EMALAYALEE SPECIAL

9/11 ഓർമ്മ: ഈ മഹാനഗരം ഉറങ്ങാറില്ല.(സിബി ഡേവിഡ്, ന്യൂയോര്‍ക്ക്)

സിബി ഡേവിഡ്, ന്യൂയോര്‍ക്ക്)

Published

on

ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഇരുപതു വര്‍ഷങ്ങള്‍  തികയുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ന്യൂ യോര്‍ക്ക് സിറ്റിയിലെ ലോക വ്യാപാര കേന്ദ്രം മെമ്മോറിയല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ലോക വ്യാപാര കേന്ദ്രത്തിന് സമീപത്തുള്ള മെമ്മോറിയല്‍ പാര്‍ക്ക് ഈ പരിപാടിക്കായി ഒരുങ്ങിക്കഴിഞ്ഞു. 2014 മെയ് മാസത്തിലാണ് ഈ പാര്‍ക്ക് പൂര്‍ണമായും ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത്. 15 -20 അടിയോളം ഉയരത്തില്‍ വളര്‍ന്ന നാനൂറിലധികം വൈറ്റ് ഓക്ക് മരങ്ങളാണ് വിശാലമായ മെമ്മോറിയല്‍ പാര്‍ക്കിനെ ഒരു കൊച്ചു വനം പോലെ നിഴല്‍ പാകി പന്തലിച്ചു നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനമനുസരിച്ചു ഈ മരങ്ങളുടെ ഇലകളുടെ നിറഭേദം ഏറെ കൗതുകം നല്‍കുന്നതാണ് .  പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ദിവസവും ഇവിടെ വന്നു പോകുന്നത്. ഹഡ്‌സണ്‍ നദിയില്‍ നിന്നും 500 അടി മാത്രം അകലെയുള്ള പാര്‍ക്കിന്റെ ഒരു വശത്ത്  WTC മ്യൂസിയം. രണ്ടു മെമ്മോറിയല്‍ പൂളുകളിലും  നിരന്തരം നാലു വശങ്ങളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഒരു കാഴ്ചയാണ്. അമേരിക്കയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ വെള്ളച്ചാട്ടവും ഇത് തന്നെ. രണ്ട് വലിയ പൂളുകളുടെയും നാല് വശങ്ങളിലുമായി ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ട 2977 ആളുകളുടെയും പേരുകള്‍ പതിച്ചിട്ടുണ്ട്. ഈ പേരുകള്‍ പതിപ്പിച്ചിരിക്കുന്ന Bronze തകിട് കാലാവസ്ഥയ്ക്കനുസരിച്ചു ഉഷ്ണ - ശീതീകരണ സംവിധാനമുള്ളതാണ്. ഇവിടുത്തെ SURVIVOR മരം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഈ മരം പ്രതീക്ഷയുടെ അടയാളമായി കരുതുന്നു. ആക്രമണത്തിന് ശേഷം 2001 ഒക്ടോബറില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്ത മരത്തിന്റെ ശേഷിക്കുന്ന ഭാഗം ന്യൂ യോര്‍ക്ക് സിറ്റി പാര്‍ക്ക് ഡിപ്പാര്‍ട്‌മെന്റിന്റെ അധീനതയില്‍  പ്രവര്‍ത്തിക്കുന്ന ബ്രോങ്ക്‌സിലെ വാന്‍ കോര്‍ട്ട് ലാന്‍ഡിലുള്ള  പുനരധിവാസ കേന്ദ്രത്തില്‍ നട്ടു വളര്‍ത്തി വീണ്ടും 2010 -ല്‍ ആണ് ലോക വ്യപാര കേന്ദ്രത്തിലെ ഈ പാര്‍ക്കില്‍ തിരികെ കൊണ്ടുവന്നു പ്ലാന്റ് ചെയ്തത്. വാള്‍ സ്ട്രീറ്റില്‍ നിന്നും ഏതാനും അടി മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ലോക വ്യാപാര കേന്ദ്രം ഏതൊരു വ്യക്തിയും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണ്.

ജോലി ചെയ്യുന്ന ഓഫീസില്‍ ബില്‍ഡിങ്ങില്‍  നിന്നും രണ്ടു ബ്ലോക്ക് നടന്നാല്‍ ലോകവ്യപാര സമുച്ചയം ആണ്. സാധാരണ ഉച്ചയ്ക്ക്  ലഞ്ച് സമയത്ത്  സുഹൃത്തുക്കളോടൊപ്പം വാള്‍  സ്ട്രീറ്റ് ഏരിയയില്‍ നടക്കാന്‍ ഇറങ്ങുക പതിവാണ്. അങ്ങനെ ഇന്നലെയും കോരസണ്‍ വര്‍ഗീസിനോടപ്പം ഹഡ്‌സണ്‍ നദി യുടെ ഓരം ചേര്‍ന്നുള്ള നടപ്പാതയിലൂടെ കുറെ നടന്നു. തിരികെ മെമ്മോറിയല്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ അവിടെ സന്നദ്ധ സേവനം ചെയ്യുന്ന ഒരു വനിത ഞങ്ങളോടൊപ്പം കുശലം പറയാന്‍ കൂടി. കുറെ കാര്യങ്ങള്‍ പുതിയതായി അറിയാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ ക്രിസ്റ്റഫര്‍ അമോര്‍സോ എന്ന പോലീസുകാരന്‍ അന്ന് രക്ഷിച്ച ഒരു വനിതയെ അദ്ദേഹത്തിന്റെ ഭാര്യ ഇരുപതു വര്‍ഷത്തെ നിരന്തര ശ്രമത്തിന്റെ ഫലമായി കണ്ടെത്തിയ (ഇന്ത്യയില്‍ നിന്നും) കഥയും അവര്‍ പറഞ്ഞു. ആ പോലീസുകാരന്‍ ജീവന്‍ രക്ഷ ദൗത്യത്തിനിടെ അന്ന്  കൊല്ലപ്പെട്ടിരുന്നു.  ഇരുപതാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ അവര്‍ ഇന്ത്യയില്‍ നിന്നും ന്യൂ യോര്‍ക്കില്‍ എത്തുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. 

ശനിയാഴ്ച നടക്കാന്‍ പോകുന്ന 20- ആം വര്‍ഷത്തിന്റെ മെമ്മോറിയല്‍ പരിപാടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഉദ്യാനത്തിലെ മരങ്ങളില്‍ മുഴുവനും സൗണ്ട് ബോക്‌സുകള്‍ ഘടിപ്പിച്ചിരിക്കുന്നു. എവിടെ ഇരുന്നാലും നിന്നാലും വേദിയില്‍ സംസാരിക്കുന്നത് വ്യക്തമായി കേള്‍ക്കാനാണ്. മാരാമണ്‍ കണ്‍വെന്‍ഷന്‍ പന്തലില്‍ ഒരിക്കല്‍ കണ്ടതുപോലെ തോന്നി. അവിടെ തൂണുകളിലാണ് ബോക്‌സുകളെങ്കില്‍ ഇവിടെ മരങ്ങളിലാണ് എന്ന് മാത്രം. 

ഞങ്ങള്‍  മെമ്മോറിയല്‍ പൂളുകളുടെ ചുറ്റും പതിവുപോലെ വലയം വച്ച് നടന്നു. ആര്‍ത്തിരമ്പുന്ന വെള്ളത്തിന്റെ ഇരമ്പല്‍ ഇരകളുടെ ആത്മാക്കളുടെ തേങ്ങലായി പ്രതിധ്വനിക്കുന്നോ എന്ന് ഒരു നിമിഷം തോന്നിപ്പോയി. ഇരകളുടെ മാത്രമല്ല. അക്രമികളുടെയും ആത്മാക്കളുടെ അട്ടഹാസം ആ ഇരമ്പലില്‍ ഒരു പക്ഷെ ഉയരുന്നുണ്ടാവാം. എല്ലാം തോന്നല്‍ മാത്രം. ഞാന്‍ ഓരോ പേരുകളും വായിച്ചു വായിച്ചു പതുക്കെ നടന്നതുകൊണ്ടാകാം അക്ഷമനായി കോരസണ്‍ വേഗത്തില്‍ മുന്നോട്ടു നടന്നിട്ട് തിരിഞ്ഞു നിന്നു. ഞാന്‍ അത് കാര്യമാക്കാതെ ഒരു അനേഷകനെപ്പോലെ പേരുകള്‍ ഓരോന്നും സൂക്ഷിച്ചു വായിച്ചുതന്നെ നടപ്പു തുടര്‍ന്നു. ഒരു സ്ഥാനം എത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തറപ്പിച്ചു നോക്കി ഉറപ്പു വരുത്തിയ ശേഷം ഉറക്കെ വിളിച്ചു പറഞ്ഞു. കോരസ്സാ .. ദാ ഇവിടെ വത്സയുടെ പേര്. കോരസണ്‍ ദൂരെ നിന്നും തിരികെ വന്ന് പേര് വായിച്ചു. ഇയ്യിടെ അന്തരിച്ച സജിലിന്റെ സഹോദരിയായിരുന്നു ദുരന്തത്തില്‍ അന്ന് കൊല്ലപ്പെട്ട വത്സ. കൂടാതെ സ്‌നേഹ ആന്‍ ഫിലിപ്പ് എന്നൊരു മലയാളി വനിതയും കൊല്ലപ്പെട്ടിരുന്നു. 

കോവിഡ് നീയന്ത്രണങ്ങള്‍ അയഞ്ഞു തുടങ്ങിയതോടെ ന്യൂ യോര്‍ക്ക് നഗരം പഴയ സ്ഥിതിയിലേക്ക് തിരികെ എത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒരു ആരവം അവിടവിടെയായി കാണാനുണ്ട്. 13 ആം തീയതി മുതല്‍ ഓഫിസുകള്‍ പൂര്‍ണമായ തോതില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സിറ്റി മേയര്‍ ഡിബ്ലാസിയോ ഉത്തരവിറക്കിയിട്ടുണ്ട്. ഏതാണ്ട് ഒരു പ്രേത നഗരം പോലെ കഴിഞ്ഞ ഒന്നര വര്‍ഷമായി ഒഴിഞ്ഞു കിടന്നിരുന്ന നിരത്തുകള്‍ സാവധാനം ചലനം വച്ച് തുടങ്ങിയിരിക്കുന്നു. സുക്കോട്ടി പാര്‍ക്കിലും പരിസരത്തും കാളക്കൂറ്റന്റെ ചാരെയും എല്ലാം തിരക്കായി  തുടങ്ങിയിട്ടുണ്ട് . സാദാ സമയം തിരക്കായിരുന്ന വലിയ ആഹാരശാലകള്‍ പലതും അടച്ചു പൂട്ടിപ്പോയി. നിരത്തുകളുടെ വശങ്ങളിലായി നിരവധി ഹലാല്‍ / ഇന്ത്യന്‍ ഫുഡ് കാര്‍ട്ടുകള്‍ സജീവമായുണ്ട്. പലതിന്റെയും മുന്‍പില്‍ നീണ്ട നിര കാണാം. വാക്‌സിനേഷന്‍ എടുത്തുവെന്ന ധൈര്യത്തില്‍ മാസ്‌ക് ഇല്ലാതെയാണ് പലരും നടക്കുന്നത്. വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്ക് 100 ഡോളര്‍ സിറ്റി മേയര്‍ പ്രഖ്യാപിച്ചിട്ടും ഇനിയും വാക്‌സിനേഷന്‍ എടുക്കാത്തവരും ഒരുപാടുണ്ട്. ഒരു വശത്ത് ആരവവും മറു വശത്ത് ആശങ്കയും നിറയുന്നെങ്കിലും ആ പഴയ ന്യൂ യോര്‍ക്ക് നഗരം അതിന്റെ പ്രൗഢിയോടെ തിരികെ വരും എന്ന പ്രതീക്ഷയാണ് എല്ലാവരുടെയും മുഖത്ത്. അതെ ആശങ്കയെത്രയായാലും ലക്ഷങ്ങള്‍ക്ക് അത്താണിയാകുന്ന ഈ മഹാ നഗരത്തിന് ഉറങ്ങാനാവില്ലല്ലോ, A CITY NEVER SLEEPS.. 

PARK WIDE
RESCUE
SOUND BOX
STAGE
survivor tree
TREE
VALSA
WTC TOWER

Facebook Comments

Comments

 1. Sibi David

  2021-09-23 02:14:23

  Thank you Alex for your feedback.

 2. Alex Alexander

  2021-09-10 21:52:35

  Dear Siby & Korason, Thank you both for sharing the heart touching article as we are remembering the tragedy during its 20th anniversary. Remembering Valsa Raju and Sneha Ann Philip and all others in our thoughts and prayers. It’s been along time since I visited NY but will include this memorial site during our next visit. Keep up the good work by both of you. Sincerely, Alex Alexander- Dallas TX

 3. ഗോവിന്ദച്ചാമി ഉപദ്രവിയ്ക്കുന്ന സമയത്ത് മറ്റേതെങ്കിലും മനുഷ്യൻ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ സൗമ്യ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടേനെ...പക്ഷേ സര്‍വ്വശക്തനെന്നും സര്‍വ്വവ്യാപിയെന്നും കരുണാമയനുമെന്നും അവകാശപ്പെടുന്ന "ദൈവം നോക്കി നിന്നു "... അതാണ്"ദൈവവും"മനുഷ്യനും തമ്മിലുള്ള ഒരു വ്യത്യാസം..!- chanakyan

 4. കാലഹരണപ്പെട്ട ദൈവങ്ങൾ : gods incarnated in this Earth stating they have a mission. Regardless; they must leave & take their ghosts with them to make this Earth peaceful. അവതാര ഉദ്ദേശങ്ങൾ സാധിച്ചാലും ഇല്ലെങ്കിലും ദൈവങ്ങൾ സ്റ്റാൻഡ് വിട്ടുപോകണം, കൂടെ അവരുടെ ഭൂതങ്ങളെയും കൊണ്ടുപോകണം; എന്നാലെ ഇ ഭൂമിയിൽ സമാധാനം ഉണ്ടാകു. So far; gods are hunters and mass murderers & satan is just a scavenger. ഇന്നേവരെയുള്ള ചരിത്രം നോക്കിയാൽ ദൈവങ്ങളെല്ലാം കൂട്ടക്കൊലപാതകികളാണ്. -andrew

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

View More