മൗനമങ്ങനെ നിർത്താതെ പെയ്യുന്നു
ഹൃദയമിപ്പൊഴും മരുഭൂമിപോലുരുകുന്നു..
ഉള്ളിലെരിയുന്ന കനൽദീപമണയുന്നു
ചുറ്റും പടരുന്ന ധൂപമോ
പൊതിയുന്നു..
എന്നിട്ടുമെന്തേയീ
മോഹപ്പെരുമഴ..
കഥയായ് പിറക്കുവാൻ..
നിന്നെക്കുറിച്ചുളള കഥയാകുവാൻ..
വരികൾക്കിടയിലൂടെന്നെ ഞാൻ തേടുന്ന,
നിന്റെ കഥയാകുവാൻ..
അതിലെ നായിക ഞാനല്ലയെന്നിട്ടും
കഥയതു മുഴുമിക്കാൻ..
.
വാക്കുകൾക്കിടയിലെ വിടവുപോലെ
വരികളുടെയിടയിലും
നമ്മളുടെയിടയിലും
വിടവുകളേറുന്നു...
ഇടയിലൊരക്ഷരം തിരുകിവച്ചാ
വിടവു നികത്താൻ ഞാൻ ശ്രമിക്കെ
ശൂന്യതയുടെ
പൊരുളില്ലായ്മയറിയുന്നു
ഞാൻമാത്രമറിയുന്ന
കഥയാണിന്നും നീ