Image

മഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

ദീപ ബിബീഷ് നായര്‍ (അമ്മു) Published on 15 July, 2021
മഴ(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))
പകല്‍മഴയില്‍ പകുതി നനഞ്ഞു ഞാന്‍
പകര്‍ത്തിയെഴുതിയിന്നെന്‍ കവിതകള്‍
ഓര്‍മ്മകളോളമിട്ടെന്റെയുള്ളിലായ് മേഘപാളികള്‍ പ്രകമ്പനം കൊളളവേ

ആര്‍ത്തിരമ്പും മഴയുടെ ശീല്‍ക്കാരം
കാതിലലകളായ് വന്നു പതിച്ചതാ
തേടി വന്നതു പോലൊരാ തെന്നലും
കൂടെയെത്തി കഥകള്‍ പറയുവാന്‍

മുകിലിന്‍ പാദസ്വരങ്ങളില്‍ മയങ്ങി ഞാന്‍
എഴുതിവീണ്ടുമെന്നുള്ളിലെ പ്രണയവും
ഒഴുകിയെത്തിയൊന്നൊന്നായ് വിരിഞ്ഞതാ
പരിലസിച്ചക്ഷരപ്പൂക്കളായ് താളിലും

പെയ്‌തൊഴിയുവാന്‍ വെമ്പലുണ്ടെന്നപോല്‍
മാനം പൊഴിച്ചവളുടെ കണ്ണുനീര്‍
ചുട്ടുപൊള്ളിക്കുമോര്‍മ്മകളുതിര്‍ത്തവള്‍
നിര്‍ത്തി പോകുന്നു വീണ്ടും തിരികെയായ്

Join WhatsApp News
Thuppan Namboothiri 2021-07-15 11:38:40
വായനക്കാരുടെ പ്രതികരണങ്ങൾക്ക് നന്ദി പറയാൻ പഠിക്കണം നമ്മുടെ എഴുത്തുകാർ. അപ്പോൾ അവർക്ക് കൂടുതൽ വായനകാരെ കിട്ടുന്നു. ശ്രീ വേണു നമ്പ്യാർ എന്ന കവി അതുകൊണ്ട് എല്ലാവരിൽ നിന്നും വ്യത്യസ്തനായി നിൽക്കുന്നു. കവിതയായാലും കഥയായാലും വായനക്കാരന്റെ ഭാവനയെ തൊട്ടുണർത്തുന്നതായിരിക്കണം അല്ലെങ്കിൽ അവൻ ഭാവന ചെയ്യാത്തതായിരിക്കണം എഴുത്തുകാർ എഴുതുന്നത്. ഭാഷയും സുന്ദരമായിരിക്കണം. വളരെ സാധാരണമായ സംഭവങ്ങൾ പോലും മനോഹരമായി അവതരിപ്പിക്കാൻ കഴിയുമ്പോൾ വായനക്കാർ ശ്രദ്ധിക്കും. അധികം എഴുതുന്നതിലല്ല എഴുതുന്നത് ശ്രദ്ധിക്കപെടുന്നതിൽ ശ്രദ്ധ വയ്ക്കണം. ഓർമ്മകളുടെ പകൽ മഴയിൽ നനഞ്ഞു, മുകിലിൻ പാദസരങ്ങൾ കേട്ട്, പെയ്തൊഴിഞ്ഞല്ലോ? പിന്നെന്തിനു കണ്ണുനീർ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക