fokana

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

Published

on

ഫൊക്കാനാ കാനഡാ റീജിയണിന്റേയും ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേയും വിതരണോദ്ഘാടനം വെര്‍ച്വല്‍ മീറ്റിംഗിലൂടെ നടന്നു. കാനഡ റീജിയന്‍ വൈസ് പ്രസിഡണ്ട് സോമന്‍ സക്കറിയ കൊണ്ടൂരാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഫൊക്കാന മുന്‍ പ്രസിഡണ്ടും ഫൌണ്ടേഷന്‍ ചെയര്‍മാനുമായ ജോണ്‍ പി. ജോണിന് ആദ്യ മെഡിക്കല്‍ കാര്‍ഡ് നല്‍കിക്കൊണ്ട് മന്ത്രി വിഎന്‍ വാസവന്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മലയാളികളുടെ ഏറ്റവും വലിയ സംഘടനയായിട്ടുള്ള ഫൊക്കാന സംഘടിപ്പിച്ച ഹെല്‍ത് കാര്‍ഡ് വിതരണ ചടങ്ങില്‍ ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ കൂടി പങ്കെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്കു വേണ്ടി ഫൊക്കാന വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ കേരളം കോവിഡ് എന്ന മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിത്. ഇത്തരമൊരു മഹാവിപത്തിനെ നേരിടുന്നതില്‍ ആഗോള മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേരളം മുന്നേറുന്നത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും മരണനിരക്കില്‍ ദേശീയ തലത്തില്‍ വളരെ കുറവുള്ള സംസ്ഥാനം കേരളമാണ്. ഈ സമയത്ത് ആരോഗ്യ രംഗത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. കേരളീയ സമൂഹം ഒറ്റക്കെട്ടായി കോവിഡെന്ന മഹാമാരിയെ നേരിടുന്ന സാഹചര്യത്തിലാണ് ഫൊക്കാനയുടെ ഈ സമ്മേളനം നടക്കുന്നത്. ഭയാനകമായ രീതിയിലാണ് കോവിഡിന്റെ ആദ്യഘട്ടം അമേരിക്കയില്‍ കടന്നുപോയതെന്ന് ലോകം ഭീതിയോടെ കണ്ട കാര്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍ വാക്‌സിനേഷന്‍ മാത്രമാണ് താല്‍ക്കാലിക പ്രതിവിധിയെന്ന് മനസ്സിലാക്കിക്കൊണ്ട് കോവിഷീല്‍ഡും കോവാക്‌സിനും വിതരണം ചെയ്തുകൊണ്ട് കേരളം ബഹുദൂരം മുന്നിലേക്ക് എത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

രാജഗിരി ഹോസ്പിറ്റല്‍ പേഷ്യന്റ് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. മാത്യു ജോണ്‍ ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡിനെക്കുറിച്ചും സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചും വിശദീകരിച്ചു.

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി.മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഫിസിഷ്യന്‍ ഡോ. മാത്യു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ് കാനഡയിലെ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ്  ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,  വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, ജോണ്‍ പി ജോണ്‍, കുര്യന്‍ പ്രക്കാനം, ജോസ്സി കാരക്കാട്ട്, ബിജു ജോര്‍ജ്, പ്രസാദ് നായര്‍, രേഷ്മ സുനില്‍, മഹേഷ് രവി, ബിലു കുര്യന്‍, ബീനാ സ്റ്റാന്‍ലി ജോണ്‍സ് തുടങ്ങിയവരും  മീറ്റിംഗില്‍ സംസാരിച്ചു. ഫൊക്കാന കാനഡ റീജിയണല്‍ ആര്‍.വി.പി സോമന്‍ സക്കറിയ സ്വാഗതവും നാഷണല്‍ കമ്മിറ്റി അംഗം മനോജ് ഇടമന നന്ദിയും പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് കൂടിക്കാഴ്ച്ച നടത്തി

ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തലിന് ചിക്കാഗൊയില്‍ സ്വീകരണം

ഫൊക്കാനയുടെ നമ്മുടെ മലയാളം സാഹിത്യ സാംസ്‌കാരിക ത്രൈമാസിക ഡോ. എം.എന്‍. കാരശ്ശേരി വെര്‍ച്വല്‍ ആയി പ്രകാശനം ചെയ്തു

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

View More