Image

അലയുന്ന മാത്രയിൽ   (നാസർ അന്നകര)

Published on 10 November, 2021
അലയുന്ന മാത്രയിൽ   (നാസർ അന്നകര)

Kavitha: Nazar Annakara /Sanoj Peruvallur /Yadhu Painoor /Asis Rahman

കുടിയിറക്കപ്പെട്ടവന്റെ  ഒരു സായാഹ്നം

വിജന വഴി വീഥിയിൽ പഥിക പാഥേയനായ്
അലയുന്നു ഞാനീ മണൽ ചതുപ്പിൽ
തേഞ്ഞു തീരത്തൊരെൻ പാദപതവും - പിന്നെ
പതിയടഞ്ഞോരാ കൺപീലിയും
ഓർമ്മകൾ ചിതലിട്ട പാഴ്ഭാണ്ഡവും - മണ്ണിൽ 
കനികളായ് തീരാത്ത സ്വപ്നങ്ങളും 
പേറി അലയുന്നവൻ മണ്ണിൽ അലിയുന്നവൻ......

പകലിനെ ഉമ്മവെച്ചകലുന്ന പകലോന്റെ
കിരണങ്ങളെന്നെ ചുവപ്പിച്ചുപിന്നെയും
താങ്ങിമടുത്തൊരാ ഊന്നുവടിക്കൊന്നു വിശ്രമമേകുവാൻ വന്നിരുന്നു
വഴിയിലാരോ പടുത്തൊരീ  - യിരിപ്പിടത്തിൽ

കുങ്കുമം ചാലിട്ട കടലലയിൽ പാതി
മുങ്ങിക്കിടക്കുന്ന വെൺ പ്രഭയെ,
വിവശമുഖഭാവമായ് ഭാഷാപാർദ്രയായ്
നോക്കി നിസ്സഹ യയായൊരു താഴ് വാരമേ
അറിയാതെ വന്നുപോയ് നിന്നരികിൽ ഞാൻ
അഗതിയീ പഥികനിൽ മാപ്പുനൽകൂ

പാതി അടഞ്ഞോരെൻ- കൺകോണിലായ്
ഓടി അകലുന്ന ഓർമ്മതൻ വാലറ്റമായ്‌
കണ്ടുഞാൻ നിൻമുഖം സ്നേഹരൂപി വീണ്ടും
കാത്തിരുന്നെന്തിനോ ശുദ്ധ പ്രദീക്ഷയാൽ 
അറിയാമെനിക്കു നീ............
യിനി വരില്ലെന്നറിഞ്ഞിട്ടു മെന്തിനോ 

തോളത്തുതോണ്ടും വിരൽത്തണുപ്പിൽ 
എൻ അരികിലായ് ആരോ -അടുത്തെന്നപോൽ
ശീഘ്രം-തിരിഞ്ഞു ഞാൻ വിഭ്രാന്തിയാൽ വീണ്ടും
കബളിപ്പിച്ചു എന്നെ പരിഹസിച്ചു    "ചിന്ത" യില്ലാത്തതെന്തിനോ മോഹിപ്പിച്ചു.......

പൂക്കാതെ പൂത്തൊരാ കന്നിമാവിൽ-നിന്നും
പുഷ്പമായ് പൂവിട്ട രണ്ടിണകൾനമ്മൾ
സഞ്ചാരിയേതോ പറവകൾ കൊത്തിയ
ഞെട്ടറ്റ രണ്ടു വിളകൾ നമ്മൾ
രണ്ടു പാഴ് ഫലങ്ങൾ നമ്മൾ

ചാരിയുറങ്ങിയെൻ കുത്തുവടിയൊന്ന് തട്ടിയുണർത്തി ഞാൻ നോക്കിടുമ്പോൾ
ഇന്ദ്രനീലംചൂടി വന്നെത്തിനിൽകുന്നു
പാതിമുറിഞ്ഞൊരാ പാൽനിലാവ്
വാരിനിറച്ചു ഞാനീ പാഴ്കാഴ്ചയും 
കൂടി- യെൻ ഇത്തിരി ഇടമുള്ള-
തോൾസഞ്ചിയിൽ
രംഗപ്രവേശിയായ് കണ്ണുനീർ തുള്ളിക്കും
സ്തംഭനം മൂളിയെൻ കൺപീലിയാൽ
സ്വല്പം കുതിർന്നോരാ നയങ്ങളേ തഴുകി
ഒന്നുണർത്തി ഞാനെൻ കൺകളോട് 

"കരയരുത് കൺകളെ.........താങ്ങുവാനാളില്ല"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക