Image

ഇനി ... (കവിത : ഷീബ കദീജ തെരേസ )

Published on 12 November, 2021
ഇനി ... (കവിത : ഷീബ കദീജ തെരേസ )
സൂര്യനസ്തമിക്കുന്ന വേളയായീ,
പെരുവഴിയിരുട്ടിലായി ..
തിരിച്ചു നടക്കാം നമുക്കിനി ,
സ്വയം കൂട്ടിയ കനലുമായി..

സ്വയം കുരുതി കൊടുത്തിട്ടീ,
പ്രണയ പാതയിൽ വന്നവർ നാം ..
ഓലപ്പുരയിലെ ചിമ്മിനി വലയത്തിൽ ,
വീർപ്പുമുട്ടി കിടക്കും കിടാവുപോൽ..

ഇല്ല പൊട്ടിച്ചിരി ,ഇല്ല  ഞെരക്കങ്ങളും,
ഇല്ല സ്നേഹത്തിൻ അട്ടഹാസങ്ങളും ...
നീണ്ട മൗനത്തിലെൻ രാപ്പാടി ,
വർണ്ണ ചിറകറ്റു വീണു പോയി ...

ഇനിയെന്തിനു വലിക്കണമീ.. വണ്ടി,
യാത്രക്കാരില്ലാത്ത പേടകമായി..
മൗനങ്ങൾ ചേക്കേറുമാ മരത്തിൽ ,
താഴെയായി  നില്പതെന്തിനു  ഞാൻ ..

നിൻ മൗനങ്ങൾ ചേക്കേറിയെൻ  ചില്ലകൾ ,
കൂട്ടിയിട്ടഗ്നിക്കിരയാക്കിടാം ഞാൻ ..
അതിൻ ചാരമെൻ കൈകളാൽ വാരി ,
കാറ്റിൻ ചിറകിൽ പറത്തിടാം ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക