തും കൗമാരം 
നെൽവയലും തെങ്ങിൻ തൊടിയും കുതിർത്തെൻറ്റെ യൗവ്വനം 

ഇന്ന് എവിടെയെൻ സഖികളാം നെൽവയലുകൾ,പുഴയോരങ്ങൾ 
എന്നിലും മാലിന്യം, മണ്ണും, മണലും 
എൻ്റെ തോളിൽ വീടുകൾ, നെഞ്ചിൽ മാളുകൾ 
എതിലെ  ഞാൻ ഒഴുകും, എവിടെ പതിക്കും! 

കുതിച്ചു പാഞ്ഞെത്തി പരതി നോക്കി,സഖികളാം നെൽവയലുകൾക്കായി ,
ഇരുനിലവീടിൻ മട്ടുപ്പാവിലും, ബൈപാസിൻ മുകളിലും,
പള്ളിയിലും, പള്ളിക്കൂടത്തിലും, ഗതിമാറി മണ്ണിടിച്ചും 
ഇനി ഞാൻ മടങ്ങട്ടേ ..സൗമ്യമായി..ഉണർത്തരുതേ ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക