fokana

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

Published

on

കണക്റ്റിക്കറ്റ് : ഫൊക്കാനയുടെ ന്യൂഇംഗ്ലണ്ട് റീജിയണൽ മീറ്റിംഗ് ഫൊക്കാന നേതൃസംഗമ വേദിയായി മാറി. മീറ്റിംഗിൽ പങ്കെടുക്കാനായി ഫ്‌ലോറിഡയിൽ നിന്ന് പ്രസിഡണ്ട് ജോർജി വർഗീസ് നേരിട്ടെത്തിയതോടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള നേതാക്കളും ചടങ്ങിൽ നേരീട്ട് സന്നിഹിതരായി.   കണക്റ്റിക്കറ്റിലെ വെർനോണിലുള്ള പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് ആയ ഉത്സവ് റെറ്റോറന്റ് അക്ഷരാർത്ഥത്തിൽ ഫൊക്കാന നേതാക്കളുടെ സംഗമവേദിയായി മാറുകയായിരുന്നു.

ഫൊക്കാനയയുടെ മാസച്ചൂസസ് - കണക്റ്റിക്കറ്റ്- മെയിൻ സ്റ്റേറ്റുകൾ  ഉൾക്കൊള്ളുന്ന ന്യൂ ഇംഗ്ലണ്ട് റീജിയന്റെ ഉദ്ഘാടനം സൗത്ത് വിൻസെർ സിറ്റി മേയര്‍ ആന്‍ഡ്രൂ പറ്റെർന നിർവഹിച്ചു.  ഉത്സവ് റെറ്റോറന്റിൽ ന്യൂ ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി ആര്‍വിപി ധീരജ് പ്രസാദിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്  മുഖ്യാതിഥിയായിരുന്നു. ഫൊക്കാനാ രാജഗിരി മെഡിക്കല്‍ കാര്‍ഡ്  ന്യൂ ഇംഗ്ലണ്ട് റീജിയന്‍ വിതരണോദ്ഘാടനം  ഉത്സവ് റെസ്റ്റോറന്റ് ഉടമ തങ്കച്ചൻ ജോസഫിനു  നൽകികൊണ്ട്  മേയര്‍ ആന്‍ഡ്രൂ പറ്റെർന നിർവഹിച്ചു.  

അമേരിക്കയിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന ഫൊക്കാനയെ മേയർ ആന്‍ഡ്രൂ പറ്റെർന അഭിനന്ദിച്ചു. 70 ൽ പരം സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മികച്ച സാമൂഹിക പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന ഫൊക്കാനയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായി മേയർ അറിയിച്ചു.


 കോവിഡ് മഹാമാരിമൂലം പ്രതിസന്ധിയിലായ കേരളത്തിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ച കാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് ഫൊക്കാന പ്രസിഡണ്ട് ജോർജി വര്ഗീസ് റീജിയൻ പ്രതിനിധികളുമായി ചർച്ച ചെയ്തു. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കെ തന്നെ ഫ്ലോറിഡയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രസിഡണ്ട് ജോർജി വർഗീസിനെ ന്യൂ ഇംഗ്ലണ്ട് റീജിയണിലെ സംഘടന നേതാക്കൾ അഭിനന്ദിച്ചു.

ഫോക്കാനയുടെ നേതൃത്വത്തിൽ  ഫൊക്കാന -രാജഗിരി മെഡിക്കൽ കാർഡിന്റെ അനുകൂല്യങ്ങളെക്കുറിച്ചും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി വിശദീകരിച്ചു. ന്യൂ ഇംഗ്ലണ്ട് റീജിയന്റെ ഭാവി പ്രവർത്തങ്ങളെക്കുറിച്ച് റീജിയണൽ വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ധീരജ് പ്രസാദും റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗം സോണി അമ്പൂക്കനും വിശദീകരിച്ചു. ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സജിമോൻ ആന്റണി വ്യക്തമാക്കി.

ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സോണി അമ്പൂക്കന്‍, രേവതി പിള്ള, കെ.എ.സി. ടി പ്രസിഡണ്ട് ശ്രീവിദ്യ ശ്രീനിവാസന്‍, കെ. എ. എൻ. ഇ. പ്രസിഡണ്ട് ശ്രീവിദ്യാ രാമചന്ദ്രന്‍, കെ.എ.എൻ.ഇ വൈസ് പ്രസിഡണ്ട് സുരേഷ് ഏബ്രഹാം, എല്‍സി എം. വിതയത്തില്‍,  കെ.എ.സി. ടി മുൻ പ്രസിഡണ്ട് ഷൈനി പുരുഷോത്തമന്‍, ജോമിസ് കല്ലേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണി അമ്പൂക്കൻ സ്വാഗതവും ധീരജ് പ്രസാദ് നന്ദിയും പറഞ്ഞു.

ഫൊക്കാന  വൈസ് പ്രസിഡന്റ് തോമസ് തോമസ്, ട്രസ്റ്റി ബോർഡ്  ചെയര്‍മാൻ  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജോയ് ഇട്ടൻ തുടങ്ങിയവരും സംഘടനെ പ്രതിനിധീകരിച്ച് മീറ്റിംഗില്‍ സംസാരിച്ചു.

ന്യൂ ഇംഗ്ലണ്ട് റീജിയനിലെ സംഘടനകളെ ഏകീകരിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണിയെ ഫൊക്കാന നേതൃത്വം അഭിനന്ദിച്ചു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

View More